Asia Cup: ബാബര്‍ ഫ്‌ളോപ്പായതിനു കാരണം കോലി! അന്നു തുടങ്ങി കഷ്ടകാലം, തെളിവ് പുറത്ത്
ഏഷ്യാ കപ്പില്‍ ഇത്തവണ ബാറ്റിങില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ താരം പാകിസ്താന്റെ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ ആസമാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ നില്‍ക്കവെയായിരുന്നു അദ്ദേഹം ഈ ടൂര്‍ണമെന്റിലെത്തിയത്. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും ബാബര്‍ തിങ്ങിയിട്ടില്ല. കളിച്ച നാലു ഇന്നിങ്‌സുകളിലും താരം ഫ്‌ളോപ്പായി മാറി. ഏറ്റവും അവസാനമായി അഫ്ഗാനിസ്താനുമായി കഴിഞ്ഞ ദിവസം നടന്ന സൂപ്പര്‍ ഫോര്‍ മാച്ചില്‍ ഗോള്‍ഡന്‍ ഡെക്കായിട്ടാണ് പബാബര്‍ ക്രീസ് വിട്ടത്.

ഇതുവരെ കളിച്ച നാലു ഇന്നിങ്‌സുകളില്‍ 10 (9), 9 (8), 14 (10), 0 (1) എന്നിങ്ങനെയാണ് പാാക് നായകന്റെ സ്‌കോറുകള്‍. ഇതിന്റെ കാരണക്കാരന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലിയാണെന്നാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ തെളിവും അവര്‍ പുറത്തുവിടുന്നു.

ടൂര്‍ണമെന്റിന്റെ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലായിരുന്നു. ഇരുവരുടെയും ആദ്യ മല്‍സരവും നേര്‍ക്കുനേര്‍ തന്നെയായിരുന്നു. ഈ മല്‍സരത്തിനു മുന്നോടിയായി പരിശീലനത്തിന് എത്തിയപ്പോള്‍ വിരാട് കോലിയും ബാബര്‍ ആസവും ഗ്രൗണ്ടില്‍ വച്ച് കണ്ടിരുന്നു. അന്നു പരസ്പരം ഹസ്തദാനം ചെയ്ത് സൗഹൃദം പങ്കുവച്ചായിരുന്നു ഇരുവരും പിരിഞ്ഞത്.
വീണ്ടും തോറ്റു, ടീം പഠിക്കുകയാണെന്നു രോഹിത്, കോഴ്‌സ് എന്നു തീരുമെന്ന് ഫാന്‍സ്!

കോലി കരിയറിലെ ഏറ്റവും മോശം ഫോമില്‍ നില്‍ക്കവെയായിരുന്നു ഈ ടൂര്‍ണമെന്റില്‍ എത്തിയത്. വിമര്‍ശകരുടെ വായടപ്പിക്കാന്‍ അദ്ദേഹത്തിനു മികച്ച ഇന്നിങ്‌സുകള്‍ ആവശ്യമായിരുന്നു. രണ്ടു തുടര്‍ ഫിഫ്റ്റികളുമായി കോലി ടൂര്‍ണമെന്റിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തു. ഇപ്പോഴിതാ അന്നു ബാബറിനു ഹസ്തദാനം ചെയ്‌പ്പോള്‍ കോലി തന്റെ മോശം കൂടി കൈമാറിയതായും പകരം ബാബറിന്റെ മികച്ച ഫോം തിരികെ വാങ്ങിയെന്നുമാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ തമാശരൂപേണ ചൂണ്ടിക്കാണിക്കുന്നത്.

ബാബര്‍ ആസമിനു ഫോം നഷ്ടമായ നിമിഷമെന്നായിരുന്നു വിരാട് കോലിക്കു ഹസ്തദാനം ചെയ്യുന്ന ഫോട്ടോയ്‌ക്കൊപ്പം ഒരു യൂസര്‍ കുറിച്ചത്.
ഈ ഹസ്തദാനത്തിനു ശേഷം ഒന്നും പഴയതു പോലെയായിരുന്നില്ല. പക്ഷെ ഇതും കടന്നുപോവും. ധൈര്യത്തോടെയിരിക്കൂ ബാബര്‍ ആസമെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
Asia Cup 2022: ഇതാണോ കൂള്‍ ക്യാപ്റ്റന്‍? അര്‍ഷ്ദീപിനോടു രോഹിത് കാണിച്ചത് ഞെട്ടിക്കും!

വിരാട് കോലിയെ കോപ്പിയടിച്ച് ബാബര്‍ ആസം ഇപ്പോള്‍ ഒരുപാട് ദൂരം വന്നിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.
പരസ്പരം ഹസ്തദാനം ചെയ്തപ്പോള്‍ ബാബര്‍ ആസവും വിരാട് കോലിയും ഫോമും പരസ്പരം കൈമാറിയതായി ഞാന്‍ നേരത്തേ തമാശയായി പറഞ്ഞിരുന്നു. പക്ഷെ ഇതൊരു തമാശയാണെന്നു ഇപ്പോള്‍ താന്‍ കരുതുന്നില്ലെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications