For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP: രോഹിത്തിനൊപ്പം സൂര്യ ഓപ്പണറാവണം!, രാഹുല്‍ അവിടെ കളിക്കണം, നിര്‍ദേശിച്ച് കനേരിയ

നാലാം നമ്പറിലെ വിശ്വസ്തനായിരുന്ന സൂര്യയെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ചത് തികച്ചും അപ്രതീക്ഷിത നീക്കമായിരുന്നു. വിന്‍ഡീസിനെതിരായ ഇക്കഴിഞ്ഞ പരമ്പരയിലായിരുന്നു ഇത്

1

ഏഷ്യാ കപ്പും ടി20 ലോകകപ്പും വരാനിരിക്കെ അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ. ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ഇതിന്റെ മുന്നോടിയായി മികച്ച ടീമിനെ സൃഷ്ടിച്ചെടുക്കാനാണ് അവസാന പരമ്പരകളിലൂടെയെല്ലാം ഇന്ത്യ ശ്രമിച്ചത്. ഇതിനായി നിരവധി പരീക്ഷണങ്ങളും നായകനായ രോഹിത് ശര്‍മയും പരിശീലകനായ രാഹുല്‍ ദ്രാവിഡും ചേര്‍ന്ന് നടത്തി. ഇതില്‍ എടുത്തു പറയേണ്ട പരീക്ഷണം സൂര്യകുമാര്‍ യാദവിനെ ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ചതാണ്.

നാലാം നമ്പറിലെ വിശ്വസ്തനായിരുന്ന സൂര്യയെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരീക്ഷിച്ചത് തികച്ചും അപ്രതീക്ഷിത നീക്കമായിരുന്നു. വിന്‍ഡീസിനെതിരായ ഇക്കഴിഞ്ഞ പരമ്പരയിലായിരുന്നു ഇത്. നാല് മത്സരങ്ങളില്‍ ഓപ്പണറായി ഇറങ്ങി 24, 11, 76, 24 എന്നിങ്ങനെയാണ് സൂര്യ നേടിയ റണ്‍സ്. എന്നാല്‍ ഇത് താല്‍ക്കാലിക പരീക്ഷണം മാത്രമായിരുന്നു. കെ എല്‍ രാഹുല്‍ തിരിച്ചുവരുന്നതോടെ സൂര്യ വീണ്ടും നാലാം നമ്പറിലേക്ക് പോകും.

1

ഇപ്പോഴിതാ സൂര്യയെ ഇന്ത്യ നാലാം നമ്പറില്‍ കളിപ്പിക്കുന്നതിലും നല്ലത് സൂര്യയെ രോഹിത് ശര്‍മക്കൊപ്പം ഓപ്പണറാക്കുന്നതാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. അതിന്റെ കാരണങ്ങളും കനേരിയ ചൂണ്ടിക്കാട്ടുന്നു. ഏത് സാഹചര്യത്തിലും കളിക്കാന്‍ സാധിക്കുന്ന താരമാണ് സൂര്യയെന്നും രാഹുലിനെ ഇന്ത്യക്ക് മധ്യനിരയില്‍ കളിപ്പിക്കാമെന്നും കനേരിയ പറയുന്നു.

2

'രോഹിത് ശര്‍മക്കൊപ്പം സൂര്യകുമാര്‍ യാദവ് ഓപ്പണറാവണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രോഹിത്തിനൊപ്പം സ്ഥിരതയോടെ കളിക്കാന്‍ അവന് സാധിക്കും. കെ എല്‍ രാഹുല്‍ ടീമിലേക്ക് തിരിച്ചെത്തുമ്പോള്‍ മധ്യനിരയില്‍ കളിപ്പിക്കാം. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാന്‍ രാഹുലിനാവും. സാഹചര്യത്തിനനുസരിച്ച് കളിക്കാനുള്ള കഴിവും അനുഭവസമ്പത്തുമുണ്ട്. അതുകൊണ്ട് തന്നെ സൂര്യയും രോഹിത്തും ഇന്ത്യക്കായി ഓപ്പണിങ്ങില്‍ ഇറങ്ങണം.'-കനേരിയ പറഞ്ഞു.

2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

3

എന്നാല്‍ ഇത്തരമൊരു നീക്കം ഇന്ത്യ നടത്താനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം. ടി20 ലോകകപ്പും വരാനിരിക്കെ രോഹിത് -രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ വിശ്വസിച്ചാവും ഇന്ത്യ മുന്നോട്ട് പോവുക. രാഹുല്‍ പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയിട്ടുമുണ്ട്. രോഹിത് ശര്‍മയും രാഹുലിനെ പിന്തുണക്കാനാണ് സാധ്യത. പതിയെ തുടങ്ങി അവസാന ഓവര്‍ വരെ പിടിച്ചുനിന്ന് റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് രാഹുല്‍. രോഹിത് കടന്നാക്രമിക്കുമ്പോള്‍ രാഹുല്‍ ആംഗര്‍ റോളിലേക്കെത്താനാണ് സാധ്യത.

4

അതേ സമയം നാലാം നമ്പറില്‍ സൂര്യകുമാറാണ് ബെസ്റ്റ്. നാലാം നമ്പറുകാരന്‍ പ്രധാനമായും മധ്യ ഓവറുകളിലാണ് ബാറ്റ് ചെയ്യേണ്ടി വരും. ഫീല്‍ഡിങ് നിയന്ത്രണമില്ലാത്ത ഈ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കേണ്ടതായുണ്ട്. ഇത്തരത്തില്‍ വ്യത്യസ്ത ഷോട്ടുകളിലൂടെ റണ്‍സുയര്‍ത്താന്‍ കഴിവുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് സൂര്യകുമാര്‍. അതുകൊണ്ട് തന്നെ സൂര്യയെ ഇന്ത്യ നാലാം നമ്പറില്‍ത്തന്നെ കളിപ്പിക്കാനാണ് സാധ്യത.

ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

5

കെ എല്‍ രാഹുലിന് പരിക്കേല്‍ക്കുന്ന പക്ഷം ഇന്ത്യ ഓപ്പണിങ്ങിലേക്ക് സൂര്യയെ പരീക്ഷിക്കാനുള്ള സാധ്യതയുണ്ട്. നിലവില്‍ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ബാക്കപ്പ് ഓപ്പണറില്ല. രാഹുല്‍ നിലവില്‍ പൂര്‍ണ്ണ ഫിറ്റാണ്. എന്നാല്‍ രാഹുലിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരിലൊരാളെ ഇന്ത്യ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചേക്കും. കോലിയുടെ സമീപകാല ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യ സൂര്യക്ക് അവസരം നല്‍കാനാണ് സാധ്യത.

സിംബാബ് വെ പര്യടനത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിലെ രാഹുലിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാവും. പരിക്കിന്റെ വലിയ ഇടവേളക്ക് ശേഷമാണ് രാഹുല്‍ ഇന്ത്യക്കായി കളിക്കാനിറങ്ങുന്നത്. താരത്തിന് ഫോമിലേക്കെത്താനായാല്‍ ഇന്ത്യ ഓപ്പണിങ്ങിലേക്ക് മറ്റൊരു താരത്തെയും പരിഗണിക്കില്ലെന്ന കാര്യം ഉറപ്പ്.

Story first published: Friday, August 12, 2022, 16:48 [IST]
Other articles published on Aug 12, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+