Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ ശൈലി ശരിയല്ല, ഗൗരവമായി കാണുന്നില്ല, ഇന്ത്യയുടെ ടോപ് ത്രീയെ വിമര്‍ശിച്ച് ഗവാസ്‌കര്‍

1

ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം നടക്കാന്‍ മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. സൂപ്പര്‍ ഫോറിലും ഇന്ത്യ ജയം തുടരാന്‍ ലക്ഷ്യമിടുമ്പോള്‍ പകരം വീട്ടാനുറച്ചാവും പാകിസ്താന്റെ വരവ്. ആദ്യ മത്സരത്തിലെ ജയം ഇന്ത്യക്ക് വലിയ മുന്‍തൂക്കം നേടിക്കൊടുക്കുന്നതാണെന്ന് പറയാനാവില്ല.

പാകിസ്താനെതിരേ ഇറങ്ങുമ്പോള്‍ ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളികളേറെ. രവീന്ദ്ര ജഡേജയുടെ അഭാവം ഉള്‍പ്പെടെ ഇന്ത്യക്ക് ആശങ്കപ്പെടാന്‍ കാര്യങ്ങളേറെ. ഇപ്പോഴിതാ ഇന്ത്യയുടെ ടോപ് ത്രീ ബാറ്റ്‌സ്മാന്‍മാരുടെ ശൈലിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഇതിഹാസ താരം സുനില്‍ ഗവാസ്‌കര്‍. രോഹിത് ശര്‍മയും വിരാട് കോലിയും കെ എല്‍ രാഹുലും ഏഷ്യാ കപ്പിനെ ഗൗരവകരമായി കാണുന്നില്ലെന്നും ഗവാസ്‌കര്‍ പറയുന്നു.

1

'ഏഷ്യാ കപ്പിനെ ഇന്ത്യയുടെ ടോപ് ത്രീയില്‍ ലളിതമായി ആണോ എന്നതാണ് പ്രധാന ചോദ്യം. ഫോമിലേക്കെത്താനല്ലെങ്കില്‍ എന്തിനാണ് രാഹുലിനെ സിംബാബ് വെ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയത്. ഏഷ്യാ കപ്പിലെ ലളിതമായി എടുത്താല്‍ കാര്യങ്ങള്‍ എളുപ്പമാവില്ല. പാകിസ്താനെ എപ്പോഴും 150നുള്ളില്‍ ഒതുക്കാമെന്നും ജയം നേടാമെന്നും മോഹിക്കേണ്ട. ഇന്ത്യയുടെ ടോപ് ത്രീക്ക് സ്വാതന്ത്ര്യത്തോടെ അനായാസമായി റണ്‍സുയര്‍ത്താന്‍ സാധിക്കുന്നില്ല. സ്‌ട്രൈക്കറേറ്റ് മോശമാണ്. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?. പ്രധാന കാരണം വലിയ ഇടവേളക്ക് ശേഷമാണ് ഇവര്‍ കളിക്കാനിറങ്ങുന്നത്'-ഗവാസ്‌കര്‍ പറഞ്ഞു.

Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

2

ഇന്ത്യയുടെ ടോപ് ത്രീയില്‍ രാഹുലും കോലിയും രോഹിത്തും തന്നെയാവും ടി20 ലോകകപ്പിലിറങ്ങുക. ഇതില്‍ രോഹിത്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ട് അതിവേഗം റണ്‍സുയര്‍ത്തേണ്ടതായുണ്ട്. രാഹുല്‍ പരിക്കിന്റെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയതിനാല്‍ ഫോമിലേക്കെത്തിയിട്ടില്ല. രോഹിത് ശര്‍മക്കും കാര്യങ്ങള്‍ എളുപ്പമല്ല. അതിവേഗം റണ്‍സുയര്‍ത്താന്‍ രാഹുലിന് സാധിക്കാതെ വരുന്നത് രോഹിത്തിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.

3

അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് രോഹിത്തെങ്കിലും നിലവിലെ സമ്മര്‍ദ്ദം അദ്ദേഹത്തിന് തിരിച്ചടിയാവുന്നു. വിരാട് കോലി ഒരു മാസത്തെ വിശ്രമത്തിന് ശേഷമാണ് ടീമിലേക്ക് തിരിച്ചെത്തിയത്. കോലിയുടെ പ്രശ്‌നവും സ്‌ട്രൈക്കറേറ്റാണ്. വലിയ ഷോട്ടുകള്‍ തുടര്‍ച്ചയായി കളിക്കാന്‍ പ്രയാസപ്പെടുന്നു. റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ കളിക്കുന്നതുപോലെ അതിവേഗം റണ്‍സുയര്‍ത്താന്‍ ഇന്ത്യയുടെ സീനിയേഴ്‌സിനാവുന്നില്ല.

ASIA CUP: കോലി തിരിച്ചുവരും, പക്ഷെ ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക, കപില്‍ ദേവ് പറയുന്നു

4

ഇന്ത്യയുടെ ടോപ് ത്രീക്ക് അതിവേഗം റണ്‍സുയര്‍ത്താനാവാത്തത് മധ്യനിരയേയും സമ്മര്‍ദ്ദത്തിലാക്കുന്നു. രാഹുല്‍ രോഹിത് കൂട്ടുകെട്ട് പവര്‍പ്ലേയില്‍ 50ലധികം റണ്‍സിന്റെ കൂട്ടുകെട്ട് സൃഷ്ടിക്കേണ്ടതായുണ്ട്. ഫീല്‍ഡിങ് നിയന്ത്രണമുള്ള പവര്‍പ്ലേ മുതലാക്കാന്‍ സാധിക്കാത്ത പക്ഷം ഇന്ത്യയുടെ മധ്യനിര വിയര്‍ക്കും. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ടോപ് ത്രീയുടെ പ്രകടനം ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല.

5

പാകിസ്താനെതിരായ മത്സരത്തിലെ ഇന്ത്യയുടെ ടോപ് ത്രീയുടെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. തിളങ്ങാനാവാത്ത പക്ഷം ഇന്ത്യ ടോപ് ത്രീയില്‍ പൊളിച്ചുപണി അടക്കം നടത്തിയേക്കും. ടി20 ലോകകപ്പ് ടീം പ്രഖ്യാപിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പിലെ പ്രകടനം താരങ്ങള്‍ക്ക് നിര്‍ണ്ണായകമാവുമെന്നുറപ്പ്.

Story first published: Sunday, September 4, 2022, 14:46 [IST]
Other articles published on Sep 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+