Asia Cup 2022: കുറ്റക്കാര്‍ ദ്രാവിഡും രോഹിത്തും! കാണിച്ചത് മണ്ടത്തരം, ആഞ്ഞടിച്ച് മുന്‍ താരം
ഏഷ്യാ കപ്പില്‍ കിരീട ഫേവറിറ്റുകളായെത്തി ഫൈനല്‍ പോലും കാണാതെ നാണംകെട്ട് പുറത്തായ ഇന്ത്യന്‍ ടീമിനെതിരേ മുന്‍ ക്യാപ്റ്റനും മുഖ്യ സെലക്ടറുമായ ദിലീപ് വെങ്‌സാര്‍ക്കര്‍. ടീമിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദികള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡുമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇരുവരും വരുത്തിയ ചില അബദ്ധങ്ങളാണ് ഏഷ്യാ കപ്പില്‍ ടീമിന്റെ മോശം പ്രകടനത്തിനു കാരണമെന്നും വെങ്‌സാര്‍ക്കര്‍ നിരീക്ഷിച്ചു.

ഗ്രൂപ്പ് ജേതാക്കളായിട്ടായിരുന്നു ഇന്ത്യയുടെ സൂപ്പര്‍ ഫോര്‍ പ്രവേശനം. പക്ഷെ സൂപ്പര്‍ ഫോറിലെ മൂന്നു കളികളില്‍ ഒന്നില്‍ മാത്രമേ ടീമിനു ജയിക്കാനായുള്ളൂ. ഇതാണ് ഇന്ത്യക്കു ഫൈനല്‍ നിഷേധിച്ചത്. അഫ്ഗാനിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ചില്‍ മാത്രമാണ് ഇന്ത്യക്കു ആധികാരിക പ്രകതടനം നടത്താനായത്. ബാക്കിയുള്ള മല്‍സരങ്ങളിലെല്ലാം ഇന്ത്യ ശരിക്കും പതറുന്നതായി കാണപ്പെട്ടിരുന്നു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും നടത്തിയ പരീക്ഷണങ്ങളാണ് ഇന്ത്യയുടെ പതനത്തിനു വഴിയൊരുക്കിയതെന്നു വെങ്‌സാര്‍ക്കര്‍ നിരീക്ഷിച്ചു. ദ്വിരാഷ്ട്ര പരമ്പരകളില്‍ മാത്രമേ ടീമില്‍ പരീക്ഷണങ്ങള്‍ പാടുള്ളൂവെന്നും ഏഷ്യാ കപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകളില്‍ അതു പാടില്ലെന്നും അദ്ദേഹം നിര്‍ദേശിച്ചു.
ഇന്ത്യന്‍ ടീം പരീക്ഷണങ്ങളുമായി തന്നെ ഏഷ്യാ കപ്പിലും മുന്നോട്ടുപോയി. അവര്‍ ദിനേശ് കാര്‍ത്തിക്കിനെ ടീമിലെടുത്തു, പക്ഷെ വേണ്ടത്ര കളിപ്പിച്ചില്ല. ശ്രീലങ്കയുമായുള്ള സൂപ്പര്‍ ഫോര്‍ മാച്ച് വരെ ആര്‍ അശ്വിനെ ഇന്ത്യ പുറത്തിരുത്തി.

അടുത്ത മാസത്തെ ടി20 ലോകകപ്പിലെ മികച്ച ഇലവനെ കണ്ടെത്തുന്നതിനായി ഇന്ത്യ എല്ലാ കളിക്കാര്‍ക്കും അവസരം നല്‍കിയതാവാം. പക്ഷെ ഏഷ്യാ കപ്പ് വലിയൊരു ടൂര്‍ണമെന്റാണ്. ഒരു ടൂര്‍ണമെന്റിലെ മല്‍സരങ്ങളില്‍ ജയിക്കുകയെന്നത് ടീമിന്റെ ആത്മവിശ്വാസമുയര്‍ത്താന്‍ വളരെ പ്രധാനമാണ്. മാത്രമല്ല വിന്നിങ് കോമ്പിനേഷന്‍ ഉണ്ടായിരിക്കുകയെന്നതും വളരെ പ്രധാനമാണെന്നു താന്‍ കരുതുന്നതായും വെങ്‌സാര്‍ക്കര്‍ വിശദമാക്കി.
T20 World Cup: ഇന്ത്യ അവനെ വിശ്വസിക്കരുത്!, നേട്ടം ഉണ്ടാക്കിത്തരില്ല, പേസറെക്കുറിച്ച് ബട്ട്

ഏഷ്യാ കപ്പ് വലിയൊരു ടൂര്‍ണമെന്റാണെന്നു ഞാന്‍ പറഞ്ഞു കഴിഞ്ഞു. നിങ്ങള്‍ക്കു വേണമെങ്കില്‍ ദിരാഷ്ട്ര പരമ്പരകളില്‍ ടീമില്‍ പല പരീക്ഷണങ്ങളും നടത്താം. എന്നാല്‍ ഏഷ്യാ കപ്പും ലോകകപ്പുമൊന്നും ഇതിനുള്ള വേദികളല്ല. ഇവിടെ ഏറ്റവും മികച്ച ഇലവനെ തന്നെ ഇറക്കാന്‍ ടീം ശ്രദ്ധിക്കണം. പരീക്ഷണങ്ങള്‍ക്കു ഇവിടെ അവസരമില്ല. ഇതു പോലെയുള്ള ടൂര്‍ണമെന്റുകളില്‍ ടീം വിജയിക്കേണ്ടത് ആവശ്യമാണ്. അതു വളരെ പ്രധാനമാണെന്നും വെങ്‌സാര്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.
ബാബറോ കോലിയോ ബെസ്റ്റ്?, അവന്‍ തന്നെ കേമന്‍, പാക് കോച്ച് സക്ലെയ്ന്‍ മുഷ്താഖ് പറയുന്നു

ഏഷ്യാ കപ്പിലെ ഫ്‌ളോപ്പ് ഷോയ്ക്കു ശേഷം ഇന്ത്യയുടെ അടുത്ത ലക്ഷ്യം ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിരുമായുള്ള വൈറ്റ് ബോള്‍ പരമ്പരകളാണ്. ഓസ്‌ട്രേലിയയുമായി ടി20 പരമ്പരയും സൗത്താഫ്രിക്കയുമായി ടി20, ഏകദിന പരമ്പകളുമാണ് ഇന്ത്യ കളിക്കുക. ടി20 ലോകകപ്പിനുള്ള അതേ ടീമിനെ തന്നെയായിരിക്കും ഇന്ത്യ രണ്ടു പരമ്പരകളിലും ഇറക്കുകയെന്നാണ് സൂചനകള്‍. ഈ മാസം 16നു ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഘ സംഘത്തെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications