ഏഷ്യാ കപ്പിന് നാളെ തുടക്കം, ആദ്യ മത്സരത്തില്‍ ശ്രീലങ്ക x അഫ്ഗാന്‍, സമയം, ചാനല്‍, എല്ലാമിതാ

ദുബായ്: ഏഷ്യയിലെ ക്രിക്കറ്റിന്റെ രാജാക്കന്മാരെ കണ്ടെത്താനുള്ള പോരാട്ടത്തിന് നാളെ തുടക്കം. 27ന് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലാണ് ഉദ്ഘാടന മത്സരം. ദുബായിയാണ് മത്സരത്തിന് വേദിയാവുന്നത്. ഗ്രൂപ്പ് ബിയില്‍ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനുമൊപ്പം ബംഗ്ലാദേശുമുണ്ട്. ആദ്യ മത്സരം ജയിച്ച് വരവറിയിക്കാന്‍ ശ്രീലങ്ക ശ്രമിക്കുമ്പോള്‍ അട്ടിമറിക്കാന്‍ അഫ്ഗാനിസ്ഥാന് സാധിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. 7.30നാണ് മത്സരം ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാനാവും.
ഏഷ്യാ കപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യക്ക് ശേഷം ഏറ്റവും കൂടുതല്‍ കിരീടം ഉയര്‍ത്തിയ ടീമാണ് ശ്രീലങ്ക. അഞ്ച് തവണയാണ് അവര്‍ ഇതുവരെ കിരീടം നേടിയത്. എന്നാല്‍ ഇത് ചരിത്രം മാത്രം. ഇത്തവണ ശ്രീലങ്കയ്ക്ക് വലിയൊരു പ്രകടനം കാഴ്ചവെക്കാനാവുമോയെന്നത് കാത്തിരുന്ന് കാണണം. അഫ്ഗാനെ വിലകുറച്ച് കാണാനാവില്ല. റാഷിദ് ഖാനെപ്പോലെ എതിരാളികളെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവര്‍ അഫ്ഗാന്‍ നിരയിലുണ്ട്.

ശ്രീലങ്കയ്ക്ക് പരിക്ക് തലവേദനയാണ്. സ്റ്റാര്‍ പേസര്‍ ദുഷ്മന്ത ചമീരയുടെ അഭാവം ലങ്കന്‍ നിരയെ തളര്‍ത്തുന്നു. എന്നാല്‍ പതും നിസങ്ക, വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഭാനുക രജപക്‌സെ, സ്പിന്നര്‍ വനിന്‍ഡു ഹസരങ്ക, മഹീഷ തീക്ഷണ എന്നിവരെല്ലാം ശ്രീലങ്കയ്ക്ക് പ്രതീക്ഷ നല്‍കുന്നവരാണ്. യുഎഇയിലെ പിച്ചില്‍ കളിച്ച് അനുഭവസമ്പത്തുള്ളവര്‍ രണ്ട് ടീമിനൊപ്പവുമുണ്ട്. ശ്രീലങ്കയ്ക്ക് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാമെങ്കിലും അഫ്ഗാനെ വീഴ്ത്തുക എളുപ്പമാവില്ല.
രണ്ട് ടീമും അന്താരാഷ്ട്ര ടി20യില്‍ നേര്‍ക്കുനേര്‍ എത്തിയിരിക്കുന്നത് ഒരു തവണ മാത്രമാണ്. 2016ലെ ടി20 ലോകകപ്പിലായിരുന്നു ഇത്. അന്ന് അഫ്ഗാനിസ്ഥാനെ ശ്രീലങ്ക ആറ് വിക്കറ്റിനാണ് തോല്‍പ്പിച്ചത്. നിരവധി നാഴികക്കല്ലുകളും റെക്കോഡുകളും മത്സരത്തിലൂടെ ആരാധകരെ കാത്തിരിക്കുന്നു. ശ്രീലങ്കന്‍ നായകന്‍ ദസുണ്‍ ഷണക ഒരു സിക്‌സര്‍ കൂടി നേടിയാല്‍ ടി20യില്‍ 50 സിക്‌സുകള്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനാവും. ചരിത് അസലന്‍ക മൂന്ന് ബൗണ്ടറി നേടിയാല്‍ 50 ബൗണ്ടറികളെന്ന നേട്ടത്തിലേക്കെത്തും.
ASIA CUP: പ്രശ്‌നം ബാറ്റിനോ?, പുതിയ ബാറ്റുമായി കോലി, സവിശേഷതകളേറെ!, സച്ചിന്റെ പാത

അഫ്ഗാന്റെ നജീബുല്ല സദ്രാന്‍ രണ്ട് ബൗണ്ടറി കൂടി നേടിയാല്‍ 100 ബൗണ്ടറികള്‍ ടി20യില്‍ നേടും. പതും നിസങ്കയുടെ 50ാം ടി20യാണ് കളിക്കാന്‍ പോകുന്നത്. അഫ്ഗാന്‍ ടീമിന്റെ 100ാമത്തെ ടി20 മത്സരം കൂടിയാണിത്. അതുകൊണ്ട് തന്നെ അട്ടിമറി ജയം നേടിയെടുക്കാമെന്ന് അവര്‍ സ്വപ്‌നം കാണുന്നു. റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടിയാല്‍ ടിം സൗത്തിയുടെ 114 വിക്കറ്റ് മറികടന്ന് ടി20യിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തേക്കെത്തും. നജീബുല്ല സദ്രാന്‍ 13 റണ്‍സ് നേടിയാല്‍ 1500 റണ്‍സും ടി20യില്‍ പൂര്‍ത്തിയാക്കും.

ശ്രീലങ്ക സാധ്യതാ 11: പതും നിസങ്ക, ദനുഷ്‌ക ഗുണതിലക, ചരിത് അസലങ്ക, കുശാല്‍ മെന്‍ഡിസ്, ബാനുക രജപക്‌സ, ദസുന്‍ ഷണക, വനിന്‍ഡു ഹസരങ്ക, ചമിക കരുണരത്‌ന, നുവാന്‍ തുസാര, മഹേഷ് തീക്ഷണ, മതീസ പതിരണ
അഫ്ഗാനിസ്ഥാന്‍- നജീബുല്ല സദ്രാന്‍, ഹസ്‌റത്തുല്ല സസായ്, ഇബ്രാഹിം സദ്രാന്‍, ഉസ്മാന്‍ ഖാനി, റഹ്‌മാനുല്ല ഗുബാസ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ ഉര്‍ റഹ്‌മാന്‍, നവീന്‍ ഉല്‍ ഹഖ്, നൂര്‍ അഹമ്മജ്, കരീം ജനത്
ഫാബ് ഫോറില്‍ കോലിയെ വ്യത്യസ്തനാക്കുന്നതെന്ത്?, ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

ഗ്രൂപ്പ് എയാണ് ശക്തം. ഇന്ത്യ, പാകിസ്താന്‍, ഹോങ്കോങ് എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് ടീമുകള്‍ വീതമാണ് സൂപ്പര്‍ ഫോറിലേക്കെത്തുക. മൂന്നാം സ്ഥാനക്കാര്‍ പുറത്താവുകയും ചെയ്യും. ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ മത്സരം 28 ഞായറാഴ്ചയാണ്. ഇന്ത്യയാണ് നിലവിലെ ഏഷ്യാ കപ്പ് ചാമ്പ്യന്മാര്‍. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല.
ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ എത്തിയ അവസാന മത്സരത്തില്‍ ഇന്ത്യയെ 10 വിക്കറ്റിനാണ് പാക് നിര തോല്‍പ്പിച്ചത്. ഇതിന് കണക്കുവീട്ടാനുള്ള തയ്യാറെടുപ്പിലാണ് രോഹിത് ശര്‍മയും സംഘവും. തോല്‍ക്കാതിരിക്കാന്‍ പാകിസ്താനും ശ്രമിക്കുമ്പോള്‍ പോരാട്ടം തീപാറുമെന്നുറപ്പ്. ദുബായില്‍ ഇന്ത്യ പ്രതികാരം തീര്‍ക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications