
ബാബര്‍ ആസം
പാകിസ്താന്‍ ക്യാപ്റ്റനും നിലവില്‍ ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററുമായ ബാബര്‍ ആസം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ്. ഈ വര്‍ഷം മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ റണ്‍സ് വാരിക്കൂട്ടി അദ്ദേഹം മുന്നേറുകയാണ്. 2022ല്‍ ബാബര്‍ ആകെ കളിച്ചത് 10 വൈറ്റ് ബോള്‍ മല്‍സരങ്ങളാണ്. ഇവയില്‍ ആറിലും ഫിഫ്റ്റി പ്ലസ് നേടുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പില്‍ ബാബര്‍ ഉജ്ജ്വല ഫോമിലായിരുന്നു. ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി മാറിയ അദ്ദേഹം ടീമിനെ സെമി ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്തിരുന്നു.

സൂര്യകുമാര്‍ യാദവ്
ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന സൂര്യകുമാര്‍ യാദവ് നിലവില്‍ ഐസിസിയുടെ ലോക ടി20 റാങ്കിങിലെ രണ്ടാം നമ്പര്‍ താരം കൂടിയാണ്. വൈവിധ്യമാര്‍ന്ന ഒരുപിടി ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ആവനാഴിയിലുണ്ട്. ഗ്രൗണ്ടിന്റെ ഏതുമൂലയിലേക്കും അനായാസം ഷോട്ടുകളുതിര്‍ക്കാന്‍ മിടുക്കനായതിനാല്‍ തന്നെ സൂര്യയെ പുറത്താക്കുക ദുഷ്‌കരവുമാണ്.
വെസ്റ്റ് ഇന്‍ഡീസുമായുള്ള അവസാന ടി20 പരമ്പരയില്‍ ഓപ്പണറായി പരീക്ഷിക്കപ്പെട്ട അദ്ദേഹം ഈ റോളിലും ശ്രദ്ധേയമായ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഏഷ്യാ കപ്പില്‍ നാലാം നമ്പറിലോ, അഞ്ചാം നമ്പറിലോ സൂര്യ കളിക്കാനാണ് സാധ്യത. ടി20യില്‍ സെഞ്ച്വറി നേടിയിട്ടുള്ള അഞ്ച് ഇന്ത്യന്‍ താരങ്ങളിലൊരാള്‍ കൂടിയാണ് അദ്ദേഹം.

ഹാര്‍ദിക് പാണ്ഡ്യ
ഇന്ത്യന്‍ നിരയിലെ തന്നെ മറ്റൊരു മാച്ച് വിന്നറാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ഫോമും ഫിറ്റ്‌നസും വീണ്ടെടുത്ത് അദ്ദേഹം തന്റെ പഴയ കാലത്തേക്കു തിരിച്ചെത്തിക്കഴിഞ്ഞു. അതുകൊണ്ടു തന്നെ ബാറ്റിങിനൊപ്പം ബൗളിങിലും ടീമിനു വേണ്ടി നിര്‍ണായക പ്രകടനം നടത്താന്‍ ഹാര്‍ദിക്കിനു കഴിയും.
മാസങ്ങളോളം കളിക്കളത്തില്‍ നിന്നു മാറിനിന്ന അദ്ദേഹം ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ചുകൊണ്ടാണ് കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. ടൂര്‍ണമെന്റില്‍ ടൈറ്റന്‍സിനെ ചാംപ്യന്‍മാരാക്കാനും ഹാര്‍ദിക്കിനു സാധിച്ചു. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ ഇന്ത്യക്കു ഏഷ്യാ കപ്പ് നേടണമെങ്കില്‍ ഹാര്‍ദിക്കിന്റെ പ്രകടനം നിര്‍ണായകമായിരിക്കും.
Asia Cup 2022: ഡിക്കെ, ഹൂഡ പുറത്ത്! പകരം അവന്‍ മതി, ഇന്ത്യന്‍ ഇലവനുമായി മുന്‍ സെലക്ടര്‍

ദിനേഷ് ചണ്ഡിമല്‍
ശ്രീലങ്കയുടെ ദിനേഷ് ചണ്ഡിമലാണ് ഏഷ്യാ കപ്പില്‍ ശ്രദ്ധിക്കേണ്ട മറ്റൊരു താരം. നിലവില്‍ ലങ്കന്‍ ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ അദ്ദേഹം തന്നെയാണെന്നു നിസംശയം പറയാം. ഈ വര്‍ഷം കളിച്ച 10 ടെസ്റ്റ് ഇന്നിങ്‌സുകളില്‍ ആറിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടാന്‍ ചണ്ഡിമലിനായിരുന്നു. ഇനി വൈറ്റ് ബോള്‍ ക്രിക്കറ്റിലും ഇതേ ഫോം തുടരാനായാരിക്കും അദ്ദേഹത്തിന്റെ ശ്രമം. ടെസ്റ്റിലെ ബാറ്റിങ് ഫോം ചണ്ഡിമല്‍ ഏഷ്യാ കപ്പിലും ആവര്‍ത്തിച്ചാല്‍ ലങ്കന്‍ ടീം ഏറെ മുന്നോട്ടു പോവുമെന്നതില്‍ സംശയമില്ല.
Asia Cup: ഷഹീന്‍ ഇല്ലെന്നു കരുതി സന്തോഷിക്കേണ്ട! ഇന്ത്യയെ തീര്‍ക്കാന്‍ 3 പേര്‍ മതി, മുന്നറിയിപ്പ്

റാഷിദ് ഖാന്‍
അഫ്ഗാനിസ്താന്റെ സ്പിന്‍ സൂപ്പര്‍ സ്റ്റാര്‍ റാഷിദ് ഖാനാണ് ഏഷ്യാ കപ്പില്‍ കസറാന്‍ സാധ്യതയുള്ള മറ്റൊരു താരം. അഫ്ഗാന്റെ വിധി നിര്‍ണയിക്കുന്നതും റാഷിദിന്റെ പ്രകടനം തന്നെയായിരിക്കും. യുഎഇയില്‍ നേരത്തേ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചിട്ടുള്ളത്. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന ഇവിടുത്തെ പിച്ചുകളില്‍ റാഷിദ് കൂടുതല്‍ അപകടകാരിയായ മാറുമെന്നതില്‍ സംശയമില്ല. അടുത്തിടെ സിംബാബ്‌വെ, അയര്‍ലാന്‍ഡ് എന്നിവരുമായുള്ള പരമ്പരകളില്‍ നിരാശപ്പെടുത്തിയ അദ്ദേഹം ഏഷ്യാ കപ്പിലൂടെ ശക്തമായ തിരിച്ചുവരവ് തന്നെയായിരിക്കും ലക്ഷ്യമിടുന്നത്.


Click it and Unblock the Notifications











