
രോഹിത് ശര്‍മയും ഒരിക്കല്‍ക്കൂടി പാക് പടയെ അടിയറ പറയിച്ച് ഫൈനലിലേക്കു ഒരുപടി കൂടി അടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. മറുഭാഗത്ത് പാകിസ്താനാവട്ടെ കഴിഞ്ഞ മല്‍സരത്തില്‍ കൈയെത്തുംദൂരത്ത് വരെയെത്തിയ ജയം ഇത്തവണ തിരിച്ചുപിടിച്ച് കണക്കു തീര്‍ക്കാനുള്ള പടയൊരുക്കത്തിലുമാണ്. ഇന്നത്തെ പോരാട്ടത്തിനുള്ള ഇന്ത്യന്‍ ഇലവനില്‍ ആരൊക്കെയുണ്ടാവും?സാധ്യതാ ഇലവന്‍ പരിശോധിക്കാം.

പ്ലെയിങ് ഇലവനെ തിരഞ്ഞെടുക്കുകയെന്നത് പതിവുപോലെ ഈ മല്‍സരത്തിലും ഇന്ത്യക്കു തലവേദന തന്നെയായിരിക്കും. കൃത്യമായ ഒരു ഇലവനെ ഉറപ്പിക്കാന്‍ ഇന്ത്യക്കു ഇനിയുമായിട്ടില്ലെന്നത് ആശങ്കാജനകം തന്നെയാണ്. അതിനിടെയാണ് പരിക്കു കാരണം സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയിരിക്കുന്നത്.
ഹോങ്കോങുമായുള്ള കഴിഞ്ഞ കളിയില്‍ സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യക്കു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. പകരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു. ഇന്നു പാകിസ്താനെതിരേ ഹാര്‍ദിക് ഇന്ത്യയുടെ ഇലവനിലെത്തുമെന്നു ഉറപ്പായിരിക്കുകയാണ്.
ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ഇന്ത്യന്‍ ഇലവനിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയുടെ പിന്‍മാറ്റം ഇന്ത്യക്കു അപ്രതീക്ഷിത ഷോക്കായി മാറിയിരിക്കുകയാണ്. പകരം ആരെ കളിപ്പിക്കുമെന്നതാണ് ഇന്ത്യയെ കുഴപ്പിക്കുന്ന ചോദ്യം. ഓള്‍റൗണ്ടര്‍മാരായ ദീപക് ഹൂഡ, ജഡ്ഡുവിനു പകരം ടീമിലേക്കു വന്ന അക്ഷര്‍ പട്ടേല്‍ എന്നിവരാണ് രംഗത്തുള്ളത്. കൂടാതെ റിഷഭ് പന്തിനെ ഇറക്കണമോയെന്നും ടീം മാനേജ്‌മെന്റ് ആലോചിക്കുന്നുണ്ട്.

ജഡേജയുടെ അഭാവത്തോടെ ഇന്ത്യന്‍ ഇലവനില്‍ ഒരു ഇടംകൈയന്‍ ബാറ്റര്‍ പോലും ഇല്ലാതെയായി മാറിയിരിക്കുകയാണ്. ഇതു തിരിച്ചടി തന്നെയാണ്. ബാറ്റിങിലെ ബാലന്‍സ് നിലനിര്‍ത്താന്‍ ഇടംകൈയന്‍മാര്‍ അനിവാര്യമായതിനാല്‍ റിഷഭ്, അക്ഷര്‍ എന്നിവര്‍ക്കായിരിക്കും കൂടുതല്‍ മുന്‍തൂക്കം ലഭിക്കുക. ഇവരില്‍ നിന്നും ആരെയെടുക്കുമെന്നതാണ് പിന്നെ ചിന്തിക്കേണ്ടത്. ഓള്‍റൗണ്ടറാണെന്നത് അക്ഷറിനു പ്ലസ് പോയിന്റാണെങ്കിലും മാച്ച് വിന്നറായ റിഷഭിനെ തഴയുന്നത് തിരിച്ചടിയാവുമോയെന്ന ആശങ്കയും ടീമിനുണ്ടാവും.
സൂപ്പര്‍ 4ല്‍ പാകിസ്താന്‍ ഇന്ത്യയെ വീഴ്ത്തും?, തടയാന്‍ രോഹിത്തിനാവില്ല!, മൂന്ന് കാരണങ്ങള്‍

രവീന്ദ്ര ജഡേജയ്ക്കു പകരം കൂടുതല്‍ മികച്ച ഓപ്ഷന്‍ അക്ഷര്‍ പട്ടേല്‍ തന്നെയാണെന്നതില്‍ സംശയമില്ല. എല്ലാം കൊണ്ടും ജഡ്ഡുവിന്റെ അഭാവം നികത്താന്‍ ഏറ്റവും അനുയോജ്യന്‍ അദ്ദേഹം തന്നെയാണ്. ഇടംകൈയന്‍ സ്പിന്നര്‍ മാത്രമല്ല ഇടംകൈയന്‍ ബാറ്ററും കൂടിയാണെന്നത് അക്ഷറിനെ ജഡ്ഡുവുമായി ചേര്‍ത്ത് നിര്‍ത്തുന്നു. പാകിസ്താന്റെ ഇടംകൈയന്‍ സ്പിന്നര്‍ മുഹമ്മദ് നവാസുയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ ഇന്ത്യയുടെ പക്കലുള്ള ഏറ്റവും നല്ല ഉത്തരവും അക്ഷറാണ്.

അക്ഷര്‍ പട്ടേലിനെ ഒഴിവാക്കി രവീന്ദ്ര ജഡേജയ്ക്കു പകരം റിഷഭ് പന്തിനെ കളിപ്പിക്കുകയാണെങ്കില്‍ അതു ഇന്ത്യന്‍ ബൗളിങിനെ ദുര്‍ബലമാക്കും. ഇത് ഇന്ത്യന്‍ ബൗളര്‍മാരെ അഞ്ചാക്കി കുറയ്ക്കുകയും ചെയ്യും. ആറാമതായി ആരെക്കൊണ്ട് ബൗള്‍ ചെയ്യിക്കുമെന്നത് ഇന്ത്യയെ കുഴപ്പത്തിലാക്കും. മാത്രമല്ല ഒരു സ്പിന്നറുടെ കുറവും ഇന്ത്യയുടെ ഇലവനിലുണ്ടാവും. ദുബായിലെ പിച്ചിന്റെ വേഗത കുറഞ്ഞുകൊണ്ടിരിക്കെ സ്പിന്നര്‍മാര്‍ ടീമിന്റെ അവിഭാജ്യ ഘടകവുമാണ്.

റിഷഭ് പന്തിനെയും അക്ഷര്‍ പട്ടേലിനെയും ഒരുമിച്ച് കളിപ്പിക്കണമെങ്കില്‍ ഇന്ത്യയുടെ മുന്നില്‍ ഒരു വഴി മാത്രമേയുള്ളൂ. അത് സൂപ്പര്‍ ഫിനിഷറായി ഇന്ത്യ കളിപ്പിക്കുന്ന ദിനേശ് കാര്‍ത്തിക്കിനെ ഒഴിവാക്കുകയെന്നതാണ്. ഡിക്കെയെ പുറത്തിരുത്തിയാല്‍ പകരക്കാരനായി റിഷഭിനെ ഇന്ത്യക്കു കളിപ്പിക്കാം. ജഡേജയുടെ അഭാവത്തില്‍ അക്ഷറിനെയും ഇന്ത്യക്കു ഇറക്കാന്‍ സാധിക്കും. പക്ഷെ പരിചയ സമ്പന്നനായ കാര്‍ത്തികിനെപ്പോലെയൊരാള്‍ ഫിനിഷറുടെ റോളിലുണ്ടെങ്കില്‍ അതു പാകിസ്താനെതിരായ പ്രഷര്‍ ഗെയിമില്‍ ഇന്ത്യക്കു മുതല്‍ക്കൂട്ടാവുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്/ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍/ ആവേശ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.


Click it and Unblock the Notifications