Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: റിഹേഴ്‌സല്‍ ജയിച്ച് ശ്രീലങ്ക, പാകിസ്താനെ നാണംകെടുത്തി, നിസങ്കയ്ക്ക് ഫിഫ്റ്റി

1

ദുബായ്: ഏഷ്യാ കപ്പിലെ ഫൈനലിന് മുന്നോടിയായുള്ള റിഹേഴ്‌സലില്‍ പാകിസ്താനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് ശ്രീലങ്ക. ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 19.1 ഓവറില്‍ 121 റണ്‍സില്‍ കൂടാരം കയറ്റിയ ശ്രീലങ്ക 17 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. പതും നിസങ്കയുടെ (55*) ഫിഫ്റ്റിയാണ് ശ്രീലങ്കയുടെ ജയത്തില്‍ നിര്‍ണ്ണായകമായത്. മൂന്ന് വിക്കറ്റ് നേടിയ വനിന്‍ഡു ഹസരങ്കയും രണ്ട് വിക്കറ്റ് വീതം പങ്കിട്ട മഹേഷ് തീക്ഷണ, പ്രമോദ് മധുസന്‍, ഓരോ വിക്കറ്റ് നേടിയ ധനഞ്ജയ് ഡി സില്‍വ, ചമിക കരുണരത്‌ന എന്നിവരാണ് പാകിസ്താനെ തകര്‍ത്തത്. ബാബര്‍ അസമാണ് (30) പാകിസ്താന്റെ ടോപ് സ്‌കോറര്‍. 11ന് നടക്കുന്ന ഫൈനലില്‍ പാകിസ്താന്‍ ശ്രീലങ്കയെത്തന്നെ നേരിടും.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന പാകിസ്താന് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണര്‍ മുഹമ്മദ് റിസ്വാനെ (14 പന്തില്‍ 14) അരങ്ങേറ്റ താരം പ്രമോദ് മധുസന്‍ പുറത്താക്കി. പതിയെ തുടങ്ങി റണ്‍സുയര്‍ത്താന്‍ ശ്രമിച്ച റിസ്വാനെ മധുസന്‍ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസിന്റെ കൈകളിലെത്തിക്കുകയായിരുന്നു. മികച്ച ഫോമിലായിരുന്ന റിസ്വാന്റെ മടക്കം പാകിസ്താന്റെ റണ്ണൊഴുക്ക് വേഗം കുറച്ചു.

1

മൂന്നാമനായി ഇറങ്ങിയ ഫഖര്‍ സമാന്‍ വേഗത്തില്‍ റണ്ണെടുക്കാനാവാതെ പ്രയാസപ്പെട്ടു. 18 പന്തില്‍ 1 ഫോറടക്കം 13 റണ്‍സാണ് ഫഖര്‍ സമാന്‍ നേടിയത്. ചമിക കരുണരത്‌നയുടെ പന്തില്‍ വനിന്‍ഡു ഹസരങ്കക്ക് ക്യാച്ച് നല്‍കിയാണ് സമാന്‍ പുറത്തായത്. ഒരുവശത്ത് പതിയ റണ്‍സുയര്‍ത്തിയ ബാബര്‍ അസമിനെ വനിന്‍ഡു ഹസരങ്ക റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. 29 പന്തില്‍ 2 ഫോറടക്കം 30 റണ്‍സാണ് ബാബര്‍ നേടിയത്.

പ്രതീക്ഷ നല്‍കിയ ഖുഷ്ദില്‍ ഷായെ (8 പന്തില്‍ 4) ധനഞ്ജയ് ഡി സില്‍വ പതും നിസങ്കയുടെ കൈയിലെത്തിച്ചു. വനിന്‍ഡു ഹസരങ്കയെറിഞ്ഞ 15ാം ഓവര്‍ പാകിസ്താന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. പിടിച്ചുനിന്ന ഇഫ്തിഖര്‍ അഹമ്മദിനെ (17 പന്തില്‍ 13) ഹസരങ്ക ക്ലീന്‍ബൗള്‍ഡാക്കിയപ്പോള്‍ അപകടകാരിയാ ആസിഫ് അലിയെ ഹസരങ്ക ആദ്യ പന്തില്‍ത്തന്നെ ക്ലീന്‍ബൗള്‍ഡാക്കി. ശ്രീലങ്കയുടെ സ്പിന്നാക്രമണം പാകിസ്താന്റെ ബാറ്റിങ് നിരയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

1

ഹസന്‍ അലിയേയും അക്കൗണ്ട് തുറക്കാന്‍ സമ്മതിച്ചില്ല. മഹേഷ് തീക്ഷണ ഹസനെ ഹസരങ്കയുടെ കൈയിലെത്തിക്കുകയായിരുന്നു. ഉസ്മാന്‍ ഖാദിറിനെ (6 പന്തില്‍ 3) തീക്ഷണ പുറത്താക്കി. ഒരുവശത്ത് ഭേദപ്പെട്ട പ്രകടനം നടത്തി വന്ന മുഹമ്മദ് നവാസ് (18 പന്തില്‍ 26) റണ്ണൗട്ടായി. ഹാരിസ് റഊഫിനെ മധുസനും മടക്കിയതോടെ 19.1 ഓവറില്‍ 121 റണ്‍സില്‍ പാകിസ്താന്‍ കൂടാരം കയറി.

മറുപടിക്കിറങ്ങിയ ശ്രീലങ്കയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. കുശാല്‍ മെന്‍ഡിസിനെ (1 പന്തില്‍ 0) മുഹമ്മദ് ഹസ്‌നെയ്‌നും ധനുഷ്‌ക ഗുണതിലകയെ (4 പന്തില്‍ 0) ഹാരിസ് റഊഫും പുറത്താക്കി. നാലാമനായി ക്രീസിലെത്തിയ ധനഞ്ജയ് ഡി സില്‍വക്കും (12 പന്തില്‍ 9) റഊഫ് മടക്ക ടിക്കറ്റ് നല്‍കിയതോടെ പവര്‍പ്ലേയില്‍ 3 വിക്കറ്റുകള്‍ ശ്രീലങ്കയ്ക്ക് നഷ്ടമായി. നേരിയ ചെറുത്തുനില്‍പ്പിന് ശേഷം ബാനുക രാജപക്‌സെ (19 പന്തില്‍ 24) ഉസ്മാന്‍ ഖാദിര്‍ മടക്കി. എന്നാല്‍ ഒരുവശത്ത് നിലയുറപ്പിച്ച പതും നിസങ്ക ശ്രീലങ്കയെ വിജയത്തോടടുപ്പിച്ചു.

1

സ്‌കോര്‍ 113ല്‍ നില്‍ക്കെ നായകന്‍ ദസുന്‍ ഷണകയെ (16 പന്തില്‍ 21) മുഹമ്മദ് ഹസ്‌നെയ്ന്‍ പുറത്താക്കി. ഒരുവശത്ത് ഫിഫ്റ്റിയോടെ മുന്നേറിയ നിസങ്ക ശ്രീലങ്കയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 48 പന്തില്‍ 5 ഫോറും 1 സിക്‌സുമടക്കം നിസങ്ക പുറത്താവാതെ 55 റണ്‍സ് നേടി. വനിന്‍ഡു ഹസരങ്ക (3 പന്തില്‍ 10) പുറത്താവാതെ നിന്നു. പാകിസ്താനായി മുഹമ്മദ് ഹസ്‌നെയ്‌നും ഹാരിസ് റഊഫും 2 വിക്കറ്റും ഉസ്മാന്‍ ഖാദിര്‍ ഒരു വിക്കറ്റും വീഴ്ത്തി.

രണ്ട് മാറ്റങ്ങളോടെയാണ് ശ്രീലങ്ക ഇറങ്ങുന്നത്. ചരിത് അസലന്‍കയ്ക്ക് പകരം ധനഞ്ജയ് ഡി സില്‍വയും അസിത ഫെര്‍ണാണ്ടോയ്ക്ക് പകരം പ്രമോദ് മദുസനും അവസരം. പാകിസ്താനും രണ്ട് മാറ്റം വരുത്തി. ഷദാബ് ഖാനും നസീം ഷായും വിശ്രമമെടുത്തപ്പോള്‍ ഉസ്മാന്‍ ഖാദിറും ഹസന്‍ അലിയും പ്ലേയിങ് 11 എത്തി.

1

പാകിസ്താന്‍ സാധ്യതാ 11- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, ആസിഫ് അലി, മുഹമ്മദ് നവാസ്, ഉസ്മാന്‍ ഖാദിര്‍, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നയ്ന്‍, ഹസന്‍ അലി.

ശ്രീലങ്ക-പതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, ധനുഷ്‌ക ഗുണതിലക, ദസുണ്‍ ഷണക (ക്യാപ്റ്റന്‍), ബാനുക രാജപക്‌സെ, വനിന്‍ഡു ഹസരങ്ക, ധനഞ്ജയ് ഡി സില്‍വ, ചമിക കരുണരത്‌ന, മഹേഷ് തീക്ഷണ, ദില്‍ഷന്‍ മധുശന്‍ക, പ്രമോദ് മദുസന്‍

Story first published: Friday, September 9, 2022, 22:55 [IST]
Other articles published on Sep 9, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+