
ഈ വര്‍ഷം അദ്ദേഹം കളിച്ച ആദ്യത്തെ അന്താരാഷ്ട്ര ടി20 കൂടിയായിരുന്നു ഇത്. കഴിഞ്ഞ ഐപിഎല്ലിനു ശേഷം പരിക്കേറ്റ് രാഹുല്‍ മാസങ്ങളോളം പുറത്തായിരുന്നു. ഈ മാസം സിംബാബ്‌വെയ്‌ക്കെതിരേ നടന്ന ഏകദിന പരമ്പരയിലൂടെയാണ് അദ്ദേഹം കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ബാറ്റിങില്‍ രാഹുല്‍ ഫ്‌ളോപ്പാവുകയും ചെയ്തിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ ചതിയനാണ് കെഎല്‍ രാഹുല്‍. ഞാന്‍ ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ വഞ്ചകന്‍ കെഎല്‍ രാഹുലാണെന്നു ഒരു യൂസര്‍ ആഞ്ഞടിച്ചു.
ഓപ്പണറെന്ന നിലയില്‍ കെഎല്‍ രാഹുലിനേക്കാള്‍ 100 മടങ്ങ് മെച്ചപ്പെട്ട താരമാണ് ശിഖര്‍ ധവാനെന്നായിരുന്നു ഒരു യൂസര്‍ കുറിച്ചത്. ചോക്കിങ് എന്നതു ഒരു കലയാണെങ്കില്‍ കെഎല്‍ രാഹുല്‍ ഒരു കലാകാരനാണ്. എന്തൊരു ലൂസറാണ് ഇയാളെന്നു ഒരു യൂസര്‍ വിമര്‍ശിച്ചു.
Asia Cup 2022: രോഹിത്തോ, ബാബറോ? കൂടുതല്‍ റണ്‍സെടുക്കുക ആരാവും? പ്രവചിച്ച് മുന്‍ താരം

അതേസമയം, പാകിസ്താനെതിരായ പോരാട്ടത്തില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന്റെ ത്രില്ലിങ് വിജയം സ്വന്തമാക്കി. 148 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ രണ്ടു ബോളുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. 35 റണ്‍സ് വീതമെടുത്ത മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയുടെ പ്രധാന സ്‌കോറര്‍മാര്‍.

മല്‍സരം ഫിനിഷ് ചെയ്തത് ഹാര്‍ദിക് പാണ്ഡ്യയായിരുന്നു. പുറത്താവാതെ 33 റണ്‍സ് അദ്ദേഹം നേടി. 17 ബോളുള്‍ നേരിട്ട ഹാര്‍ദിക് നാലു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. നേരത്തേ മൂന്നു വിക്കറ്റോടെ ബൗളിങിലും തിളങ്ങിയ ഹാര്‍ദികാണ് പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
Asia Cup 2022: പുറത്തിരുത്തി ഇന്ത്യ അവന്റെ വര്‍ഷങ്ങള്‍ പാഴാക്കി! തുറന്നടിച്ച് പാക് കോച്ച്

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.
പാകിസ്താന്‍-മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ബാബര്‍ ആസം (ക്യാപ്റ്റന്‍), ഫഖര്‍ സമാന്‍, ഇഫ്തിഖാര്‍ അഹമ്മദ്, ഖുശ്ദില്‍ ഷാ, ആസിഫ് അലി, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, നസീം ഷാ, ഹാരിസ് റൗഫ്, ഷഹനാസ് ദഹാനി.


Click it and Unblock the Notifications