Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: രാഹുലിന്റെ സീറ്റ് തെറിച്ചാല്‍ പകരമാര്?, ഊഴം കാത്ത് മൂന്ന് പേര്‍!, സഞ്ജു എത്തുമോ?

1

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. രോഹിത് ശര്‍മ നയിക്കുന്ന ടീമിലേക്ക് കെ എല്‍ രാഹുലും വിരാട് കോലിയും തിരിച്ചെത്തിയതാണ് എടുത്തു പറയേണ്ടത്. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പരിക്കേറ്റ് പിന്മാറിയതും സഞ്ജു സാംസണിന്റെയും ഇഷാന്‍ കിഷന്റെയും അഭാവവുമെല്ലാം ഇന്ത്യന്‍ ടീമിലെ എടുത്തു പറയേണ്ട കാര്യമാണ്. ഈ മാസം 28ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിനായുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ് ഇന്ത്യ.

എന്നാല്‍ ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ കെ എല്‍ രാഹുലിന്റെ ഫിറ്റ്‌നസ് ആശങ്ക സൃഷ്ടിക്കുകയാണ്. ടീമില്‍ ഉള്‍പ്പെടുത്തുകയും വൈസ് ക്യാപ്റ്റനായി പ്രഖ്യാപിക്കുകയും ചെയ്‌തെങ്കിലും രാഹുല്‍ കളിക്കുമെന്ന കാര്യത്തില്‍ ഉറപ്പ് പറയാറായിട്ടില്ല. രാഹുലിന്റെ ഫിറ്റ്‌നസ് പരിശോധന വീണ്ടും നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ഒരു പക്ഷെ രാഹുലിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ പകരക്കാരനായി ഇന്ത്യന്‍ ടീമിലേക്ക് ആരെത്തും?. അവസരം കാത്തിരിക്കുന്ന മൂന്ന് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

സഞ്ജു സാംസണ്‍

സഞ്ജു സാംസണ്‍

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ആരാധകരെ ഏറ്റവും നിരാശരാക്കിയത് സഞ്ജു സാംസണിന്റെ അഭാവമാണ്. മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഈ വര്‍ഷം ലഭിച്ച അവസരങ്ങളെ പരമാവധി മുതലാക്കിയിട്ടും സഞ്ജുവിനെ ഇന്ത്യ ഏഷ്യാ കപ്പിലേക്ക് പരിഗണിച്ചില്ല. മോശം ഫോമിലുള്ള ശ്രേയസ് അയ്യരെ ബാക്കപ്പായി പരിഗണിച്ചെങ്കിലും സഞ്ജുവിനെ പൂര്‍ണ്ണമായും തഴയുന്ന നിലപാടാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് സ്വീകരിച്ചത്.

മൂന്നാം നമ്പറില്‍ വിരാട് കോലി മോശം ഫോമിലായാല്‍ ഇന്ത്യക്ക് പരിഗണിക്കാവുന്ന താരമാണ് സഞ്ജു സാംസണ്‍. ബാക്കപ്പ് താരമായെങ്കിലും അദ്ദേഹം ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നു. രാഹുലിന് പരിക്കേറ്റാല്‍ ഇന്ത്യ പകരക്കാരനായി സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ കെ എല്‍ രാഹുല്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ പകരക്കാരനായി ടീമിലെത്തിയത് സഞ്ജു സാംസണായിരുന്നു.

2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

ഇഷാന്‍ കിഷന്‍

ഇഷാന്‍ കിഷന്‍

ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കൂടുതലുള്ള മറ്റൊരു താരം ഇഷാന്‍ കിഷനാണ്. ഇടം കൈയന്‍ ഓപ്പണറുടെ സമീപകാല ഫോം മോശമായതിനാലാണ് അദ്ദേഹത്തെ ഇന്ത്യ തഴഞ്ഞത്. എന്നാല്‍ ഫോമിലേക്കെത്തിയാല്‍ ടി20 ഫോര്‍മാറ്റില്‍ ആക്രണം അഴിച്ചുവിടാന്‍ കെല്‍പ്പുള്ള താരമാണ് ഇഷാന്‍. മൈതാനത്തിന്റെ ഏത് വശത്തേക്കും ഷോട്ട് കളിക്കാന്‍ ഇഷാന് മികവുണ്ട്.

രാഹുലിന് പരിക്കേറ്റാല്‍ ഇന്ത്യക്ക് ഓപ്പണറില്ലാത്ത അവസ്ഥ വരും. നിലവിലെ താരങ്ങളില്‍ വിരാട് കോലി, സൂര്യകുമാര്‍ യാദവ് എന്നിവരെ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചാല്‍ ടീം സംതുലിതാവസ്ഥയെ അത് ബാധിക്കും. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യ സാഹസത്തിന് മുതിരില്ല. അതുകൊണ്ട് തന്നെ ഇഷാന്‍ കിഷനെ ഇന്ത്യ രാഹുലിന്റെ പകരക്കാരനാക്കാനുള്ള സാധ്യതയും ഏറെയാണ്.

ദ്രാവിഡ് പരിശീലകനായി, പിന്നീട് പരീക്ഷണ 'പെരുമഴ', അഞ്ച് തീരുമാനങ്ങള്‍ സര്‍പ്രൈസ്!

ശുബ്മാന്‍ ഗില്‍

ശുബ്മാന്‍ ഗില്‍

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യക്ക് അധികനാള്‍ മാറ്റിനിര്‍ത്താന്‍ കഴിയുന്ന താരമല്ല ശുബ്മാന്‍ ഗില്‍. കടന്നാക്രമിച്ച് കളിക്കുന്ന രീതിയല്ലെങ്കിലും വലിയ ഇന്നിങ്‌സ് കളിക്കാന്‍ കെല്‍പ്പുണ്ട്. നിലയുറപ്പിച്ചാല്‍ വലിയ ഷോട്ട് കളിച്ച് സ്‌കോര്‍ബോര്‍ഡിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കെല്‍പ്പുള്ള യുവതാരമാണ് ഗില്‍. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായും ഗുജറാത്ത് ടൈറ്റന്‍സിനായും കളിച്ച് മികവ് കാട്ടാന്‍ ഗില്ലിനായിട്ടുണ്ട്.

4

ഇന്ത്യയുടെ ഭാവി പരിഗണിച്ച് വളര്‍ത്തിക്കൊണ്ടുവരാന്‍ സാധിക്കുന്ന വിശ്വസ്തനായ താരമാണ് ഗില്‍. കെ എല്‍ രാഹുലിന്റേതിന് സമാനമായ ശൈലിയെന്ന് ഗില്ലിന്റെ ശൈലിയെ വിശേഷിപ്പിക്കാം. അതുകൊണ്ട് തന്നെ ഇന്ത്യ ഗില്ലിനെ ടീമിലേക്ക് പരിഗണിച്ചാലും അതില്‍ അത്ഭുതപ്പെടാനാവില്ല.

Story first published: Thursday, August 11, 2022, 14:19 [IST]
Other articles published on Aug 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+