
രോഹിത് നായകസ്ഥാനത്തേക്കു വന്ന ശേഷം മിന്നുന്ന പ്രകടനമാണ് ടീം കാഴ്ചവയ്ക്കുന്നത്. അദ്ദേഹത്തിനു കീഴില്‍ കളിച്ച പരമ്പരകളിലെല്ലാം ഇന്ത്യ ജേതാക്കളായിരുന്നു. ഇനി ഏഷ്യാ കപ്പിലും ഈ മാജിക്ക് രോഹിത്തിന് ആവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം. ഞായറാഴ്ച ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ കന്നിയങ്കം. ഈ മല്‍സരത്തില്‍ വലിയൊരു റെക്കോര്‍ഡും രോഹിത്തിനെ കാത്തിരിക്കുകയാണ്.

ഇന്ത്യയെ കൂടുതല്‍ ടി20 വിജയങ്ങളിലേക്കു നയിച്ച രണ്ടാമത്തെ ക്യാപ്റ്റനെന്ന വിരാട് കോലിയുടെ റെക്കോര്‍ഡിന് കൈയെത്തുംദൂരത്താണ് രോഹിത് ശര്‍മ. ഞായറാഴ്ച പാകിസ്താനെ വീഴ്ത്തിയാല്‍ ഹിറ്റ്മാന്‍ കോലിയോടൊപ്പമെത്തും. 2017 മുതല്‍ ഇതുവരെ 35 ടി20കളിലാണ് രോഹിത് ഇന്ത്യയെ നയിച്ചിട്ടുള്ളത്. ഇതില്‍ 29ലും ടീമിനു വിജയം നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ചുരുങ്ങിയത് 10 ടി20കളിലെങ്കിലും ഇന്ത്യയെ നയിച്ചിട്ടുള്ള ക്യാപ്റ്റന്‍മാരെയെടുത്താല്‍ വിജയശരാശരിയില്‍ ഒന്നാമന്‍ കൂടിയാണ് രോഹിത്.
സഞ്ജു പഴയ സഞ്ജുവല്ല, എന്താണ് വിജയരഹസ്യം? ടി20 ലോകകപ്പ് കളിക്കുമോ?

30 ടി20 വിജയങ്ങളുമായി ഏറ്റവുമധികം ജയങ്ങളുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍മാരുടെ എലൈറ്റ് ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തു വിരാട് കോലിയാണ്. ഒരു ജയം മാത്രം പിന്നിലായി രോഹിത് ശര്‍മ തൊട്ടുതാഴെയുണ്ട്. 2017 മുതല്‍ 2021 വരെ 50 ടി20കളില്‍ നിന്നാണ് കോലി ടീമിനു 30 വിജയങ്ങള്‍ നേടിക്കൊടുത്തത്.

എന്നാല്‍ കോലിയേക്കാള്‍ വളരെ കുറച്ച് മല്‍സരങ്ങള്‍ മാത്രമേ രോഹിത്തിനു (35) വേണ്ടിവന്നുള്ളൂ.
ഏറ്റവുമധികം ടി20 വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് മുന്‍ ഇതിഹാസം എംഎസ് ധോണിയുടെ പേരിലാണ്. 72 മല്‍സരങ്ങളില്‍ നിന്നും 41 ജയങ്ങളാണ് അദ്ദേഹം ടീമിനു സമ്മാനിച്ചത്.
Asia Cup 2022: ഇന്ത്യ x പാക് പോരില്‍ ആരു നേടും? ഗൂഗിളിന്റെ വമ്പന്‍ പ്രവചനം!

ഞായറാഴ്ച പാകിസ്താനെതിരേ ഇന്ത്യയെ ജയത്തിലേക്കു നയിക്കാനായാല്‍ വിരാട് കോലിക്കൊപ്പം മാത്രമല്ല ഓള്‍ടൈം ക്യാപ്റ്റന്‍മാരുടെ ലിസ്റ്റില്‍ ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണിനൊപ്പം നാലാംസ്ഥാനം രോഹിത് ശര്‍മ പങ്കിടുകയും ചെയ്യും. നിലവില്‍ നാലാംസ്ഥാനത്തു കോലിയും വില്ലിയും 30 ജയങ്ങളുമായി ഒപ്പം നില്‍ക്കുകയാണ്.

പാകിസ്താനെ വീഴ്ത്തിയാല്‍ ഹിറ്റ്മാനും ഇവര്‍ക്കൊപ്പം ചേരും.
ലോക ക്രിക്കറ്റില്‍ കൂടുതല്‍ ടി20 ജയങ്ങളുള്ള ക്യാപ്റ്റന്‍മാരില്‍ ഒന്നാംസ്ഥാനം രണ്ടു പേര്‍ പങ്കിടുകയാണ്. ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ ഒയ്ന്‍ മോര്‍ഗനും അഫ്ഗാനിസ്താന്റെ അസ്ഗര്‍ അഫ്ഗാനുമാണിത്. രണ്ടു പേരുടെയും അക്കൗണ്ടില്‍ 42 ജയങ്ങള്‍ വീതം നേടിയിട്ടുണ്ട്.

ഇത്തവണത്തെ ഏഷ്യാ കപ്പിലെ മുഴുവന്‍ മല്‍സരങ്ങളിലും ജയിച്ച് ഇന്ത്യക്കു കിരീടം നിലനിര്‍ത്താനായാല്‍ ടൂര്‍ണമെന്റില്‍ രോഹിത് ശര്‍മയുടെ പേരില്‍ 11 വിജയങ്ങളായി മാറും. ഇതോടെ ഏഷ്യാ കപ്പില്‍ കൂടുതല്‍ വിജയങ്ങളുള്ള രണ്ടാമത്തെ നായകനെന്ന നേട്ടവും ഹിറ്റ്മാനു സ്വന്തമാവും. ഈ ലിസ്റ്റിലെ ഒന്നാമന്‍ ഇന്ത്യയുടെ മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണിയാണ്. 19 മല്‍സരങ്ങളില്‍ 14 വിജയങ്ങള്‍ കുറിച്ചാണ് അദ്ദേഹം റെക്കോര്‍ഡിട്ടത്.


Click it and Unblock the Notifications