For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup 2022: രോഹിത്തിന്റെ കണ്ണ് സച്ചിന്റെ റെക്കോര്‍ഡില്‍! പാകിസ്താനെതിരേ അതു സംഭവിക്കുമോ?

ഞായറാഴ്ചയാണ് ഇന്ത്യ- പാക് അങ്കം

ഏഷ്യാ കപ്പില്‍ പാകിസ്താനുമായി ഞായറാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ വമ്പന്‍ റെക്കോര്‍ഡിന് അരികിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് ഹിറ്റ്മാന്‍ ലക്ഷ്യമിടുന്നത്. ബാറ്റിങില്‍ കസറാനായാല്‍ സച്ചിനെ പിന്തള്ളാന്‍ രോഹിത്തിനു കഴിയും.

1

ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായ ശേഷം രോഹിത്തിനു കീഴില്‍ ഇന്ത്യ കളിക്കുന്ന ആദ്യത്തെ പ്രധാനപ്പെട്ട അന്താരാഷ്ട്ര ടൂര്‍മമെന്റാണ് ഏഷ്യാ കപ്പ്. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിക്കാന്‍ കിരീടം തന്നെയാണ് അദ്ദേഹം സ്വപ്‌നം കാണുന്നത്. കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു വിരാട് കോലി നായകസ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നു രോഹിത് ചുമതലയേറ്റെടുത്തത്.

2

ഏഷ്യാ കപ്പില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡാണ് രോഹിത് ശര്‍മ ഇത്തവണ ലക്ഷ്യമിടുന്നത്. നിലവില്‍ ഈ നേട്ടത്തിന്റെ അവകാശി സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 23 മല്‍സരങ്ങളില്‍ നിന്നും 51.1 ശരാശരിയില്‍ 971 റണ്‍സാണ് സച്ചിന്റെ സമ്പാദ്യം. രണ്ടു സെഞ്ച്വറികളും ഏഴു ഫിഫ്റ്റികളും ഇതിലുള്‍പ്പടുന്നു.
27 മല്‍സരങ്ങളില്‍ നിന്നും രോഹിത് നേിയിട്ടുള്ളത് 883 റണ്‍സാണ്. 42.04 ശരാശരിയില്‍ ഒരു സെഞ്ച്വറിയോടെയാണിത്. പാകിസ്താനുമായുള്ള പോരാട്ടത്തില്‍ 89 റണ്‍സ് നേടാനായാല്‍ അദ്ദേഹത്തിനു സച്ചിനെ പിന്തള്ളി ഇന്ത്യയുടെ റണ്‍വീരന്‍മാരില്‍ ഒന്നാമനാവാം.

3

മുന്‍ നായകന്‍ വിരാട് കോലി ഈ ലിസ്റ്റില്‍ ഏറെ പിറകിലല്ല. 14 ഇന്നിങ്‌സുകളില്‍ നിന്നും 766 റണ്‍സോടെ അദ്ദേഹം മൂന്നാംസ്ഥാനത്തുണ്ട്. മൂന്നു സെഞ്ച്വറികള്‍ കോലി ഇതിനകം നേടിക്കഴിഞ്ഞു. മുന്‍ ഇതിഹാസ നായകന്‍ എംഎസ് ധോണി (690), വെറ്ററന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ (613) എന്നിവരാണ് കോലിക്കു പിറകില്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍.

ASIA CUP: വമ്പന്മാര്‍, പക്ഷെ ഇത്തവണ കളിക്കാനില്ല, ടൂര്‍ണമെന്റ് നഷ്ടമായ അഞ്ച് പ്രമുഖരിതാ

4

ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനെന്ന റെക്കോര്‍ഡ് ശ്രീലങ്കയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ സനത് ജയസൂര്യയുടെ പേരിലാണ്. 25 മല്‍സരങ്ങളില്‍ നിന്നും ജയസൂര്യ വാരിക്കൂട്ടിയത് 1220 റണ്‍സാണ്. 53.04 ശരാശരിയില്‍ 102.52 സ്‌ട്രൈക്ക് റേറ്റിലാണിത്. ആറു സെഞ്ച്വറികള്‍ ജയസൂര്യ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവുമധികം സെഞ്ച്വറികള്‍ നേടിയതും അദ്ദേഹം തന്നെയാണ്. 130 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

5

ശ്രീലങ്കയുടെ തന്നെ മറ്റൊരു മുന്‍ ഇതിഹാസവും നാകനും വിക്കറ്റ് കീപ്പറുമായിരുന്ന കുമാര്‍ സങ്കക്കാരയാണ് രണ്ടാംസ്ഥാനത്ത്. സങ്കക്കാര 24 മല്‍സരങ്ങളില്‍ നിന്നും 1075 റണ്‍സെടുത്തിട്ടുണ്ട്. നാലു സെഞ്ച്വറികളോടെയായിരുന്നു ഇത്.
സച്ചിന്‍ മൂന്നാംസ്ഥാനത്തും പാകിസ്താന്‍ ഓള്‍റൗണ്ടര്‍ ഷുഐബ് മാലിക്ക് 907 റണ്‍സുമായി നാലാംസ്ഥാനത്തും നില്‍ക്കുന്നു. അഞ്ചാംസ്ഥാനത്തു രോഹിത് ശര്‍മയാണ്.

ASIA CUP: ഇന്ത്യക്ക് എളുപ്പമാവില്ല, പാക് നിര മുട്ടിടിപ്പിക്കും, മൂന്ന് കാര്യങ്ങള്‍ വലിയ ഭീഷണി

6

നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ഇന്ത്യ വിജയത്തോടെ ടൂര്‍ണമെന്റില്‍ തുടക്കം കുറിക്കാനായിരിക്കും ശ്രമിക്കുക. പാകിസ്താനുമായുള്ള ഞായറാഴ്ചത്തെ പോരാട്ടം കഴിഞ്ഞാല്‍ ഇന്ത്യയുടെ അടുത്ത മല്‍സരം ഈ മാസം 31ന് കുഞ്ഞന്‍ ടീമായ ഹോങ്കോങുമായിട്ടാണ്. രണ്ടു മല്‍സരങ്ങളിലും ജയിക്കാനായാല്‍ ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായി ഇന്ത്യ സൂപ്പര്‍ ഫോറിലേക്കു യോഗ്യത നേടും.

Story first published: Friday, August 26, 2022, 20:38 [IST]
Other articles published on Aug 26, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+