Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs PAK: ഡിക്കെയോ, ഹൂഡയോ? സൂപ്പര്‍ താരം എവിടെ കളിക്കും? ഇന്ത്യന്‍ പ്ലെയിങ് 11

ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള ഗ്ലാമര്‍ പോരാട്ടം ഞായറാഴ്ച നടക്കാനിരിക്കെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കണ്‍ഫ്യൂഷനിലാണ്. ഇന്ത്യയുടെ പ്ലെയിങ് ഇലവന്റെ കാര്യത്തിലാണ് ചില ആശയക്കുഴപ്പങ്ങള്‍ ഹിറ്റ്മാനെ വലയ്ക്കുന്നത്. മികച്ച ഒരുപാട് പേര്‍ 15 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നതിനാല്‍ തന്നെ അന്തിമ ഇലവനെ തിരഞ്ഞെടുക്കുകയെന്നത് വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ഇന്ത്യയുടെ ടോപ്പ് ഫൈവില്‍ ആരൊക്കെയുണ്ടാവുമെന്നതിനെക്കുറിച്ച് ഏറെക്കുറെ ധാരണയായിരിക്കുകയാണ്. രോഹിത്, കെഎല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ് എന്നിവരാണ് ടീമില്‍ സ്ഥാനമുറപ്പിച്ചവര്‍. ശേഷിച്ച പൊസിഷനുകളിലാണ് ആരെയൊക്കെ വേണമെന്നതില്‍ കണ്‍ഫ്യൂഷനുള്ളത്.

ദിനേശ് കാര്‍ത്തിക്/ ദീപക് ഹൂഡ

ദിനേശ് കാര്‍ത്തിക്/ ദീപക് ഹൂഡ

വെറ്റന്‍ താരവും ഇന്ത്യയുടെ സ്‌പെഷ്യലിസ്റ്റ് ഫിനിഷറുമായ ദിനേശ് കാര്‍ത്തിക്, വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ ദീപക് ഹൂഡ എന്നിവരിലൊരാളെ മാത്രമേ ഇന്ത്യക്കു കളിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഹൂഡയെ പുറത്തിരുത്തിയാല്‍ രവീന്ദ്ര ജഡേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവരടക്കം അഞ്ചു ബൗളര്‍മാര്‍ക്കും നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കേണ്ടതായി വരും.

2

ഹൂഡയെ കളിപ്പിച്ചാല്‍ ആറാമത്തെ ബൗളിങ് ഓപ്ഷനായി താരത്തെ ഉപയോഗിക്കാന്‍ സാധിക്കും. ബാറ്റിങില്‍ ഇതിനകം തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ച് അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചുകഴിഞ്ഞു. കാര്‍ത്തികാവട്ടെ ഏഴാം നമ്പറില്‍ ഫിനിഷറായി മോശമല്ലാത്ത പ്രകടനം നടത്തുന്നുണ്ട്. ഹൂഡയ്ക്കു ആറാം നമ്പറും ഹാര്‍ദിക്കിനു ഏഴാം നമ്പറും നല്‍കിയാല്‍ കാര്‍ത്തികിനെ പുറത്തിരുത്തേണ്ടതായി വരും. ഡിക്കെയുണ്ടെങ്കില്‍ ടീം ബാലന്‍സ് ശരിയായി വരില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നം. പക്ഷെ സെലക്ടര്‍മാര്‍ അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിച്ചതിനാല്‍ പുറത്തിരുത്താനും സാധിക്കില്ല.

സഞ്ജു ഇന്ത്യന്‍ ടീമില്‍ നോട്ടമിടേണ്ടത് ഏതു സ്ഥാനം? രണ്ടിലൊന്ന് നേടിയെടുക്കൂ, കൈഫിന്റെ ഉപദേശം

ഭുവിയുടെ പങ്കാളി

ഭുവിയുടെ പങ്കാളി

സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ പേസ് ബൗളിങ് വിഭാഗം ദുര്‍ബലമായിട്ടുണ്ട്. പരിചയസമ്പന്നനായ ഭുവനശ്വര്‍ കുമാറിനു യോജിച്ച ഒരു മികച്ച പേസ് ബൗളിങ് പങ്കാളിയില്ലെന്നതാണ് പ്രധാന പ്രശ്‌നം. യുവതാരങ്ങളായ അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ എന്നിവരിലൊരാളായിരിക്കും ഭുവിക്കൊപ്പം പേസ് ബൗളിങ് നിരയിലുണ്ടാവുക. സമീപകാലത്തെ മല്‍സരങ്ങളിലെ പ്രകടനങ്ങള്‍ നോക്കിയാല്‍ ആവേശിനേക്കള്‍ മുന്‍തൂക്കം അര്‍ഷ്ദീപിനാണ്. വളരെ ചുരുങ്ങിയ ടി20 കരിയറില്‍ തന്നെ താരം സെലക്ടര്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.

4

കളിച്ച ആറു മല്‍സരങ്ങളില്‍ 6.33 ഇക്കോണമി റേറ്റില്‍ ഒമ്പതു വിക്കറ്റുകള്‍ അര്‍ഷ്ദീപ് നേടിയിട്ടുണ്ട്. ബൗളിങിലേ വേരിയേഷനുകളും ഡെത്ത് ഓവറുകളിലെ യോര്‍ക്കറുകളെറിയാനുള്ള കഴിവും താരത്തെ അപകടകാരിയാക്കുന്നു. ആറില്‍ അഞ്ചു ടി20കളിലും ഡെത്ത് ഓവറുകളില്‍ ബൗള്‍ ചെയ്ത അര്‍ഷ്ദീപ് 4.73 ഇക്കോണമി റേറ്റില്‍ വീഴ്ത്തിയത് ഏഴു വിക്കറ്റുകളാണ്.

Asia Cup: ഭാജിയുടെ വിജയ സിക്‌സ്, സച്ചിന്റെ വിടവാങ്ങല്‍- അവസാന 5 ഇന്ത്യ-പാക് ത്രില്ലറുകള്‍

ജഡേജയെ എവിടെ കളിപ്പിക്കും

ജഡേജയെ എവിടെ കളിപ്പിക്കും

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ഏതു പൊസിഷനില്‍ ഇന്ത്യ കളിപ്പിക്കുമെന്നതാണ് അടുത്ത ചോദ്യം. ഓള്‍റൗണ്ടറായതിനാലും അവസാനത്തെ കുറച്ചു മല്‍സരങ്ങളുടെ പ്രകടനമെടുത്താലും ദിനേശ് കാര്‍ത്തികിനു മുന്നില്‍ ജഡ്ഡു ബാറ്റ് ചെയ്യേണ്ടതുണ്ട്. പക്ഷെ ഡിക്കെയെപ്പോലെ ഒരു വമ്പനടിക്കാരനായ താരമല്ല അദ്ദേഹം. അതുകൊണ്ടു തന്നെ പ്ലെയിങ് ഇലവനില്‍ ഒരു ഫ്‌ളോട്ടറുടെ റോളായിരിക്കും ജഡ്ഡുവിന്.

6

സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ കാര്‍ത്തികിനും മുന്നില്‍ ഏഴാം നമ്പറില്‍ താരത്തെ ഇന്ത്യക്കു ഇറക്കാം. എന്നാല്‍ ഡെത്ത് ഓവറികളിലാണെങ്കില്‍ ജഡ്ഡുവിനേക്കാള്‍ മുമ്പ് ഏഴാം നമ്പറില്‍ കാര്‍ത്തികിനെ ഇറക്കുന്നതായിരിക്കും നല്ലത്.

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

ഇന്ത്യയുടെ സാധ്യതാ ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്/ ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, യുസ്വേന്ദ്ര ചഹല്‍.

Story first published: Wednesday, August 24, 2022, 19:15 [IST]
Other articles published on Aug 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+