For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

Asia Cup: അവന്‍ ഫിനിഷറല്ല, എന്നിട്ടും അതുതന്നെ നല്‍കി! ഇന്ത്യയുടെ അബദ്ധങ്ങള്‍ നിരത്തി ഉത്തപ്പ

ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷ അവസാനിച്ചിരിക്കുകയാണ്

ഏഷ്യാ കപ്പില്‍ നിന്നും ഇന്ത്യയുടെ ദയനീയ പുറത്താവലിനു പിന്നാലെ പല കോണുകളില്‍ നിന്നും ടീമിനെതിരേ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. പരിധി വിട്ട് പരീക്ഷണങ്ങള്‍ക്കു മുതിര്‍ന്നതും, ടീം കോമ്പിനേഷനിലെ അവ്യക്തതയുമെല്ലാം ഇന്ത്യയുടെ മോശം പ്രകടനത്തിനു കാരണമായിട്ടുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇന്ത്യന്‍ ടീം സെലക്ഷനെ മുന്‍ വെടിക്കെട്ട് താരം റോബിന്‍ ഉത്തപ്പയും വിമര്‍ശിച്ചിരിക്കുകയാണ്.

1

ഗ്രൂപ്പ് ജേതാക്കളായി നന്നായിട്ട് തന്നെയായിരുന്നു ഇന്ത്യ ടൂര്‍ണമെന്റില്‍ തുടങ്ങിയത്. പക്ഷെ സൂപ്പര്‍ ഫോറില്‍ ടീം തികഞ്ഞ പരാജയമായി മാറി. 170 പ്ലസ് സ്‌കോറുകള്‍ നേടിയിട്ടും അതു പ്രതിരോധിക്കാനാവാതെയാണ് പാകിസ്താന്‍, ശ്രീലങ്ക എന്നിവരോടു സൂപ്പര്‍ ഫോറില്‍ ഇന്ത്യ പരാജയം സമ്മതിച്ചത്.

2

ഇന്ത്യയുടെ ബാറ്റിങ് ലൈനപ്പില്‍ വരുത്തിയ പരീക്ഷണങ്ങളാണ് ടൂര്‍ണമെന്റില്‍ ടീമിനു വിനയായി മാറിയതെന്നു റോബിന്‍ ഉത്തപ്പ വിലയിരുത്തി. ഓരോ പ്രത്യേക പൊസിഷനിലും അതാത് താരങ്ങളെ തന്നെ കളിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നു അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ചു മല്‍സരങ്ങളില്‍ ഇന്ത്യ ചെയ്തത് അനുയോജ്യരായ സ്ഥാനങ്ങളില്‍ കളിക്കാത്ത താരങ്ങളെ കൊണ്ടുവന്നതാണ്. ദീപക് ഹൂഡ ഒരു ഫിനിഷറല്ല. ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോ, ഇന്ത്യക്കോ വേണ്ടി അദ്ദേഹം നേരത്തേ മല്‍സരം ഫിനിഷ് ചെയ്തിട്ടില്ലെന്നും ഉത്തപ്പ നിരീക്ഷിച്ചു.

3

ഏഷ്യാ കപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ ദീപക് ഹൂഡയെ ഇന്ത്യ ആറ്, ഏഴ് സ്ഥാനങ്ങളിലേക്കു മാറ്റിയത് ശരിയായ തീരുമാനമായിരുന്നില്ല. അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കുകയാണ് നിങ്ങള്‍ ഇതിലൂടെ ചെയ്തിരിക്കുന്നത്. ചില പ്രത്യേക പൊസിഷനുകളില്‍ തിളങ്ങുന്ന വളരെ മികവുറ്റ താരമാണ് ഹൂഡ. അദ്ദേഹത്തെ അവിടെ തന്നെയാണ് ഇന്ത്യ കളിപ്പിക്കേണ്ടതെന്നും റോബിന്‍ ഉത്തപ്പ വിലയിരുത്തി.

വീണ്ടും തോറ്റു, ടീം പഠിക്കുകയാണെന്നു രോഹിത്, കോഴ്‌സ് എന്നു തീരുമെന്ന് ഫാന്‍സ്!

4

തകരാത്ത ഒന്നാണ് ഇന്ത്യ ശരിയാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു പ്രത്യേക ബ്രാന്‍ഡിലുള്ള ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് നിങ്ങള്‍ പറയുന്നത്. പക്ഷെ ഇത്തരമൊരു ശൈലിയില്‍ കളിക്കണമെങ്കില്‍ ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ വിക്കറ്റുകള്‍ കൂടുതല്‍ നഷ്ടപ്പെടുത്താതെ നോക്കേണ്ടത് പ്രധാനമാണ്. ഇന്നിങ്‌സിന്റെ അസാനത്തിലേക്കു വിക്കറ്റുകള്‍ കൈവശമില്ലെങ്കില്‍ നിങ്ങള്‍ എല്ലായ്‌പ്പോഴും സമ്മര്‍ദ്ദത്തില്‍ അകപ്പെടുമെന്നും റോബിന്‍ ഉത്തപ്പ ചൂണ്ടിക്കാട്ടി.

5

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയതോടൊണ് ദീപക് ഹൂഡയ്ക്കു ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ ഇടം ലഭിച്ചത്. പക്ഷെ ജഡ്ഡുവിന്റെ അഭാവം നികത്തുന്നതില്‍ ഹൂഡ തികഞ്ഞ പരാജയമായി മാറി. ബാറ്റിങില്‍ ഫ്‌ളോപ്പാവുക മാത്രമല്ല ബൗളിങില്‍ താരത്തെ നായകന്‍ രോഹിത് ശര്‍മ ഉപയോഗിച്ചതുമില്ല.
സൂപ്പര്‍ ഫോറില്‍ പാകിസ്താന്‍, ശ്രീലങ്ക എന്നിവര്‍ക്കെതിരേ ഫിനിഷറുടെ റോളായിരുന്നു ഹൂഡയ്ക്കു നല്‍കിയത്. പക്ഷെ 3, 16 എന്നിങ്ങനെ സ്‌കോറുകള്‍ക്കു പുറത്താവുകയായിരുന്നു.

Asia Cup 2022: ഇതാണോ കൂള്‍ ക്യാപ്റ്റന്‍? അര്‍ഷ്ദീപിനോടു രോഹിത് കാണിച്ചത് ഞെട്ടിക്കും!

6

അതേസമയം, ടൂര്‍ണമെന്റില്‍ ഫൈനല്‍ പ്രതീക്ഷ അവസാനിച്ചു കഴിഞ്ഞ ഇന്ത്യ ഇന്നു അവസാന മല്‍സരത്തിന് ഇറങ്ങുകയാണ്. അഫ്ഗാനിസ്താനുമായിട്ടാണ് സൂപ്പര്‍ ഫോറില്‍ ഇന്ത്യ ഏറ്റുമുട്ടുന്നത്. ഇന്ത്യയെപ്പോലെ അഫ്ഗാനും ഇതു വിടവാങ്ങാല്‍ പോരാണ്. സൂപ്പര്‍ ഫോറില്‍ ചിരകവൈരികളായ പാകിസ്താനോടു തോറ്റുകൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. അഞ്ചു വിക്കറ്റിനായിരുന്നു ഇന്ത്യ മല്‍സരം അടിയറവച്ചത്. നിര്‍ണായകമായ രണ്ടാമത്തെ കളിയില്‍ ശ്രീലങ്കയോടു ആറു വിക്കറ്റിനും ഇന്ത്യ തോറ്റിരുന്നു. ടൂര്‍ണമെന്റില്‍ കളിച്ച നാലു മല്‍സരങ്ങളിലും വ്യത്യസ്ത ഇലവനുകളെയാണ് ഇന്ത്യ പരീക്ഷിച്ചത്.

Story first published: Thursday, September 8, 2022, 13:26 [IST]
Other articles published on Sep 8, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+