ഇന്ത്യന്‍ താരങ്ങള്‍ കഴിഞ്ഞ ദിവസം ദുബായില്‍ തങ്ങളുടെ ആദ്യഘട്ട പരിശീലനം നടത്തിയിരുന്നു. കൊവിഡ് കാരണം മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ് വിശ്രമത്തിലായതിനാല്‍ താല്‍ക്കാലിക കോച്ചായ വിവിഎസ് ലക്ഷ്മണിന്റെ മേല്‍നോട്ടത്തിലായിരുന്നു ടീം നെറ്റ്‌സില്‍ പരിശീലനത്തിലേര്‍പ്പെട്ടത്. നെറ്റ് സെഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പ്രമുഖ നോര്‍ത്ത് ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ വമല്‍ കുമാര്‍ പങ്കുവച്ച വീഡിയോയായിരുന്നു ഇത്.

ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് നെറ്റ്‌സില്‍ ബാറ്റിങ് പരശീലനം നടത്തുന്നതാണ് വീഡിയോയിലുള്ളത്. അദ്ദേഹത്തിനെതിരേ ബൗള്‍ ചെയ്യുന്നത് പേസര്‍ ദീപക് ചാഹറാണ്. അംപയറായി വിവിഎസ് ലക്ഷ്മണുമുണ്ട്. ചാഹറിനെതിരേ തുടക്കത്തില്‍ ഒറ്റക്കൈയന്‍ ഷോട്ടിനു റിഷഭ് ശ്രമിച്ചെങ്കിലും അതു മിസ്ഹിറ്റായി മാറി. അതു താരത്തിന്റെ ബാറ്റില്‍ നിന്നും നേരെ കാലില്‍ തട്ടിയ ശേഷം സ്ലിപ്പിലേക്കു പോവുകയായിരുന്നു. തുടര്‍ന്ന് ചാഹര്‍ അടുത്തേക്കു പോയി പലതും പറയുന്നത് കാണാം. പക്ഷെ റിഷഭ് ഒരു ശ്രദ്ധിക്കാതെ മാറിനടക്കുകയായിരുന്നു.

ASIA CUP: 'ശക്തര്‍ അവരാണ്, കപ്പടിക്കും', ഫേവറേറ്റുകളെ തിരഞ്ഞെടുത്ത് വാട്‌സണ്‍

ഓഫ് സ്റ്റംപിന് വളരെ പുറത്തേക്കായി ഒരു ബോളാണ് ദീപക് ചാഹര്‍ തുടരന്ന് എറിഞ്ഞത്. പക്ഷെ അതു റിഷഭ് പന്ത് ലീവ് ചെയ്തു. പിന്നാലെ അംപയറി നിന്ന വിവിഎസ് ലക്ഷ്മണ്‍ വൈഡും വിളിച്ചു. അടുത്ത ബോള്‍ യോര്‍ക്കര്‍ ലെങ്തായിരുന്നു. പക്ഷെ റിഷഭ് അതു വളരെ നന്നായി തന്നെ മനസ്സില്‍കണ്ടു.
ഹെലികോപ്റ്റര്‍ ഷോട്ടാണ് താരം പരീക്ഷിച്ചത്. ലെഗ് സൈഡിലൂടെ ബോള്‍ ആകാശത്ത് കൂടി പറന്നപ്പോള്‍ ലക്ഷ്മണ്‍ രണ്ടു കൈകളുമുയര്‍ത്തി അതു സിക്‌സറാണെന്നു വിധിക്കുകയും ചെയ്തു.
ASIA CUP: വമ്പന്മാര്‍, പക്ഷെ ഇത്തവണ കളിക്കാനില്ല, ടൂര്‍ണമെന്റ് നഷ്ടമായ അഞ്ച് പ്രമുഖരിതാ

പക്ഷെ അംപയറായി നിന്ന വിവിഎസ് ലക്ഷ്മണിന്റെ തീരുമാനത്തില്‍ ദീപക് ചാഹര്‍ തൃപ്തനായിരുന്നില്ല. ലക്ഷ്മണ്‍ സിക്‌സര്‍ വിധിച്ചതിനു പിന്നാലെ അരികിലേക്കു ചിരിച്ചുകൊണ്ടു വന്ന ചാഹര്‍ അതു സിക്‌സറല്ലെന്നു ചൂണ്ടിക്കാണിച്ചു കൊടുക്കുന്നത് വീഡിയോയില്‍ കാണാം.

പിന്നീട് റിഷഭ് പന്തിനും കോച്ചിങ് സംഘത്തിലെ ചിലര്‍ക്കും ചാഹര്‍ അതു സിക്‌സറായിരുന്നില്ലെന്നു ബോള്‍ പോയ ദിശയിലേക്കു ചൂണ്ടിക്കാണിക്കുന്നുണ്ടായിരുന്നു. പക്ഷെ ലക്ഷ്മണ്‍ ചിരിച്ചുകൊണ്ട് ഇതിനോടു പ്രതികരിക്കുകയായിരുന്നു. എന്നാല്‍ റിഷഭ് ഇതൊന്നും ശ്രദ്ധിച്ചതേയില്ല. ഈ ഷോട്ടിനു പിന്നാലെ റിഷഭും ചാഹറും ലക്ഷ്മണും പരിശീലനം മതിയാക്കി നെറ്റ്‌സില്‍ നിന്നും മടങ്ങുന്നതും വീഡിയോയിലുണ്ട്.

Click it and Unblock the Notifications