Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP 2022: റിഷഭ് vs കാര്‍ത്തിക്, രണ്ടിലൊരാള്‍ മാത്രം 11ല്‍!, ആര് പുറത്താവും?, റിഷഭ് പറയുന്നു

1

ഈ മാസം 27ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിനായുള്ള തയ്യാറെടുപ്പിലാണ് ഏഷ്യയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകള്‍. യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പില്‍ ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ വമ്പന്മാരെല്ലാം കിരീടത്തില്‍ കണ്ണുനട്ടിറങ്ങുകയാണ്. നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഇന്ത്യക്ക് മുന്‍തൂക്കം അവകാശപ്പെടാം. എന്നാല്‍ കിരീട നേട്ടം എളുപ്പമായിരിക്കില്ലെന്നുറപ്പ്. ശക്തമായ താരനിരയുമായാണ് ഇന്ത്യ ഏഷ്യാ കപ്പിനിറങ്ങുന്നത്.

വിരാട് കോലി, കെ എല്‍ രാഹുല്‍ എന്നിവരുടെ മടങ്ങിവരവാണ് ഇന്ത്യന്‍ ടീമില്‍ എടുത്തു പറയേണ്ടത്. രണ്ട് പേരും ഇന്ത്യയുടെ പ്ലേയിങ് 11 ഉള്‍പ്പെടുമ്പോള്‍ സെലക്ടര്‍മാരെ കുഴക്കുന്നത് രണ്ട് താരങ്ങളുടെ കാര്യത്തിലാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി റിഷഭ് പന്ത് - ദിനേഷ് കാര്‍ത്തിക് എന്നിവരിലാര് വേണമെന്നതാണ് തലപുകയ്ക്കുന്ന ചോദ്യം. ഇന്ത്യയുടെ എക്‌സ് ഫാക്ടറെന്ന് വിശേഷിപ്പിക്കുന്ന റിഷഭോ അതോ ഫിനിഷര്‍ റോളില്‍ തിളങ്ങുന്ന കാര്‍ത്തികോ?.

1

ഈ ചോദ്യത്തോട് റിഷഭ് പ്രതികരിച്ചത് പരിശീലകനും ക്യാപ്റ്റനും തീരുമാനിക്കുമെന്നാണ്. 'ഞങ്ങള്‍ താരങ്ങള്‍ തമ്മില്‍ കാണുന്നത് അങ്ങനെയല്ല. വ്യക്തിയെന്ന നിലയില്‍ ടീമിന് 100 ശതമാനം നല്‍കാനാണ് ആഗ്രഹിക്കുന്നത്. മറ്റ് കാര്യങ്ങളെല്ലാം പരിശീലകനും ക്യാപ്റ്റനുമാണ് തീരുമാനിക്കേണ്ടത്. ടീമിന്റെ സാഹചര്യത്തിനനുസരിച്ചാണ് മുന്‍തൂക്കം വരുന്നത്'-റിഷഭ് പന്ത് സീ ഹിന്ദുസ്ഥാനോട് സംസാരിക്കവെ പറഞ്ഞു.

ഇന്ത്യ ഭാവി നായകനായിപ്പോലും പരിഗണിക്കുന്ന റിഷഭിനാണ് മുന്‍തൂക്കമെന്നതാണ് വസ്തുത. തന്റേതായ ദിവസത്തില്‍ മത്സരഫലത്തെ ഒറ്റക്ക് മാറ്റിമറിക്കാന്‍ റിഷഭിന് കഴിവുണ്ട്. ഇന്ത്യയുടെ മധ്യനിരയിലെ വിശ്വസ്തനാണ് താരം. അതേ സമയം കാര്‍ത്തികിനെ ഫിനിഷറായി മാത്രമാണ് ഇന്ത്യ കാണുന്നത്. അവസാന രണ്ട് ഓവറില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരമാണ് അദ്ദേഹം. എന്നാല്‍ ഇവരിലാര് വേണമെന്ന ചോദ്യത്തിന് റിഷഭെന്ന ഉത്തരത്തിലേക്ക് ടീം മാനേജ്‌മെന്റ് എത്താനാണ് സാധ്യത.

ഇടം കൈയന്മാരുടെ ബെസ്റ്റ് ടി20 11, രണ്ട് ഇന്ത്യക്കാര്‍, ക്യാപ്റ്റന്‍ സര്‍പ്രൈസ്

2

ഫോമിന്റെ കാര്യത്തിലേക്ക് വന്നാലും റിഷഭാണ് കേമന്‍. അവസാന 10 ഇന്നിങ്‌സിലെ പ്രകടനം നോക്കുമ്പോള്‍ 171 റണ്‍സാണ് റിഷഭിന് നേടാനായത്. കാര്‍ത്തിക് നേടിയത് 155 റണ്‍സും. പന്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 44 റണ്‍സും കാര്‍ത്തികിന്റെ ഉയര്‍ന്ന സ്‌കോര്‍ 55 റണ്‍സുമാണ്. റിഷഭിനെ നാലാം നമ്പറിലും അഞ്ചാം നമ്പറിലും ഓപ്പണറായുമെല്ലാം ഇന്ത്യ പരീക്ഷിച്ചപ്പോഴും കാര്‍ത്തികിനെ ഫിനിഷറായി മാത്രമാണ് പരിഗണിച്ചത്.

3

ഇതില്‍ നിന്ന് തന്നെ ടീം മാനേജ്‌മെന്റിന് കൂടുതല്‍ താല്‍പര്യം ആരോടായിരിക്കുമെന്നത് വ്യക്തം. ഓപ്പണര്‍മാരായി രോഹിത് ശര്‍മയും കെ എല്‍ രാഹുലുമെത്തുമ്പോള്‍ മൂന്നാം നമ്പറില്‍ വിരാട് കോലിക്കാവും അവസരം. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും അഞ്ചാം നമ്പറില്‍ റിഷഭ് പന്തും ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയും കളിക്കും. ഏഴാമനായി രവീന്ദ്ര ജഡേയുമെത്തുമ്പോള്‍ കാര്‍ത്തികിന് പുറത്തിരിക്കേണ്ടി വന്നേക്കും.

4


എന്നാല്‍ കാര്‍ത്തികിനെ ഇന്ത്യക്ക് പൂര്‍ണ്ണമായും തഴയാനാവില്ല. ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ ടീമിലേക്ക് തിരികെ എത്തിച്ച താരമാണ് കാര്‍ത്തിക്. അദ്ദേഹത്തെപ്പോലെ അതിവേഗം റണ്‍സുയര്‍ത്തി ഫിനിഷ് ചെയ്യാന്‍ സാധിക്കുന്ന മറ്റൊരു താരവുമില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യ കാര്‍ത്തികിനെ പൂര്‍ണ്ണമായും തഴയാനുള്ള സാധ്യതയും കുറവാണ്.

ടോപ് 8 നായകന്മാരും അവരുടെ ആസ്തിയും, രോഹിത്തല്ല തലപ്പത്ത്!, ഓസീസ് താരം കേമന്‍

5

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍. ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Monday, August 15, 2022, 16:16 [IST]
Other articles published on Aug 15, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+