For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ASIA CUP: റിഷഭ് തുടരും, ഹൂഡ പുറത്തേക്ക്!, ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ ബെസ്റ്റ് 11

ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് ശ്രീലങ്കയേയും അഫ്ഗാനിസ്ഥാനേയും തോല്‍പ്പിക്കേണ്ടതായുണ്ട്.

1

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനോട് അഞ്ച് വിക്കറ്റിന്റെ തോല്‍വി ഏറ്റുവാങ്ങിയിരിക്കുകയാണ്. ഇതോടെ നാളെ നടക്കുന്ന ശ്രീലങ്കയ്‌ക്കെതിരായ മത്സരം ഇന്ത്യക്ക് നിര്‍ണ്ണായകമായിരിക്കുകയാണ്. ഫൈനല്‍ കളിക്കാന്‍ ഇന്ത്യക്ക് ശ്രീലങ്കയേയും അഫ്ഗാനിസ്ഥാനേയും തോല്‍പ്പിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം ഫൈനലില്‍ സീറ്റ് ഇടം പ്രതീക്ഷിക്കാനാവില്ല.

പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യ മൂന്ന് മാറ്റങ്ങളോടെയാണ് ഇറങ്ങിയത്. ഇത് ഇന്ത്യക്ക് തിരിച്ചടിയായി മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ ശ്രീലങ്കയ്‌ക്കെതിരായ ജീവന്‍ മരണ പോരാട്ടത്തില്‍ ഇന്ത്യക്ക് ഏറ്റവും മികച്ച 11 കളത്തിലിറക്കണം. ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള ബെസ്റ്റ് 11 പരിശോധിക്കാം. ഓപ്പണര്‍മാരായി കെ എല്‍ രാഹുലും രോഹിത് ശര്‍മയും തുടര്‍ന്നേക്കും. രണ്ട് പേരും അവസാന മത്സരത്തില്‍ മികവ് കാട്ടിയിരുന്നു.

1

പവര്‍പ്ലേയില്‍ ഇരുവരുടെയും കൂട്ടുകെട്ട് ക്ലിക്കാവേണ്ടത് ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. രോഹിത് ശര്‍മയുടെ ശ്രീലങ്കയ്‌ക്കെതിരായ റെക്കോഡുകള്‍ മികച്ചതാണ്. രാഹുലും പഴയ മികവിലേക്കെത്തിയ സൂചന പാകിസ്താനെതിരേ നല്‍കി. അതുകൊണ്ട് തന്നെ രോഹിത്-രാഹുല്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ വിശ്വാസം അര്‍പ്പിച്ചാവും ഇന്ത്യ ഇറങ്ങുക.

മൂന്നാം നമ്പറില്‍ വിരാട് കോലി തന്നെ തുടരുമെന്നുറപ്പ്. അവസാന രണ്ട് മത്സരത്തിലും ഫിഫ്റ്റി നേടിയ കോലി ഇന്ത്യയുടെ നട്ടെല്ലായി മാറിക്കഴിഞ്ഞു. 20 ഓവറും കോലി ബാറ്റ് ചെയ്താല്‍ നോണ്‍സ്‌ട്രൈക്കിലുള്ളവര്‍ക്കത് കൂടുതല്‍ ആത്മവിശ്വാസം നല്‍കും. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെത്തന്നെ പരിഗണിച്ചേക്കും. സൂര്യകുമാര്‍ ഹോങ്കോങ്ങിനെതിരേ വെടിക്കെട്ട് ഫിഫ്റ്റി നേടിയെങ്കിലും പാകിസ്താനെതിരേ രണ്ട് മത്സരത്തിലും നിറം മങ്ങി.

ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

2

മധ്യ ഓവറുകളില്‍ സൂര്യയുടെ ബാറ്റിങ് പ്രകടനം ഇന്ത്യക്ക് വളരെ പ്രധാനപ്പെട്ടതാണ്. തിളങ്ങുന്ന മത്സരങ്ങളില്‍ എതിരാളികളെ കരയിപ്പിക്കാന്‍ സൂര്യക്കാവുമെങ്കിലും സ്ഥിരതകാട്ടാനാവുന്നില്ലെന്നതാണ് പ്രശ്‌നം. അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് വേണോയെന്നതാണ് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യം. ഇന്ത്യന്‍ ടീമില്‍ മറ്റ് ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാര്‍ ഇല്ലാത്തതിനാല്‍ ഇന്ത്യ റിഷഭിനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാനാണ് സാധ്യത.

അങ്ങനെ വരുമ്പോള്‍ ദിനേഷ് കാര്‍ത്തികിന് പ്ലേയിങ് 11 പുറത്തിരിക്കേണ്ടി വന്നേക്കും. ആറാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യക്ക് സീറ്റുറപ്പ്. പാകിസ്താനെതിരായ അവസാന മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഹര്‍ദിക് കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ പാകിസ്താനെ തോല്‍പ്പിച്ചത് ഹര്‍ദിക്കിന്റെ മികവിലായിരുന്നു.

3

ഏഴാം നമ്പറില്‍ ദീപക് ഹൂഡയെ പുറത്തിരുത്തി ഇന്ത്യ അക്ഷര്‍ പട്ടേലിനെ കളിപ്പിച്ചേക്കും. ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇന്ത്യന്‍ ടീമിലുള്ളതിനാല്‍ അക്ഷര്‍ പട്ടേല്‍ എത്തേണ്ടത് അത്യാവശ്യമാണ്. എട്ടാം നമ്പറില്‍ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാര്‍ തുടരുമ്പോള്‍ ഒമ്പതാം നമ്പറില്‍ രവി ബിഷ്‌നോയ് തുടര്‍ന്നേക്കും. 10ാം നമ്പറില്‍ അര്‍ഷദീപ് സിങ് തുടരുമ്പോള്‍ 11ാമനായി ഇന്ത്യ യുസ് വേന്ദ്ര ചഹാലിനെ കളിപ്പിക്കുമോയെന്നതാണ് സംശയം. മോശം ഫോമിലുള്ള ചഹാലിന് പകരം പേസര്‍ ആവേശ് ഖാനെയോ ബാക്കപ്പ് താരമായ ദീപക് ചഹാറിനെയോ ഇന്ത്യ പരിഗണിക്കുന്നതാവും നന്നാവുക.

Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

4

സാധ്യതാ 11: ഇന്ത്യ-രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌നോയ്, അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍/യുസ് വേന്ദ്ര ചഹാല്‍/ആര്‍ അശ്വിന്‍

Story first published: Monday, September 5, 2022, 12:30 [IST]
Other articles published on Sep 5, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+