ASIA CUP: ജഡേജയില്ല, പകരം പ്ലേയിങ് 11 ആര്?, ഈ മൂന്ന് പേരിലൊരാള്‍, തലപുകച്ച് രോഹിത്

ദുബായ്: ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എയിലെ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സൂപ്പര്‍ ഫോറിലേക്കെത്തിയിരിക്കുകയാണ്. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ സൂപ്പര്‍ ഫോറിലെ പ്രധാന മത്സരം. ചിരവൈരി പോരാട്ടത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യക്ക് വലിയ തലവേദന സൃഷ്ടിച്ചാണ് രവീന്ദ്ര ജഡേജക്ക് പരിക്കേറ്റത്. കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ശേഷിക്കുന്ന മത്സരത്തില്‍ നിന്ന് ജഡേജ പുറത്തായപ്പോള്‍ പകരക്കാരനായി അക്ഷര്‍ പട്ടേലിനെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി.
എന്നാല്‍ ജഡേജയുടെ അഭാവം ഇന്ത്യയുടെ പദ്ധതികളെയെല്ലാം തകര്‍ക്കുന്നതാണ്. ജഡേജയെ നാലാം നമ്പറിലിറക്കിയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ പാകിസ്താനെതിരേ ജയിച്ചത്. രണ്ടാം തവണ പാകിസ്താനെതിരേ ഇന്ത്യ ഇറങ്ങുമ്പോള്‍ ജഡേജയുടെ അഭാവം പ്ലേയിങ് 11 കാര്യമായി ബാധിക്കും. ജഡേജക്ക് പകരം ഇന്ത്യ ആരെ പരിഗണിക്കണമെന്നത് വലിയ ആശയക്കുഴപ്പമായി ഇന്ത്യക്ക് മുന്നില്‍ നില്‍ക്കുന്നു. ഇന്ത്യക്ക് പ്ലേയിങ് 11ലേക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് പേര്‍ ആരൊക്കെയാണെന്നറിയാം.

ദീപക് ഹൂഡ
ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്ന താരം ദീപക് ഹൂഡയാവും. സമീപകാലത്തായി ഗംഭീര പ്രകടനം കാഴ്ചവെക്കാന്‍ സ്പിന്‍ ഓള്‍റൗണ്ടറായ ഹൂഡക്ക് സാധിച്ചിട്ടുണ്ട്. ബാറ്റുകൊണ്ട് തിളങ്ങുന്നതോടൊപ്പം പാര്‍ട് ടൈം സ്പിന്നറെന്ന നിലയിലും ഉപയോഗിക്കാനാവും. ഹൂഡയെത്തിയാല്‍ നാല് ഓവര്‍ പന്തെറിയിക്കാന്‍ സാധിക്കില്ലെങ്കിലും ബാറ്റിങ്ങില്‍ ഇന്ത്യക്കത് കൂടുതല്‍ ശക്തി നല്‍കും. പാകിസ്താന്റെ ബൗളിങ് നിര കരുത്തുകാട്ടുന്നതിനാല്‍ ഇന്ത്യക്ക് ഹൂഡയെപ്പോലൊരു താരത്തെ പ്ലേയിങ് 11 ആവിശ്യമാണ്.

ഐപിഎല്ലിലൂടെ യുഎഇയിലെ പിച്ചില്‍ കളിച്ച് പരിചയമുള്ള താരമാണ് ഹൂഡ. കൂടാതെ ഏത് ബാറ്റിങ് പൊസിഷനിലും കളിപ്പിക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം. ദുബായിലെ സാഹചര്യത്തില്‍ ഹൂഡയെപ്പോലൊരു താരം ടീമിന് കൂടുതല്‍ സംതുലിതാവസ്ഥ നല്‍കുന്നു. വലം കൈയന്‍ ബാറ്റ്‌സ്മാനും ബൗളറുമാണ് ഹൂഡയെന്നത് ഇന്ത്യയെ മാറ്റിചിന്തിപ്പിക്കാനും സാധ്യതയുണ്ട്.
IND vs PAK: ഇന്ത്യക്ക് ഈ 11 പോരാ, രണ്ട് മാറ്റങ്ങള്‍ അനിവാര്യം!, ഇവരുടെ സീറ്റ് തെറിക്കും

അക്ഷര്‍ പട്ടേല്‍
ജഡേജക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായി ടീമിലേക്കെത്തിയ അക്ഷര്‍ പട്ടേലിനെത്തന്നെ ഇന്ത്യ പ്ലേയിങ് 11 ഉള്‍പ്പെടുത്തിയേക്കും. അക്ഷര്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. സമീപകാലത്തായി ബാറ്റിങ്ങില്‍ കൂടുതല്‍ മികവ് കാട്ടുന്ന അക്ഷര്‍ എന്തുകൊണ്ടും ജഡേജക്ക് പകരക്കാരനാവാന്‍ യോഗ്യനാണ്. പവര്‍പ്ലേയിലടക്കം പന്തെറിയാനും വിക്കറ്റ് നേടാനും മികവുള്ള താരമാണ് അക്ഷര്‍.
ഐപിഎല്ലിലൂടെ യുഎഇയിലെ സാഹചര്യവും താരത്തിന് നന്നായി അറിയാം. ഇന്ത്യയുടെ പ്ലേയിങ് 11 മറ്റ് ഇടം കൈയന്‍മാര്‍ കുറവാണ്. റിഷഭ് പന്താണ് മറ്റൊരാള്‍. ദിനേഷ് കാര്‍ത്തികും കെ എല്‍ രാഹുലും തുടര്‍ന്നാല്‍ ഇന്ത്യ റിഷഭിനെ പുറത്തിരുത്തിയേക്കും. ഈ സാഹചര്യത്തില്‍ ഇന്ത്യ അക്ഷറിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്താന്‍ സാധ്യത കൂടുതലാണ്.
IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

ആര്‍ അശ്വിന്‍
ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള മറ്റൊരാള്‍ ആര്‍ അശ്വിനാണ്. വലിയ ഇടവേളക്ക് ശേഷം ഇന്ത്യ ടി20 ഫോര്‍മാറ്റിലേക്ക് ആര്‍ അശ്വിനെ വീണ്ടുമെത്തിച്ചെങ്കിലും പ്ലേയിങ് 11 ഉള്‍പ്പെടുത്തിയിരുന്നില്ല. ജഡജേയുടെ അഭാവത്തില്‍ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ ഇന്ത്യ ആര്‍ അശ്വിനെ പ്ലേയിങ് 11ലേക്ക് എതിച്ചേക്കും. എന്നാല്‍ അശ്വിനും വലം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. ഇന്ത്യന്‍ ടീമിലെ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍മാരുടെ കുറവാണ് വലിയ തലവേദന. അനുഭവസമ്പന്നനായ അശ്വിന്‍ ബാറ്റുകൊണ്ടും നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവനാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications