ASIA CUP: പാകിസ്താനെതിരേ കോലി എത്ര റണ്‍സ് നേടും?, വമ്പന്‍ പ്രവചനവുമായി ശാസ്ത്രി

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഈ മാസം 28നാണ് ദുബായിലാണ് ചിരവൈരി പോരാട്ടം നടക്കുന്നത്. അവസാനമായി 2021ലെ ടി20 ലോകകപ്പില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ വിറപ്പിച്ച് തോല്‍പ്പിക്കാന്‍ പാക് നിരക്കായി. ഇതിന് കണക്കുവീട്ടാനുറച്ചാവും ഇന്ത്യ ഏഷ്യാ കപ്പിലിറങ്ങുന്നത്. ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും അഭാവം ബൗളിങ് നിരയിലുള്ളത് ബാറ്റിങ്ങിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്.
എന്നാല്‍ ബാറ്റിങ് നിരയിലും ഇന്ത്യക്ക് ആശങ്കകളുണ്ട്. ഇതില്‍ പ്രധാനം വിരാട് കോലിയുടെ ഫോമാണ്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു സെഞ്ച്വറി പോലും നേടാനാവാത്ത കോലിക്ക് ടി20 ഫോര്‍മാറ്റില്‍ എത്രത്തോളം മികവ് കാട്ടാനാവുമെന്നത് കണ്ടറിയേണ്ട കാര്യമാണ്. കോലിക്കെതിരേ വിമര്‍ശനം ശക്തമായിരിക്കുന്ന ഈ കാലത്ത് അദ്ദേഹത്തിന് പ്രകടനം കൊണ്ട് തന്നെ വിമര്‍ശകരുടെ വായടപ്പിക്കേണ്ടതായുണ്ട്.

ഇപ്പോഴിതാ പാകിസ്താനെതിരേ കോലി എല്ലാവരുടെയും വായടപ്പിക്കുന്ന പ്രകടനം തന്നെ നടത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും അവതാരകനുമായ രവി ശാസ്ത്രി. 'വിരാട് കോലിയുമായി അടുത്ത സമയത്ത് സംസാരിച്ചിരുന്നു. മികച്ച മുന്നൊരുക്കം അവന്‍ നടത്തിയിട്ടുണ്ട്. അത് ഏഷ്യാ കപ്പില്‍ പ്രതിഫലിക്കും. പാകിസ്താനെതിരേ കോലി 50ലധികം റണ്‍സ് നേടിയാല്‍ എല്ലാ വാകളും അടക്കപ്പെടും. ഒറ്റ ഇന്നിങ്‌സുകൊണ്ട് തന്നെ വ്യത്യാസം വരും. അവന്റെ റണ്‍സിനായുള്ള ദാഹം അത്രത്തോളമാണ്. കഴിഞ്ഞതെല്ലാം ചരിത്രം മാത്രമാണ്. ആളുകളുടെ ഓര്‍മശക്തി വളരെ ചെറുതാണെന്ന് ഓര്‍ക്കണം'-രവി ശാസ്ത്രി പറഞ്ഞു.
ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

ഏഷ്യാ കപ്പിന് മുന്നോടിയായി ആവിശ്യത്തിന് വിശ്രമം കോലി എടുത്തിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചിലവിടുകയും പഴയ മാനസിക കരുത്ത് വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യാ കപ്പിന് മുന്നോടിയായി കഠിന പരിശീലനം കോലി നടത്തുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കോലി ഒറ്റ ഇന്നിങ്‌സുകൊണ്ട് ഗംഭീര തിരിച്ചുവരാന്‍ കഴിവുള്ള താരമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ആ ഇന്നിങ്‌സിനായാണ് ഇപ്പോള്‍ കാത്തിരിക്കുന്നത്.
ഓഫ് സൈഡ് ഷോട്ടുകളില്‍ പഴയ മികവ് കാട്ടാനാവാത്തതില്‍ തുടര്‍ച്ചയായി അദ്ദേഹം ഓഫ് സൈഡ് പന്തുകളില്‍ പുറത്താവുന്നു. ഒരു കാലത്ത് കോലിയുടെ ശക്തിയായിരുന്നു ഓഫ് സൈഡ് ഷോട്ടുകള്‍ തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ദൗര്‍ബല്യവും. എന്നാല്‍ ഇതിഹാസ താരമായ കോലി ഏത് സാഹചര്യത്തെയും അതിജീവിക്കാന്‍ പ്രതിഭയുള്ളവനാണ്. എല്ലാ പ്രതിസന്ധികളെയും കോലി മറികടന്ന് ഗംഭീരമായി തിരിച്ചുവരണമെന്നാണ് ആരാധകരും ആഗ്രഹിക്കുന്നത്.

കോലിയുടെ ഫിറ്റ്‌നസ് വളരെ മികച്ചതാണെന്നത് അദ്ദേഹത്തിന് കൂടുതല്‍ കരുത്ത് നല്‍കുന്നു. 'ഇന്ത്യന്‍ ടീമില്‍ ഏറ്റവും ഫിറ്റ്‌നസുള്ള താരമാണ് കോലി. അവന്റെ പരിശീലനത്തോടൊപ്പമെത്താന്‍ ആര്‍ക്കുമാവില്ല. യന്ത്രം പോലെയാണ് അവന്‍ പരിശീലിക്കുന്നത്. ഏറ്റവും മികച്ച ഫോമോടെ അവന്‍ തിരിച്ചെത്തുമെന്നതില്‍ തര്‍ക്കമില്ല. അവന്റെ റണ്‍സിനായുള്ള ആഗ്രഹവും ക്രിക്കറ്റിനോടുള്ള സ്‌നേഹവും ചിന്തിക്കുന്നതിലും അപ്പുറമാണ്'- ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
'ആരോടും ഒന്നും ചോദിച്ചിട്ടില്ല', സഞ്ജുവാണ് എന്നെ സഹായിച്ചത്!, വെളിപ്പെടുത്തി ചഹാല്‍

ഏഷ്യാ കപ്പിലൂടെ ഫോമിലേക്ക് തിരിച്ചെത്തുമെന്ന് കോലിയുടെ പ്രതീക്ഷ പങ്കുവെച്ചിരുന്നു. ഇന്ത്യക്ക് ഏഷ്യാ കപ്പും ടി20 ലോകകപ്പും നേടിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് കോലി പറഞ്ഞത്. കോലിയുടെ കരിയറിലെ നിര്‍ണ്ണായക ടൂര്‍ണമെന്റായിരിക്കും ഏഷ്യാ കപ്പ്. തിളങ്ങാനാവാത്ത പക്ഷം ടി20 ലോകകപ്പില്‍ കോലിക്ക് ഇടം ലഭിക്കുക പ്രയാസമായി മാറും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications