Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യ vs പാക്, ആരുടെ ബൗളിങാണ് ബെസ്റ്റ്? ദ്രാവിഡിന്റെ മറുപടി ചിരിപ്പിക്കും

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറില്‍ വീണ്ടുമൊരു ഇന്ത്യ- പാകിസ്താന്‍ പോരാട്ടം നടക്കാനിരിക്കെ ആരുടെ ബൗളിങ് ആക്രണമാണ് കൂടുതല്‍ മികച്ചതെന്നു പറഞ്ഞിരിക്കുകയാണ് മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡ്. ദുബായില്‍ ഇന്നു രാത്രി നടക്കാനിരിക്കുന്ന ക്ലാസിക്ക് പോരാട്ടത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇതേക്കുറിച്ച് ചോദ്യമുയര്‍ന്നത്. അതിനു രസകരമായ മറുപടി അദ്ദേഹം നല്‍കുകയും ചെയ്തു.

1

ഗ്രൂപ്പുഘട്ടത്തില്‍ ഹോങ്കോങുമായുള്ള മല്‍സരമെടുത്താല്‍ ഇന്ത്യക്കെതിരേ രണ്ടാമത് ബാറ്റ് ചെയ്ത അവര്‍ അഞ്ചു വിക്കറ്റിനു 152 റണ്‍സെന്ന മികച്ച ടോട്ടല്‍ നേടിയിരുന്നു. പക്ഷെ പാകിസ്താനെതിരേ ഹോങ്കോങ് കൂപ്പുകുത്തുകയായിരുന്നു. വെറും 38 റണ്‍സിനു അവര്‍ ഓള്‍ഔട്ടാവുകയും ചെയ്തിരുന്നു. ഇതോടെയാണ് ഇരുടീമുകളുടെയും ബൗളിങിനെക്കുറിച്ച് താരതമ്യങ്ങളുയര്‍ന്നത്.

2

പാകിസ്താന്റേത് വളരെ മികച്ച ബൗളിങ് നിരയാണെന്നു രാഹുല്‍ ദ്രാവിഡ് പ്രശംസിച്ചു. മികച്ച ബൗളര്‍മാരുള്ള ടീമാണ് പാകിസ്താന്റേത്. പക്ഷെ ഞങ്ങളുടെ ബൗളിങു ശക്തമാണ്. ആദ്യ മല്‍സരത്തില്‍ പാകിസ്താനെ 147 റണ്‍സിലൊതുക്കാന്‍ ഇന്ത്യക്കായിരുന്നു. ഏതു സ്‌കോറിലാണ് എതിരാൡകളെ പിടിച്ചുനിര്‍ത്തുന്നത് എന്നതു വിഷയമല്ല. നമ്പറുകള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ കളിയുടെ അവസാനം ബൗളിങിലെ വിശകലനമാണ് പ്രധാനം. നിങ്ങള്‍ വിലയിരുത്തപ്പെടുക മല്‍സരഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്നും ദ്രാവിഡ് പറഞ്ഞു.

സൂപ്പര്‍ 4ല്‍ പാകിസ്താന്‍ ഇന്ത്യയെ വീഴ്ത്തും?, തടയാന്‍ രോഹിത്തിനാവില്ല!, മൂന്ന് കാരണങ്ങള്‍

3

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ വിശകലനവും വളരെ മികച്ചതായിരുന്നു. പാകിസ്താന്റെ ബൗളിങിനെ ഞാന്‍ ബഹുമാനിക്കുന്നു. പക്ഷെ ഞങ്ങളുടെ ബൗളിങ് ആക്രമണവും വളരെ ശക്തമാണെന്നു എനിക്കു ആത്മവിശ്വാസമുണ്ട്. അതു ഫലങ്ങള്‍ നല്‍കുന്നതായും രാഹുല്‍ ദ്രാവിഡ് വിശദമാക്കി.

ASIA CUP: ജഡേജയില്ല, പകരം പ്ലേയിങ് 11 ആര്?, ഈ മൂന്ന് പേരിലൊരാള്‍, തലപുകച്ച് രോഹിത്

4

അതു ചിലപ്പോള്‍ അത്രത്തോളം... ഒരു വാക്ക് ഇവിടെ ഉപയോഗിക്കാന്‍ എനിക്കു ആഗ്രഹമുണ്ട്, പക്ഷെ ഞാന്‍ അതു ഉപയോഗിക്കില്ല. എന്റെ മനസ്സില്‍ ആ വാക്ക് വരുന്നുണ്ടെങ്കിലും ഇവിടെ താന്‍ ഉപയോഗിക്കില്ലെന്നും ദ്രാവിഡ് പറഞ്ഞപ്പോള്‍ വാര്‍ത്താസമ്മേളന വേദിയില്‍ കൂട്ടിച്ചിരി മുഴങ്ങി. അതിശയകരം എന്നാണോ ഈ വാക്കെന്നു ഒരു മാധ്യപ്രവര്‍ത്തകന്‍ ദ്രാവിഡിനോടു തുടര്‍ന്നു ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു മറുപടി. എസ് (s) എന്ന വാക്കില്‍ തുടങ്ങുന്നതാണ് അതെന്നും ദ്രാവിഡ് ചിരിയോടെ പറഞ്ഞു.

5

അതേസമയം, പാകിസ്താനുമായുള്ള ഇന്നത്തെ പോരാട്ടത്തില്‍ പേസര്‍ ആവേശ് ഖാന്‍ കളിക്കാന്‍ സാധ്യതയില്ലെന്നു രാഹുല്‍ ദ്രാവിഡ് സൂചന നല്‍കി. ആവേശിനു നല്ല സുഖമില്ല, താരത്തിനു ചെറിയ പനിയുണ്ട്. ഡോക്ടര്‍മാര്‍ സാഹചര്യം വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. ആവേശിനു ഇന്നു പരിശീലനത്തിനു ഇറങ്ങാനും സാധിച്ചില്ല. അസുഖം അത്ര സാരമുള്ളതല്ലെന്നും പാകിസ്താനെതിരായ മല്‍സരത്തില്‍ കളിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ മല്‍സരം മിസ്സായാല്‍ ടൂര്‍ണമെന്റിലെ പിന്നീടുള്ള കളികളില്‍ ആവേശ് തിരിച്ചെത്തുമെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, September 4, 2022, 13:57 [IST]
Other articles published on Sep 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+