IND vs PAK: 'ഇന്ത്യയെക്കാള്‍ പാകിസ്താന് മുന്‍തൂക്കം അക്കാര്യത്തില്‍', ചൂണ്ടിക്കാട്ടി അശ്വിന്‍

ദുബായ്: ഇന്ത്യ-പാക് പോരാട്ടത്തിന്റെ ആവേശക്കാഴ്ചകളിലേക്ക് ക്രിക്കറ്റ് ലോകം ഉണരാന്‍ മണിക്കൂറുകള്‍ മാത്രം. വൈകീട്ട് 7.30ന് ദുബായിലാണ് ചിരവൈരി പോരാട്ടം നടക്കുന്നത്. ഇന്ത്യ 2021ലെ ടി20 ലോകകപ്പിലെ തോല്‍വിക്ക് കണക്കുവീട്ടാനുറച്ച് ഇറങ്ങുമ്പോള്‍ ജയം തുടരുകയാവും പാകിസ്താന്‍ ലക്ഷ്യമിടുന്നത്. രണ്ട് ടീമും ശക്തമായതിനാല്‍ സൂപ്പര്‍ പോരാട്ടമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
പാക് നിരയില്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ അഭാവം ഇന്ത്യയെ സംബന്ധിച്ച് വലിയ ആശ്വാസമാണ്. ഇടം കൈയന്‍ പേസറുടെ പ്രകടനമാണ് 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തത്. ഇത്തവണ ഷഹീന് പരിക്കേറ്റതിനാലാണ് ഏഷ്യാ കപ്പ് നഷ്ടമാവുന്നത്. ഇപ്പോഴിതാ ഷഹീന്‍ ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്താല്‍ 15 കോടിക്ക് മുകളില്‍ ലഭിക്കുമെന്നും പ്രതിഭാശാലിയായ ബൗളറാണെന്നും പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍.

'ഷദാബ് ഖാനും ഹാരിസ് റഊഫും അവനാസ മത്സരത്തില്‍ ഇന്ത്യക്കെതിരേ മികച്ച ബൗളിങ് പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇന്ത്യയെ തകര്‍ത്ത് കളഞ്ഞത് ഷഹീന്റെ ബൗളിങ്ങാണ്. അവന്റെ പരിക്കാണ് ഇത്തവണ എടുത്തു പറയേണ്ടത്. ഷഹീന്‍ ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്താല്‍ എങ്ങനെയുണ്ടാവുമെന്നത് രസകരമായ കാര്യമാണ്. ഉയരമുള്ള ഇടം കൈയന്‍ പേസറാണവന്‍.
ന്യൂബോളില്‍ വിക്കറ്റ് നേടാനും ഡെത്ത് ഓവറില്‍ യോര്‍ക്കറുകള്‍ എറിയാനും കഴിവുള്ളവന്‍. ഐപിഎല്‍ ലേലത്തിലെത്തിയാല്‍ 14-15 കോടിയെങ്കിലും അവന് ലേലത്തില്‍ ലഭിക്കുമെന്നുറപ്പാണ്. ഇമാദ് വാസിമാണ് പാക് നിരയിലില്ലാത്ത മറ്റൊരു പ്രധാന താരം. ടി20 ഫോര്‍മാറ്റില്‍ സ്ഥിരമായി പാക് ടീമില്‍ ഉള്‍പ്പെടുന്നവനാണവന്‍. എന്നാല്‍ ഇത്തവണ അവന് പകരം മുഹമ്മദ് നവാസാണ്. രവീന്ദ്ര ജഡേജയപ്പോലൊരു താരമാണവന്‍'-അശ്വിന്‍ പറഞ്ഞു.
ASIA CUP: ഇന്ത്യ vs പാക്, ചിരവൈരി പോരാട്ടത്തിന് മുമ്പ് അറിയണം ഈ 10 റെക്കോഡുകള്‍

നിലവില്‍ പാകിസ്താന്‍ താരങ്ങള്‍ക്ക് ഐപിഎല്ലില്‍ പങ്കെടുക്കാന്‍ അനുമതിയില്ല. അതുകൊണ്ട് തന്നെ പാക് താരങ്ങള്‍ ഐപിഎല്‍ പുറത്തിരുന്ന് കാണേണ്ടിവരും. ഇരു രാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയാണ് ഇതിന് കാരണം. നിലവിലെ സാഹചര്യത്തില്‍ പാക് താരങ്ങള്‍ക്ക് ഐപിഎല്‍ കളിക്കാന്‍ ഒരു കാരണവശാലും അവസരം ലഭിച്ചേക്കില്ലെന്ന് തന്നെ പറയാം.
ഇന്ത്യയെക്കാള്‍ പാകിസ്താന് മികച്ച പേസ് ബൗളിങ് കരുത്തുണ്ടെന്നാണ് അശ്വിന്‍ പറയുന്നത്. 'പാകിസ്താന്റെ ഒട്ടുമിക്ക പേസര്‍മാരും 140-145 വേഗത്തില്‍ പന്തെറിയുന്നവരാണ്. ഇത്രയും മികച്ച ബാക്കപ്പ് പേസര്‍മാരുള്ള മറ്റൊരു രാജ്യവുമുണ്ടെന്ന് കരുതുന്നില്ല. എല്ലാക്കാലത്തും ഇത്തരത്തില്‍ പ്രതിഭാശാലികളായ പേസര്‍മാര്‍ പാകിസ്താനൊപ്പം ഉണ്ടായിട്ടുണ്ട്'-അശ്വിന്‍ പറഞ്ഞു.

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്രം പരിശോധിച്ചാല്‍ അശ്വിന്‍ പറഞ്ഞത് കൃത്യമായ കാര്യമാണെന്ന് തന്നെ പറയാം. വസിം അക്രം, വഖാര്‍ യൂനിസ്, ഷുഹൈബ് അക്തര്‍, മുഹമ്മദ് സമി, മുഹമ്മദ് അമീര്‍ തുടങ്ങി ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച നിരവധി പേസര്‍മാര്‍ പാക് ടീമില്‍ നിന്നുണ്ടായിട്ടുണ്ട്. എല്ലാ കാലത്തും പാകിസ്താന്റെ പേസ് ബൗളിങ്ങിനെ എതിരാളികള്‍ ഭയപ്പെട്ടിരുന്നു. ഇപ്പോഴും ആ പേസ് ബൗളിങ് കരുത്ത് നിലനിര്‍ത്താന്‍ പാകിസ്താന് സാധിക്കുന്നു.
ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

ഇത്തവണ ഇന്ത്യ-പാക് പോരാട്ടത്തിലും രണ്ട് ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം പേസ് ബൗളിങ്ങിലാണ്. ഇന്ത്യയുടെ പേസ് നിരയില്‍ അതിവേഗ പേസര്‍മാര്‍ കുറവാണ്. ഭുവനേശ്വര്‍ കുമാറും അര്‍ഷദീപ് സിങ്ങും ആവേഷ് ഖാനുമൊന്നും 140ന് മുകളില്‍ തുടര്‍ച്ചയായി പന്തെറിയുന്നവരല്ല. ഇവരെല്ലാം പന്തിന്റെ വേഗത്തിലെ വ്യത്യാസങ്ങള്‍ക്കൊണ്ട് വിക്കറ്റ് നേടുന്നവരാണ്. ഭുവിയുടെ ആയുധം സ്വിങ്ങാണ്. ഇത്തവണ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലും ഒപ്പമില്ലാത്തത് ഇന്ത്യയെ സംബന്ധിച്ച് കടുത്ത തിരിച്ചടി തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications