Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ഇന്ത്യ-പാക് ഗ്രൂപ്പിലേക്ക് ഹോങ്കോങ്ങും, തോല്‍ക്കാതെ യോഗ്യതാ ടിക്കറ്റ്, ഷെഡ്യൂള്‍

1

ദുബായ്: ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് 27ന് ആരംഭിക്കാനിരിക്കെ ഇന്ത്യയുടെയും പാകിസ്താന്റെയും ഗ്രൂപ്പിലേക്ക് ഹോങ്കോങ്ങും. യോഗ്യതാ മത്സരങ്ങളില്‍ ചതോല്‍വി അറിയാതെയാണ് ഹോങ്കോങ് ഗ്രൂപ്പ് എയിലേക്കെത്തിയത്. നിസാഖത് ഖാന്‍ നയിക്കുന്ന ഹോങ്കോങ് യുഎഇയിലെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചതോടെയാണ് ഏഷ്യാ കപ്പ് യോഗ്യത നേടിയെടുത്തത്. യോഗ്യതാ മത്സരത്തില്‍ തോല്‍ക്കാതെ നിന്ന ഏക ടീം ഹോങ്കോങ്ങാണ്.

ഇന്ത്യയും പാകിസ്താനും കളിക്കുന്ന ഗ്രൂപ്പിലെ ആദ്യ മത്സരം ഇന്ത്യ-പാക് മത്സരത്തോടെയാണ് തുടങ്ങുന്നത്. 28നാണ് മത്സരം. ഇന്ത്യ-ഹോങ്കോങ് മത്സരം ഈ മാസം 31നാണ്. പാകിസ്താന്‍ ഹോങ്കോങ് മത്സരം സെപ്തംബര്‍ 2നാണ്. യോഗ്യതാ മത്സരത്തില്‍ ഹോങ്കോങ്ങിനെതിരേ ആദ്യം ബാറ്റ് ചെയ്ത യുഎഇ 19.3 ഓവറില്‍ 147 റണ്‍സില്‍ ഓള്‍ഔട്ടായി. ബാറ്റിങ് നിരയില്‍ യുഎഇ നായകനും മലയാളിയുമാണ് സി റിസ്വാന്‍ (49) ടോപ് സ്‌കോററായി. സവാര്‍ ഫാരിദും (41) ഭേദപ്പെട്ട പ്രകടനം നടത്തി. ഹോങ്കോങ്ങിനായി ഇഹ്‌സാന്‍ ഖാന്‍ നാല് വിക്കറ്റും ആയുഷ് ശുക്ല മൂന്ന് വിക്കറ്റും ഐസാസ് ഖാന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ ഹോങ്കോങ്ങിനായി യാസിം മുര്‍ത്താസ (58) ഫിഫ്റ്റി നേടിയപ്പോള്‍ ക്യാപ്റ്റന്‍ നിസാഖത് ഖാന്‍ (39), ബാബര്‍ ഹയാത്ത് (38) എന്നിവര്‍ ഭേദപ്പെട്ട പ്രകടനവും കാഴ്ചവെച്ചു. ഒരോവര്‍ ബാറ്റിനിര്‍ത്തി ഹോങ്കോങ് വിജയലക്ഷ്യം മറികടന്നു. ഹോങ്കോങ് ഇന്ത്യക്കും പാകിസ്താനും ഒപ്പമായതിനാല്‍ ഒരു ജയമെങ്കിലും നേടുക പ്രയാസം തന്നെയാണെന്ന് പറയാം.

ഗ്രൂപ്പ് എയില്‍ ഇന്ത്യ, പാകിസ്താന്‍, ഹോങ്കോങ് ഉള്‍പ്പെടുമ്പോള്‍ ഗ്രൂപ്പ് ബിയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരാണുള്ളത്. ശ്രീലങ്കയിലാണ് ഏഷ്യാ കപ്പ് നടക്കേണ്ടിയിരുന്നതെങ്കിലും അവിടുത്തെ ആഭ്യന്തര പ്രശ്‌നങ്ങളെത്തുടര്‍ന്ന് ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. 27ന് ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മത്സരത്തോടെയാണ് ഏഷ്യാ കപ്പ് തുടങ്ങുന്നത്.

ഇന്ത്യ ഏഷ്യാ കപ്പ് 11 vs തഴയപ്പെട്ടവരുടെ 11, രണ്ട് ടീമും ശക്തം, ആരൊക്കെ ഉള്‍പ്പെടുമെന്നറിയാം

2

നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ട്. എന്നാല്‍ പാകിസ്താനെ തോല്‍പ്പിക്കുക ഇന്ത്യക്ക് എളുപ്പമാവില്ല. ഇന്ത്യ-പാക് പോരാട്ടം കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നതെന്നും പറയാം. 28ന് ദുബായില്‍ നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റ് തീര്‍ന്നിട്ടുണ്ട്. അവസാനമായി നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഇന്ത്യയെ 10 വിക്കറ്റിനാണ് പാകിസ്താന്‍ തോല്‍പ്പിച്ചത്. ഇതിന് പകരം വീട്ടാന്‍ കാത്തിരിക്കുകയാണ് ഇന്ത്യ.

Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം

3

എന്നാല്‍ ബാബര്‍ അസം നയിക്കുന്ന പാക് നിരയെ തോല്‍പ്പിക്കുക ഇന്ത്യക്ക് കടുപ്പമാവും. ഇന്ത്യന്‍ നിരയില്‍ പേസര്‍മാരായ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ അഭാവമുണ്ട്. പാകിസ്താന്‍ നിരയില്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയില്ല. ശ്രീലങ്കന്‍ നിരയില്‍ അവരുടെ നിര്‍ണ്ണായക പേസറായ ദുഷ്മന്ത ചമീരയുമില്ല. ഇത്തവണത്തെ ഏഷ്യാ കപ്പില്‍ മൂന്ന് പ്രധാന ടീമുകളുടെയും പ്രധാന പേസറില്ലെന്നതാണ് കൗതുകകരമായ കാര്യം.

അഫ്ഗാനിസ്ഥാനെ അട്ടിമറി വീരന്മാരെന്ന നിലയില്‍ വമ്പന്മാര്‍ ഭയക്കണം. എന്നാല്‍ ഹോങ്കോങ് വലിയ ഭീഷണി ഉയര്‍ത്താനുള്ള സാധ്യതയില്ല. ഹോങ്കോങ്ങിനെതിരേ വമ്പന്‍ ജയം തന്നെയാവും ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും പ്രതീക്ഷിക്കുന്നതെന്ന് പറയാം. ഹോങ്കോങ് അട്ടിമറിച്ച് ഞെട്ടിക്കുമോയെന്നത് കാത്തിരുന്ന് കാണാം.

Story first published: Thursday, August 25, 2022, 9:43 [IST]
Other articles published on Aug 25, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+