
പരിക്ക് വില്ലനായതു കാരണം ബുംറ വളരെ നേരത്തേ തന്നെ ഏഷ്യാ കപ്പില്‍ നിന്നും വിട്ടുനിന്നിരുന്നു. പക്ഷെ ശനിയാഴ്ച വൈകീട്ടായിരുന്നു ഷഹീന്‍ ടൂര്‍ണമെന്റിലുണ്ടാവില്ലെന്ന ഔദ്യോഗിക വിശദീകരണം വന്നത്. ഇവരില്‍ ആരുടെ അഭാവമായിരിക്കും ഇന്ത്യയെയും പാകിസ്താനെയും ബാധിക്കുകയെന്നതിനെക്കുറിച്ച് അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ പാക് ഫാസ്റ്റ് ബൗളര്‍ അക്വിബ് ജാവേദ്. പാക് ടിവി.ടിവിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താനെ സംബന്ധിച്ച് ഷഹീന്‍ അഫ്രീഡിയുടെ അഭാവം വലിയ തിരിച്ചടി തന്നെയാണ്. കാരണം ടി20 ഫോര്‍മാറ്റില്‍പ്പോലും ഉജ്ജ്വലമായിട്ടാണ് താരം ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. എല്‍ബിഡബ്ല്യുവില്‍ നിന്നു രക്ഷപ്പെടണോ, അതോ ബൗള്‍ഡാവല്‍ ഒഴിവാക്കണോയെന്ന ആശയക്കുഴപ്പത്തിലാണ് ബാറ്റര്‍മാര്‍ ഷഹീനെ നേരിടുന്നത്. ഷഹീന്‍ ബൗള്‍ ചെയ്യുമ്പോള്‍ അതു ബാറ്റര്‍മാരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നുവെന്നാണ് ഇതിലൂടെ മനസ്സിലാവുന്നതെന്നും അക്വിബ് ജാവേദ് ചൂണ്ടിക്കാട്ടി.
എന്നെ എല്ലാവരും ഭയന്നു, ഒരൊളൊഴികെ! അതു സച്ചിനെന്നു അക്തര്‍

ഇന്ത്യയുടെ ശക്തമായ മധ്യനിരയെ പരിഗണിക്കുമ്പോള്‍ നിങ്ങള്‍ക്കു ന്യൂബോള്‍ ഏറ്റവും നന്നായി കൈകാര്യം ചെയ്യാവുന്ന ബൗളര്‍മാരെ ആവശ്യമാണ്. ഷഹീന്‍ അഫ്രീഡി ന്യൂബോളില്‍ വളരെ മിടുക്കനുമാണ്. അതുകൊണ്ടു തന്നെ താരത്തിന്റെ അഭാവത്തില്‍ പാകിസ്താനു ഏഷ്യാ കപ്പില്‍ കാര്യങ്ങള്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അക്വിബ് ജാവേദ് നിരീക്ഷിച്ചു.

ഇന്ത്യയെ അവസാനമായി രണ്ടു തവണ പാകിസ്താന്‍ പരാജയപ്പെടുത്തിയത് 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനല്‍, 2021ലെ ടി20 ലോകകപ്പ് എന്നിവയിലായിരുന്നു. രണ്ടിലും സമാനമായ പാറ്റേണ്‍ ആയിരുന്നുവെന്നു കാണാം. ഈ രണ്ടു മല്‍സരങ്ങളിലും ഇടംകൈയന്‍ പേസര്‍മാര്‍ ഇന്ത്യയെ തുടക്കത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ഏഷ്യാ കപ്പില്‍ ഷഹീന്‍ അഫ്രീഡിയുടെ അഭാവം ഇന്ത്യക്കു വലിയ ആശ്വാസമായിരിക്കും. ന്യൂബോളില്‍ ആരും തന്നെ ഷഹീനെ നേരിടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അക്വിബ് ജാവേദ് വിശദമാക്കി.
Asia Cup 2022: ഇന്ത്യന്‍ ടീം അത്ര കരുത്തരല്ല, മൂന്ന് പ്രധാന വീക്കനസുകള്‍!, എന്തൊക്കെയെന്നറിയാം

ജസ്പ്രീത് ബുംറയില്ലാത്തതിനാല്‍ ഇന്ത്യന്‍ ബൗളിങും ദുര്‍ബലമായിരിക്കുകയാണ്. മുഹമ്മദ് ഷമിയും ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചിട്ടില്ല. പക്ഷെ പാകിസ്താന്‍ ബൗളിങ് ആക്രമണത്തില്‍ ഷഹീന്‍ അഫ്രീഡിയുടെ റോള്‍ നോക്കിയാല്‍ ബുംറയെ ഇന്ത്യ ആശ്രയിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഷഹീനെ പാക് ടീം ആശ്രയിക്കുന്നതായി കാണാന്‍ സാധിക്കുമെന്നും അക്വിബ് ജാവേദ് കൂട്ടിച്ചേര്‍ത്തു.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.
ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.


Click it and Unblock the Notifications