
ബംഗ്ലാദേശ് ഗ്രൂപ്പുഘട്ടത്തില്‍ തന്നെ നാട്ടിലേക്കു മടങ്ങിയപ്പോള്‍ ഇന്ത്യ സൂപ്പര്‍ ഫോറിലെ മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും തോറ്റ് പുറത്താവുകയായിരുന്നു. ക്രിക്ക്ബസിന്റെ ഷോയിലാണ് ഭോഗ്‌ലെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച കളിക്കാരെ ഉള്‍പ്പെടുത്തി ഒരു കിടിലന്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഹര്‍ഷ ഭോഗ്‌ലെയുടെ ഇലവനില്‍ ഇന്ത്യയില്‍ നിന്നും രണ്ടു പേര്‍ മാത്രമേ തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. ഒരാള്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയാണെങ്കില്‍ മറ്റൊരാള്‍ സ്വിങ് സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വര്‍ കുമാറാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യക്കായി ഏറ്റവും മികച്ച പ്രകടനം നടത്തിയ രണ്ടു താരങ്ങള്‍ കൂടിയാണ് ഇരുവരും. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ കോലിയാണ് തലപ്പത്ത്.

അഞ്ചു ഇന്നിങ്‌സുകളില്‍ നിന്നും 92 ശരാശരിയില്‍ 276 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു. ഇതിനിടെ കന്നി ടി20 സെഞ്ച്വറിയും കണ്ടെത്തി. ബൗളിങിലാവട്ടെ ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റുകള്‍ ഭുവിയുടെ പേരിലാണ്. 11 വിക്കറ്റുകള്‍ അദ്ദേഹം നേയിട്ടുണ്ട്. 6.05 എന്ന മികച്ച ഇക്കോണമി റേറ്റിലാണിത്.
T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

പാകിസ്താനില്‍ നിന്നാണ് കൂടുതല്‍ താരങ്ങള്‍ ഹര്‍ഷ ഭോഗ്‌ലെയുടെ ഇലവനില്‍ ഇടംപിടിച്ചിട്ടുള്ളത്. പാകിസ്താന്റെ നാലു പേര്‍ ടീമിലിടം നേടിയിട്ടുണ്ട്. ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍, സപിന്നര്‍മാരായ ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, പേസര്‍ നസീം ഷാ എന്നിവരാണ് ഈ താരങ്ങള്‍.

ശ്രീലങ്കയുടെ മൂന്നു പേരും ഇലവനിലെത്തി. ഭാനുക രാജപക്‌സ, ക്യാപ്റ്റന്‍ കൂടിയായ ദസുന്‍ ഷനക, പേസര്‍ ദില്‍ഷന്‍ മധുശങ്ക എന്നിവരാണ് തിരഞ്ഞെടുത്തക്കപ്പെട്ടത്. അഫ്ഗാനിസ്താനില്‍ നിന്നും റഹ്മാനുള്ള ഗുര്‍ബാസ്, നജീബുള്ള സദ്രാന്‍ എന്നിവരും ഇലവന്റെ ഭാഗമായിട്ടുണ്ട്.
ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം 16ന്, മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍, ഉത്തരം പ്രയാസം

ഹര്‍ഷ ഭോഗ്‌ലെയുടെ ഏഷ്യാ കപ്പ് ഇലവന്‍
മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍), റഹ്മാനുള്ള ഗുര്‍ബാസ് (അഫ്ഗാനിസ്താന്‍), വിരാട് കോലി (ഇന്ത്യ), നജീബുള്ള സദ്രാന്‍ (അഫ്ഗാനിസ്താന്‍), ഭാനുക രാജപക്‌സ (ശ്രീലങ്ക), ദസുന്‍ ഷനക (ശ്രീലങ്ക), ഷദാബ് ഖാന്‍ (പാകിസ്താന്‍), മുഹമ്മദ് നവാസ് (പാകിസ്താന്‍), ഭുവനേശ്വര്‍ കുമാര്‍ (ഇന്ത്യ), നസീം ഷാ (പാകിസ്താന്‍), ദില്‍ഷന്‍ മധുശങ്ക (ശ്രീലങ്ക).


Click it and Unblock the Notifications











