Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇവനാണോ 360? ഇതു ഹോങ്കോങല്ല! സൂര്യയെ കളിയാക്കി പാക് ഫാന്‍സ്

ഏഷ്യാ കപ്പിലെ ക്ലാസിക്ക് പോരില്‍ ബാറ്റിങില്‍ ക്ലിക്കാവാതിരുന്ന ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെ പരിഹസിച്ച് പാകിസ്താന്‍ ആരാധകര്‍. 13 റണ്‍സാണ് സൂര്യക്കു കളിയില്‍ നേടാനാത്. 10 ബോളുകള്‍ നേരിട്ട അദ്ദേഹം രണ്ടു ബൗണ്ടറികളടിച്ചിരുന്നു. പക്ഷെ അധികനേരം സൂര്യയെ ക്രീസില്‍ നില്‍ക്കാന്‍ പാക് ബൗളര്‍മാര്‍ അനുവദിച്ചില്ല. സ്പിന്നര്‍ മുഹമ്മദ് നവാസിന്റെ ബൗളിങില്‍ അദ്ദേഹത്തെ ആസിഫ് അലി പിടികൂടുകയായിരുന്നു.

തൊട്ടുമുമ്പത്തെ കളിയില്‍ ദുര്‍ബലരായ ഹോങ്കോങിനെതിരേ തീപ്പൊരി ഇന്നിങ്‌സ് കളിച്ച സൂര്യക്കു പക്ഷെ കരുത്തരായ പാകിസ്താനെതിരേ പ്രകടനം ആവര്‍ത്തിക്കാനായില്ല. ഇതോടെയാണ് പാക് ആരാധകര്‍ ഇന്ത്യയുടെ മിസ്റ്റര്‍ 360ക്കെതിരേ ആഞ്ഞടിച്ചത്.

1

ഹോങ്കോങ് ബൗളര്‍മാരില്ല, സൂര്യകുമാര്‍ യാദവിനു ആസ്വദിക്കാനുമായില്ല. ഒരേയൊരു മിസ്റ്റര്‍ 360 വീണ്ടും പരാജയപ്പെട്ടിരിക്കുകയാണെന്നായിരുന്നു ഒരു യൂസര്‍ ട്രോളിയത്.
എവിടേക്കും ഷോട്ടുകള്‍ പായിക്കുന്ന സൂര്യകുമാര്‍ യാദവാണോ ഇത്. ഇയാളാണോ വിരാട് കോലിയുടെ പകരക്കാരന്‍. ഇതു 360യാണോ. ഇയാള്‍ വേറെ ഗ്രഹത്തില്‍ നിന്നും വന്നവനാണോയെന്നായിരുന്നു ഒരു പാക് ആരാധകന്റെ പ്രതികരണം

2

ടി20യിലെ ഏറ്റവും ഓവര്‍ റേറ്റഡ് ആയിട്ടുള്ള ബാറ്റര്‍മാരില്‍ ഒരാളാണ് സൂര്യകുമാര്‍ യാദവ്. ആരാണ് മഹാനായാ ബാബര്‍ ആസവുമായി ഇയാളെ താരതമ്യം ചെയ്യാന്‍ തുടങ്ങിയതെന്നറിയില്ലെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

3

പാകിസ്താനുമായുള്ള ആദ്യ കളിയില്‍ 18 ബോളില്‍ 18 റണ്‍സ് നേടി പുറത്തായി. ഇന്നു രാത്രി 10 ബോളില്‍ 13 റണ്‍സുമെടുത്തു മടങ്ങി. പാകിസ്താനെതിരേ രണ്ടു തവണയും താരം ഫ്‌ളോപ്പായി മാറി. ടി20 ക്രിക്കറ്റില്‍ നമ്പര്‍ വണ്‍ റാങ്കിലേക്ക് അടുക്കുന സൂര്യയില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിക്കുന്നതായി ഒരു യൂസര്‍ കുറിച്ചു.

4

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ 182 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജലക്ഷ്യമാണ് പാകിസ്താനു മുന്നില്‍ വച്ചിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും ഫിപ്റ്റിയടിച്ച മുന്‍ നായകന്‍ വിരാട് കോലിയാണ് (60) ടീമിന്റെ അമരക്കാരനായത്. 44 ബോളില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിങ്‌സ്.

IND vs PAK: 'കരുതിയിരുന്നോ', സൂപ്പര്‍ 4 പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി റിസ്വാന്‍

5

മറ്റാരും 30 പ്ലസ് പോലും നേടിയില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കെഎല്‍ രാഹുലും 28 റണ്‍സ് വീതമെടുത്തു. ദീപക് ഹൂഡ (16), റിഷഭ് പന്ത് (14), സൂര്യകുമാര്‍ യാദവ് (13) എന്നിവരെല്ലം നിരാശപ്പെടുത്തി. പാകിസ്താനു വേണ്ടി ഷദാബ് ഖാന്‍ രണ്ടു വിക്കറ്റുകളെടുത്തപ്പോള്‍ നസീം ഷാ, മുഹമ്മദ് ഹസ്‌നെയ്ന്‍, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

Story first published: Sunday, September 4, 2022, 21:41 [IST]
Other articles published on Sep 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+