Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യന്‍ നിരയില്‍ ഏറ്റവും അപകടകാരി അവനാണ്, രോഹിത്തും കോലിയുമല്ല! അക്രം പറയുന്നു

ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഗ്ലാമര്‍ പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യന്‍ ടീമിലെ ഏറ്റവും അപകടകാരിയായ താരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ബൗളിങ് ഇതിഹാസം വസീം അക്രം. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പ്രത്യേക ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1

ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, ഓപ്പണര്‍ കെഎല്‍ രാഹുല്‍ തുടങ്ങിയവരെയൊന്നുമല്ല അക്രം തിരഞ്ഞെടുത്തിരിക്കുന്നത് എന്നതാണ് എടുത്തു പറയേണ്ട കാര്യം. ഞായറാഴ്ച വൈകീട്ടാണ് ദുബായില്‍ വച്ച് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം ഇന്ത്യയും പാകിസ്താനും മുഖാമുഖം വരുന്ന ആദ്യത്തെ പോരാട്ടം കൂടിയാണിത്.

2

മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും അപകടകാരിയായി വസീം അക്രം ചൂണ്ടിക്കാണിക്കുന്നത്. ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നറിയപ്പെടുന്ന അദ്ദേഹം കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. അടുത്തിടെ ടി20യിലെ കന്നി സെഞ്ച്വറിയും സൂര്യ തന്റെ പേരില്‍ കുറിച്ചിരുന്നു.

33

കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ സ്‌കൈ 23 ടി20കളില്‍ നിന്നും 672 റണ്‍സ് ഇതിനകം നേടിയിട്ടുണ്ട്. 37.33 ശരാശരിയിലാണിത്. ഒരു സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. ഓവലില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു സൂര്യ കരിയര്‍ ബെസ്റ്റ് സ്‌കോറായ 117 റണ്‍സ് കണ്ടെത്തിയത്.

ടി20 ഡ്രീം ടീമിലെ 5 പേരുമായി വാട്‌സന്‍- ഇന്ത്യയില്‍ നിന്നും ഒരാള്‍, പാകിസ്താനിലെ രണ്ടു പേര്‍!

4

രോഹിത് ശര്‍മ, വിരാട് കോലി, കെഎല്‍ രാഹുല്‍ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ നിരയിലുണ്ട്. പക്ഷെ ഈ ഫോര്‍മാറ്റില്‍ അടുത്തിടെയായി എനിക്കു ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാള്‍ സൂര്യകുമാര്‍ യാദവാണ്. അദ്ദേഹം അദ്ഭുതം തന്നെയാണ്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സില്‍ ആദ്യ വര്‍ഷം ജോയിന്റ് ചെയ്തപ്പോഴായിരുന്നു ഞാന്‍ സൂര്യയെ ആദ്യം കണ്ടത്. ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ചില മല്‍സരങ്ങള്‍ കളിക്കുകയും ചെയ്തു.

5

ചില കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകള്‍ അദ്ദേഹം കളിച്ചിരുന്നു. ബാറ്റില്‍ മിഡില്‍ ചെയ്ത് ഫൈന്‍ ലെഗിലേക്കുള്ള സൂര്യയുടെ ഷോട്ട് വളരെ അസാധാരണവും പായിക്കാന്‍ ബുദ്ധിമുട്ടുള്ള ഷോട്ടുമാണെന്നും വസീം അക്രം വിലയിരുത്തി.

കോലിയുടെ സ്ഥാനത്ത് ബാബറെങ്കില്‍ എന്തു സംഭവിക്കും? മുന്‍ പാക് സ്പിന്നര്‍ പറഞ്ഞത് ഞെട്ടിക്കും

6

ഏഷ്യാ കപ്പിലേക്കു വരികയാണെങ്കില്‍ ടൂര്‍ണമെന്റിന്റെ 15ാമത്തെ എഡിഷനാണ് നടക്കാനിരിക്കുന്നത്. ആറു ടീമുകള്‍ ടൂര്‍ണമെന്റില്‍ അണിനിരക്കും. ഏഴു തവണ ചാംപ്യന്‍മാരായി റെക്കോര്‍ഡിട്ട ഇന്ത്യ തന്നെയാണ് നിലവിലെ ജേതാക്കള്‍. 2018ലെ അവസാന എഡിഷന്‍ ഏകദിന ഫോര്‍മാറ്റിലായിരുന്നെങ്കില്‍ ഇത്തവണ ടി20 ഫോര്‍മാറ്റിലാണ് മല്‍സരങ്ങള്‍.

7

ആറു ടീമുകളെ മൂന്ന് വീതമാക്കി രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് വേര്‍തിരിച്ചിട്ടുള്ളത്. ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഒരേ ഗ്രൂപ്പിലാണ്. മൂന്നാമത്തെ ടീം യോഗ്യതാറൗണ്ട് കടന്നെത്തുന്നവരായിരിക്കും. ഗ്രൂപ്പ് ബിയിലാണ് ഇന്ത്യ. ഗ്രൂപ്പ് എയില്‍ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവരാണുള്ളത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്നവര്‍ സൂപ്പര്‍ ഫോറിലേക്കു യോഗ്യക നേടും. സൂപ്പര്‍ ഫോറിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ ഫൈനലും കളിക്കും.

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍

Story first published: Wednesday, August 24, 2022, 13:40 [IST]
Other articles published on Aug 24, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+