Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യയെ സംഭവമായി കാണുന്നില്ല! മുന്നറിയിപ്പുമായി പാക് വെടിക്കെട്ട് താരം

ഏഷ്യാ കപ്പിലെ സൂപ്പര്‍ പോരാട്ടത്തിനു മുമ്പ് ഇന്ത്യന്‍ ടീമിനു മുന്നറിയിപ്പുമായി പാകിസ്താന്റെ വമ്പനടിക്കാരനായ ബാറ്റര്‍ ആസിഫ് അലി. 28നാണ് ലോകം മുഴുവന്‍ ആവേശത്തോടെ കാത്തിരിക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ. ദുബായിയാണ് ഈ കിടിലന്‍ പോരാട്ടത്തിനു വേദിയാവുന്നത്.

1

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇതേ വേദിയില്‍ വച്ചു തന്നെയാണ് ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും അവസാനമായി കൊമ്പുകോര്‍ത്തത്. അന്നു ബാബര്‍ ആസം നയിച്ച പാകിസ്താന്‍ വിരാട് കോലിയുടെ ഇന്ത്യയെ നിഷ്പ്രഭരാക്കിയിരുന്നു. പത്തു വിക്കറ്റിന്റെ ഗംഭീര വിജയമാണ് അവര്‍ അന്നു ആഘോഷിച്ചത്. ഇത്തവണ പാക് നായകസ്ഥാനത്തു ബാബര്‍ തന്നെയാണുള്ളതെങ്കില്‍ കോലിക്കു പകരം ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് ശര്‍മ വന്നിരിക്കുകയാണ്.

2

ഇന്ത്യക്കെതിരായ മല്‍സരത്തിനു പാകിസ്താന്‍ അമിത പ്രാധാന്യം നല്‍കുന്നില്ലെന്നാണ് മധ്യനിര ബാറ്റര്‍ കൂടിയായ ആസിഫ് അലി വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താനിലെ പ്രമുഖ ചാനലായ ജിയോ ടിവിയുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷോട്ട് സെലക്ഷനിലും പവര്‍ ഹിറ്റിങിലും ഇപ്പോള്‍ താന്‍ കൂടുതല്‍ കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുകയാണെന്നും മികച്ച ഷോട്ടുകള്‍ ഏഷ്യാ കപ്പില്‍ തന്റെ ഭാഗത്തു നിന്നും ആരാധകര്‍ക്കു കാണാന്‍ സാധിക്കുമെന്നും ആസിഫ് അലി ഉറപ്പു നല്‍കി.

Asia Cup 2022: ഇത്തവണ ടിക്കറ്റില്ല, അടുത്തതില്‍ ഇവരുണ്ടാവും, സഞ്ജുവിന് ചാന്‍സില്ല!

3

ഏഷ്യാ കപ്പില്‍ ഇന്ത്യയെ മാത്രമല്ല ഞാന്‍ എതിരാളികളായി കാണുന്നത്. ടൂര്‍ണമെന്റില്‍ വേറെയും ടീമുകള്‍ മാറ്റുരയ്ക്കുന്നുണ്ട്. എല്ലാ ടീമുകളെയും ഞാന്‍ ഗൗരവത്തോടെ തന്നെ കാണുന്നു. ടൂര്‍ണമെന്റില്‍ എതിരാളികളെ നമ്മള്‍ നോക്കാന്‍ പാടില്ല. അതു ആരുമായിക്കൊള്ളട്ടെ. മികച്ച ക്രിക്കറ്റ് കളിക്കുന്നതില്‍ മാത്രമായിരിക്കണം ടീമിന്റെ ശ്രദ്ധയെന്നും ആസിഫ് അലി വിശദമാക്കി.

ഏഴു കളി, 482 റണ്‍സ്- റണ്‍ മെഷീനായി പൂജാര, വെറും ഭാഗ്യമല്ല! യഥാര്‍ഥ കാരണമറിയാം

4

പാകിസ്താന്‍ നിരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ഭീഷണി ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ അഫ്രീഡിയായിരുന്നു. പക്ഷെ പരിക്കു കാരണം അദ്ദേഹം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയത് ഇന്ത്യന്‍ ക്യാംപില്‍ ആവേശം പരത്തിയിട്ടുണ്ട്
കഴിഞ്ഞ ടി20 ലോകപ്പിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യക്കെതിരേ പാകിസ്താന്റെ വിജയശില്‍പ്പി കൂടിയായിരുന്നു ഷഹീന്‍.

5

അന്നു പാക് ടീം പത്തു വിക്കറ്റ് വിജയം ആഘോഷിച്ചപ്പോള്‍ അദ്ദേഹമായിരുന്നു പ്ലെയര്‍ ഓഫ് ദി മാച്ച്. ഇന്ത്യയുടെ മൂന്നു മുന്‍ വിക്കറ്റുകളും ഷഹീനായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, നായകന്‍ വിരാട് കോലി എന്നിവരുടെ വിക്കറ്റുകളാണ് അദ്ദേഹം പോക്കറ്റിലാക്കിയത്.

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Saturday, August 20, 2022, 17:11 [IST]
Other articles published on Aug 20, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+