Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: മൂന്ന് മാസമല്ല, മൂന്നു വര്‍ഷം! കോലിയുടെ സെഞ്ച്വറിയിലും ഗംഭീര്‍ ഹാപ്പിയല്ല

എന്തിനും, ഏതിനും വിമര്‍ശിക്കാന്‍ മുന്നിട്ടിറങ്ങുന്ന ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി സെഞ്ച്വറി വരള്‍ച്ചയ്ക്കു അറുതിയിട്ടിട്ടും ഹാപ്പിയല്ല. അദ്ദേഹത്തെ നേരിട്ട് വിമര്‍ശിച്ചില്ലെങ്കിലും പരോക്ഷമായി വിമര്‍ശനമുന്നയിച്ചിരിക്കുകയാണ് ഗംഭീര്‍. ഏഷ്യാ കപ്പില്‍ അഫ്ഗാനിസ്താനെതിരായ ഇന്ത്യയുടെ അവസാനത്തെ സൂപ്പര്‍ ഫോര്‍ മാച്ചിലായിരുന്നു കോലിയുടെ തകര്‍പ്പന്‍ സെഞ്ച്വറി. വലിയൊരു ഇടവേളയ്ക്കു ശേഷം ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ച കോലി ഇവിടെ 'അഴിഞ്ഞാടുകയായിരുന്നു'. പുറത്താവാതെ 122 റണ്‍സാണ് അദ്ദേഹം വാരിക്കൂട്ടിയത്.

1

2019 നവംബറിനു ശേഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോലിയുടെ ആദ്യത്തെ സെഞ്ച്വറി കൂടിയായിരുന്നു. 2019ല്‍ ബംഗ്ലാദേശുമായി കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിനു ശേഷം ഒരു സെഞ്ച്വറി പോലുമില്ലാതെ കോലി വലയുകയായിരുന്നു. മൂന്നു ഫോര്‍മാറ്റുകളിലുമായി 83 ഇന്നിങ്‌സുകളാണ് അദ്ദേഹം 2019ലെ സെഞ്ച്വറിക്കു ശേഷം കളിച്ചത്. ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ പലതുമുണ്ടായെങ്കിലും അവയൊന്നും മൂന്നക്കമെന്ന മാജിക് നമ്പറില്‍ തൊട്ടില്ല.ഇതോടെ താരത്തിന്റെ കരിയര്‍ കഴിഞ്ഞെന്നു പലരും വിലയിരുത്തുകയും ചെയ്തു.

2

മാത്രല്ല കോലിയെ ടീമില്‍ നിന്നും ഒഴിവാക്കണമെന്നും ആവശ്യങ്ങളുയര്‍ന്നു. പക്ഷെ ഏഷ്യാ കപ്പിലെ മിന്നുന്ന പ്രകടനത്തിലൂടെ അദ്ദേഹം എല്ലാവരുടെയും വായടപ്പിക്കുകയായിരുന്നു. 1021 ദിവസങ്ങള്‍ക്കു ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ കോലിയുടെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്. മാത്രമല്ല ടി20യില്‍ അദ്ദേഹം മൂന്നക്കത്തിലെത്തിയതും ഇതാദ്യമായിരുന്നു.

ASIA CUP: ഇന്ത്യ തോറ്റത് നന്നായി!, ടി20 ലോകകപ്പിന് മുമ്പ് എവിടെ മാറണം?, മൂന്ന് കാര്യങ്ങള്‍

3

മൂന്നു മാസങ്ങള്‍ക്കു ശേഷമല്ല, മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിരാട് കോലി സെഞ്ച്വറി നേടിയിരിക്കുന്നതെന്നു നിങ്ങള്‍ തിരിച്ചറിയണം. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഒരു സെഞ്ച്വറി പോലുമില്ലെങ്കില്‍ മറ്റേതെങ്കിലും യുവതാരതാരത്തിനു അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്നാണ് താന്‍ കരുതുന്നതെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ ഗൗതം ഗംഭീറിന്റെ വാക്കുകള്‍.

4

മൂന്നു വര്‍ഷമെന്നത് വലിയൊരു കാലയളവ് തന്നെയാണ്. ഞാന്‍ വിരാട് കോലിയെ വിമര്‍ശിക്കാന്‍ ശ്രമിക്കുകയല്ല. പക്ഷെ അദ്ദേഹത്തിനു ഇത്രയും കാലം സെഞ്ച്വറിയില്ലാതിരുന്നിട്ടും ടീമില്‍ തുടരാനായത് മുമ്പ് ഒരുപാടി റണ്‍സ് നേടിയെന്നതു കൊണ്ടു മാത്രമാണ്. പക്ഷെ മറ്റേതെങ്കിലും യുവതാരമായിരുന്നു കോലിയുടെ സ്ഥാനത്തെങ്കില്‍ ടീമില്‍ തുടരുമായിരുന്നുവെന്ന് താന്‍ കരുതുന്നില്ലെന്നും ഗൗതം ഗംഭീര്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ടി20 ലോകകപ്പ് ടീം പ്രഖ്യാപനം 16ന്, മുന്നില്‍ മൂന്ന് ചോദ്യങ്ങള്‍, ഉത്തരം പ്രയാസം

5

രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍, അജിങ്ക്യ രഹാനെ, ആര്‍ അശ്വിന്‍ തുടങ്ങിയവരെല്ലാം ഇന്ത്യന്‍ ടീമില്‍ നിന്നും നേരത്തേ ഒഴിവാക്കപ്പെട്ടവരുടെ നിരയിലുണ്ട്. പക്ഷെ മൂന്നു വര്‍ഷത്തോളം സെഞ്ച്വറിയില്ലാതിരുന്നിട്ടും ടീമില്‍ നിന്നും പുറത്താക്കപ്പെടാത്ത ഒരാളെപ്പോലും എനിക്കറിയില്ല. അങ്ങനെയൊരാള്‍ ടീമില്‍ തുടര്‍ന്നിട്ടുണ്ടെങ്കില്‍ അതു വിരാട് കോലി മാത്രമാണെന്നും ഗൗതം ഗംഭീര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

6

എന്നാല്‍ വിരാട് കോലിക്കെതിരായ ഗൗതം ഗംഭീറിന്റെ ഈ വിമര്‍ശനങ്ങള്‍ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പലരും വിമര്‍ശനങ്ങളുന്നയിച്ചിട്ടുണ്ട്. വഖാര്‍ യൂനിസ് നേരത്തേ ഗൗതം ഗംഭീറിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത് അയാള്‍ വെറും ചവറാണെന്നാണ്. എംഎസ് ധോണിയോടും വിരാട് കോലിയോടുമൈാക്കെ അയാള്‍ക്കു അസൂയയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി കോലി സെഞ്ച്വറി നേടിയില്ലെങ്കിലും റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. സെഞ്ച്വറികള്‍ മാത്രമാണ് ഇല്ലാതിരുന്നത്. ഗംഭീര്‍ വെറും ചവറാണ്, ആരെയും പ്രശംസിക്കുന്നത് കേട്ടിട്ടില്ലെന്നും ഒരു യൂസര്‍ പ്രതികരിച്ചു.

Story first published: Saturday, September 10, 2022, 14:46 [IST]
Other articles published on Sep 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+