ASIA CUP 2022: സഞ്ജുവില്ല, ഷമിയും അശ്വിനും ടീമില്‍, ഇന്ത്യയുടെ 15 അംഗ ടീമുമായി ആകാശ്

ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ മാസം 28ന് ആരംഭിക്കുകയാണ്. ടി20 ഫോര്‍മാറ്റില്‍ നടക്കുന്ന ടൂര്‍ണമെന്റിനായുള്ള ടീം പ്രഖ്യാപനം ഇന്ന് നടന്നേക്കുമെന്നാണ് സൂചന. സമീപകാലത്തായി നിരവധി പരീക്ഷണങ്ങള്‍ ടീമില്‍ നടത്തിയ ഇന്ത്യ മികച്ചൊരു ടീമിനെത്തന്നെയാവും ഏഷ്യാ കപ്പിനായി തിരഞ്ഞെടുക്കുക. ഏഷ്യാ കപ്പും ടി20 ഫോര്‍മാറ്റിലായതിനാല്‍ ടി20 ലോകകപ്പ് കളിക്കാന്‍ സാധ്യതയുള്ള താരങ്ങളെ പരിഗണിച്ചുള്ള ടീമിനെയാവും ഇന്ത്യ പ്രഖ്യാപിക്കുകയെന്നുറപ്പ്.
സമീപകാലത്തായി ഇന്ത്യ അവസരം നല്‍കിയ താരങ്ങളില്‍ മിക്കവരും തിളങ്ങിയ സാഹചര്യത്തില്‍ ആരെ തഴയുമെന്ന വലിയ ചോദ്യം സെലക്ടര്‍മാര്‍ക്ക് മുന്നിലുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ഏഷ്യാ കപ്പിനുള്ള 15 അംഗ ടീമിനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര. സഞ്ജു സാംസണെ ഒഴിവാക്കി ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവരെ ഉള്‍ക്കൊള്ളിച്ചുള്ള ടീമിനെയാണ് ആകാശ് തിരഞ്ഞെടുത്തത്.

രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഇന്ത്യയുടെ ഓപ്പണര്‍മാരായി എത്തുമ്പോള്‍ ബാക്കപ്പ് ഓപ്പണറായി ഇഷാന്‍ കിഷനെ ആകാശ് പരിഗണിച്ചിട്ടില്ല. സമീപകാലത്തായി ഇഷാന്‍ മോശം ഫോമിലാണ്. 'കെ എല്‍ രാഹുല്‍ കളിക്കാന്‍ ഫിറ്റാണെങ്കില്‍ രോഹിത് ശര്‍മക്കൊപ്പം രാഹുല്‍ ഓപ്പണറായെത്തും. ഇഷാന്‍ കിഷനെ ഇന്ത്യ നിരവധി തവണ ഓപ്പണിങ്ങിലേക്ക് പരിഗണിച്ചു. എന്നാല്‍ തിളങ്ങാനായില്ല. അതുകൊണ്ട് തന്നെ അവനെ മാറ്റിനിര്‍ത്താം'-ആകാശ് പറഞ്ഞു.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലുള്ള വിരാട് കോലിയെ ഇന്ത്യ ഏഷ്യാ കപ്പിന് പരിഗണിക്കണമോയെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. ആകാശ് കോലിയെ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. വിരാട് കോലി തന്നെ മൂന്നാം നമ്പറില്‍ കളിക്കണമെന്നാണ് ആകാശ് പറയുന്നത്. നാലാം നമ്പറിലാണ് സൂര്യകുമാര്‍ യാദവ് കളിക്കേണ്ടതെന്നും അഞ്ചാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയും ആറാം നമ്പറില്‍ റിഷഭ് പന്തും കളിക്കണമെന്നാണ് ആകാശ് പറയുന്നത്.
കോലിയും ഹസന്‍ അലിയും നേരിടുന്നത് ഒരേ പ്രശ്‌നം, പരിഹാരമുണ്ട്!, ചൂണ്ടിക്കാട്ടി പാക് താരം

ഫിനിഷര്‍ റോളില്‍ ദിനേഷ് കാര്‍ത്തിക് വേണോയെന്നതും പ്രസക്തമായ ചോദ്യമാണ്. കാര്‍ത്തിക് കളിക്കണമെന്നാണ് ആകാശ് പറയുന്നത്. ഏഴാം നമ്പറില്‍ ഫിനിഷറായി കാര്‍ത്തികിനെയാണ് ആകാശ് തിരഞ്ഞെടുത്തത്. ദീപക് ഹൂഡയെയും ആകാശ് ടീമിലേക്ക് പരിഗണിച്ചു. ഹൂഡയുടെ അഭാവത്തില്‍ മാത്രമെ സഞ്ജു സാംസണും ശ്രേയസ് അയ്യര്‍ക്കും ഇന്ത്യന്‍ ടീമില്‍ അവസരമുള്ളൂവെന്നാണ് ആകാശ് പറയുന്നത്. ഹൂഡയുടെ പന്തെറിയാനുള്ള മികവിനെയാണ് ആകാശ് ഉയര്‍ത്തിക്കാട്ടുന്നത്.

രവീന്ദ്ര ജഡേജ, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ സ്വാഭാവികമായും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ള സ്പിന്നര്‍മാരാണ്. എന്നാല്‍ അക്ഷര്‍ പട്ടേലിനെയും രവി ബിഷ്‌നോയിയേയും കുല്‍ദീപ് യാദവിനെയും മറികടന്ന് ആകാശ് ആര്‍ അശ്വിനാണ് ടീമില്‍ ഇടം കൊടുത്തത്. പേസ് നിരയില്‍ യുവ ഇടം കൈയന്‍ പേസര്‍ അര്‍ഷദീപ് സിങ്ങിനെ പരിഗണിച്ചപ്പോള്‍ പേസ് നിരയിലേക്ക് മുഹമ്മദ് ഷമിയെത്തിയത് സര്‍പ്രൈസ് നീക്കമായി.
T20 World Cup: കോലി മൂന്നാം നമ്പറില്‍ തുടരും, സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഉണ്ടാവില്ല!, നിര്‍ണ്ണായക സൂചന

എന്തായാലും അകാശ് ചോപ്ര തിരഞ്ഞെടുത്ത ടീം എന്തായാലും ഇന്ത്യന്‍ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തേക്കില്ല. ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി എന്നിവര്‍ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ സാധ്യത വളരെ കുറവാണ്. കാരണം ടി20 ഫോര്‍മാറ്റിലാണ് മത്സരം. ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കുന്ന താരങ്ങളെ ഉള്‍പ്പെടുത്തിയാവും ഇന്ത്യ ഏഷ്യാ കപ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുക.
ആകാശ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീം- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ദീപക് ഹൂഡ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, മുഹമ്മദ് ഷമി, ദിനേഷ് കാര്‍ത്തിക്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications