
ഓപ്പണര്‍മാരായി രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുലിനെയാണ് ജാഫര്‍ നിര്‍ദേശിച്ചിരിക്കുന്നത്. പരിക്കിന്റെ ഇടവേളക്ക് ശേഷം സിംബാബ്‌വെ പര്യടനത്തിലൂടെ തിരിച്ചെത്തിയ രാഹുല്‍ മോശം ഫോമിലാണ്. അതുകൊണ്ട് തന്നെ രാഹുലിനെ ഓപ്പണിങ്ങില്‍ നിന്ന് മാറ്റി മധ്യനിരയില്‍ കളിപ്പിക്കാനുള്ള പദ്ധതിയും ടീം മാനേജ്‌മെന്റിനുണ്ടെന്നാണ് സൂചന. മൂന്നാം നമ്പറില്‍ വിരാട് കോലി ഇറങ്ങും. മുന്‍ ഇന്ത്യന്‍ നായകന്‍ വിശ്രമത്തിന് ശേഷം ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്.
കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മോശം ഫോമിലുള്ള കോലിക്ക് ഏഷ്യാ കപ്പിലെ പ്രകടനം നിര്‍ണ്ണായകമാണ്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യയും ജാഫറും പരിഗണിക്കുന്നത്. മധ്യ ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനാണ് സൂര്യകുമാര്‍ യാദവ്. നിലയുറപ്പിച്ചാല്‍ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ അദ്ദേഹത്തിന് കഴിവുണ്ട്.
ഏഷ്യാ കപ്പ് ടീമിലുണ്ട്, പക്ഷെ ഇവര്‍ ടി20 ലോകകപ്പ് കളിക്കില്ല!, ഇന്ത്യയുടെ മൂന്ന് പേര്‍

അഞ്ചാം നമ്പറില്‍ ഹര്‍ദിക് പാണ്ഡ്യയെയാണ് ജാഫര്‍ തിരഞ്ഞെടുക്കുന്നത്. ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ എക്‌സ് ഫാക്ടറാണെന്നതില്‍ തര്‍ക്കമില്ല. സമീപകാലത്തായി ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങുന്ന ഹര്‍ദിക് ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവന്‍ കൂടിയാണ്. വിക്കറ്റ് കീപ്പറായി ആരെ വേണമെന്നതില്‍ ജാഫറിനും ആശയക്കുഴപ്പമുണ്ട്. ദിനേഷ് കാര്‍ത്തിക്-റിഷഭ് പന്ത് എന്നിവരിലൊരാളെയാവും ഇന്ത്യ പരിഗണിക്കേണ്ടത്.
ഇതില്‍ റിഷഭ് പന്ത് ഇന്ത്യയുടെ പ്ലേയിങ് 11 എത്താനാണ് സാധ്യത കൂടുതല്‍. ദിനേഷ് കാര്‍ത്തികിനെ ഫിനിഷറെന്ന നിലയില്‍ മാത്രം പരിഗണിക്കുന്നതിനാല്‍ അദ്ദേഹം പ്ലേയിങ് 11 പുറത്തിരിക്കാനാണ് സാധ്യത. ഏഴാം നമ്പറില്‍ രവീന്ദ്ര ജഡേജക്കാണ് സ്ഥാനം. സ്പിന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിന്‍ പുറത്തിരിക്കേണ്ടി വന്നേക്കും. എട്ടാം നമ്പറില്‍ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്.
ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

ഒമ്പതാം നമ്പറില്‍ രവി ബിഷ്‌നോയിയെ ഇന്ത്യ കളിപ്പിക്കണമെന്നാണ് ജാഫര്‍ പറയുന്നത്. എന്നാല്‍ ഇതിന് സാധ്യത കുറവാണ്. 10ാം നമ്പറില്‍ യുസ് വേന്ദ്ര ചഹാലിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. ചഹാല്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണ്ണായക റോളുള്ള താരമാണ്. 11ാമനായി യുവ പേസര്‍ അര്‍ഷദീപ് സിങ് എത്തിയേക്കും. ഇടം കൈയന്‍ പേസര്‍ ഇതിനോടകം ഇന്ത്യന്‍ ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി മാറിക്കഴിഞ്ഞു.

ജാഫറിന്റെ ടീമില്‍ ചില മാറ്റങ്ങളോടെ ഇന്ത്യ ഇറങ്ങാനാണ് സാധ്യത. ബിഷ്‌നോയ്ക്ക് ഇന്ത്യയുടെ പ്ലേയിങ് 11 സ്ഥാനം ലഭിച്ചേക്കില്ല. പകരം ആര്‍ അശ്വിന്‍, ദീപക് ഹൂഡ, ദിനേഷ് കാര്‍ത്തിക് എന്നിവരിലൊരാളെ പരിഗണിച്ചേക്കും. അശ്വിനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍. 2022ലെ ടി20 ലോകകപ്പ് മുന്നില്‍ക്കണ്ട് ഇന്ത്യ അശ്വിന് കൂടുതല്‍ അവസരം നല്‍കാനാണ് സാധ്യത.
ജാഫറിന്റെ പ്ലേയിങ് 11-രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്/റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌നോയ്, യുസ് വേന്ദ്ര ചഹാല്‍, അര്‍ഷദീപ് സിങ്.


Click it and Unblock the Notifications
