Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ഇന്ത്യ x പാകിസ്താന്‍, ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുത്ത് കനേരിയ, സൂപ്പര്‍ താരമില്ല

1

ഏഷ്യാ കപ്പിലെ ആവേശ പോരാട്ടങ്ങള്‍ ആരംഭിക്കാന്‍ ഇനി നാല് നാള്‍ മാത്രം. ഈ മാസം 27നാണ് ഏഷ്യയുടെ രാജാക്കന്മാരെ കണ്ടെത്താനുള്ള ആവേശ പോരാട്ടം നടക്കാന്‍ പോകുന്നത്. ഇതില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം 28നാണ്. ദുബായിലാണ് മത്സരം. ഇതിനോടകം മത്സരത്തിന്റെ ടിക്കറ്റുകളെല്ലാം വിറ്റുതീര്‍ന്നിട്ടുണ്ട്.

പരിക്ക് രണ്ട് ടീമിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ നിരയില്‍ സൂപ്പര്‍ പേസര്‍മാരായ ജസ്പ്രീത് ബുംറയും ഹര്‍ഷല്‍ പട്ടേലുമില്ല. പാക് നിരയില്‍ ഇടം കൈയന്‍ സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയുമില്ല. സൂപ്പര്‍ പേസര്‍മാരില്ലെങ്കിലും രണ്ട് ടീമിലും താരക്ഷാമമില്ല. മികച്ച താരങ്ങളുടെ വലിയ നിര രണ്ട് ടീമിലുമുണ്ട്. അതുകൊണ്ട് തന്നെ പോരാട്ടത്തിന്റെ ആവേശത്തിന് ഒട്ടും കുറവുണ്ടായേക്കില്ല.

1

നിലവിലെ ചാമ്പ്യന്മാരെന്ന നിലയില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. എന്നാല്‍ പാകിസ്താനെ കീഴ്‌പ്പെടുത്തുക പ്രയാസം തന്നെയാണെന്നുറപ്പ്. 'രോഹിത് ശര്‍മക്കൊപ്പം സൂര്യകുമാര്‍ യാദവ് ഓപ്പണറാവട്ടെ. ഭയമില്ലാതെ കളിക്കുന്ന താരമാണവന്‍. ആക്രമിച്ച് കളിക്കാന്‍ സാധിക്കുന്ന അവന് ആദ്യ പന്ത് മുതല്‍ എതിര്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ സാധിക്കും. അവന്റെ വിക്കറ്റ് നഷ്ടപ്പെടാതിരിക്കാനായല്ല സൂര്യ കളിക്കുന്നത്.

കെ എല്‍ രാഹുല്‍ നാലാം നമ്പറില്‍ കളിക്കുന്നതാണ് നല്ലത്. പരിക്കിന് ശേഷമാണ് അവന്‍ തിരിച്ചെത്തുന്നത്. ഇടവേളക്ക് ശേഷം സിംബാബ് വെ പര്യടനത്തിലാണ് അവന്‍ കളിച്ചത്. ഓപ്പണറാക്കിയാല്‍ പ്രയാസപ്പെട്ടേക്കും. അതുകൊണ്ട് മധ്യനിരയില്‍ കളിക്കുന്നതാണ് നല്ലത്. റിഷഭ് പന്ത്-ദിനേഷ് കാര്‍ത്തിക് എന്നിവരില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുകയാണ് പ്രയാസം. ഇടം കൈയന്‍ താരം ഇന്ത്യയുടെ ബാറ്റിങ് നിരയില്‍ പ്രധാനപ്പെട്ടതാണ്. റിഷഭിനെയും കാര്‍ത്തികിനേയും ഒരുമിച്ച് കളിപ്പിച്ചാല്‍ കെ എല്‍ രാഹുലിനെ പുറത്തിരുത്തേണ്ടി വരും'- ഡാനിഷ് കനേരിയ പറഞ്ഞു.

ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

2

ഓപ്പണിങ്ങില്‍ ഇന്ത്യ രാഹുലിനെ പരിഗണിച്ചാല്‍ അത് തിരിച്ചടിയായി മാറാനുള്ള സാധ്യത കൂടുതലാണ്. സിംബാബ് വെക്കെതിരേ രണ്ട് മത്സരത്തില്‍ രാഹുല്‍ ഓപ്പണറായപ്പോഴും അദ്ദേഹം നിരാശപ്പെടുത്തി. 1, 30 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ സ്‌കോര്‍. അതിവേഗത്തില്‍ സ്‌കോര്‍ ഉയര്‍ത്താനോ ബാറ്റിങ് താളം കണ്ടെത്താനോ രാഹുലിന് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെ ഓപ്പണറാക്കാതിരിക്കുന്നതാണ് നന്നാവുക.

'ദിനേഷ് കാര്‍ത്തിക് സമീപകാലത്തായി ഫിനിഷറെന്ന നിലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. എന്നാല്‍ കാര്‍ത്തികിനെക്കാളും ടീം മാനേജ്‌മെന്റ് റിഷഭ് പന്തിനെ വിശ്വസിക്കാനാണ് സാധ്യത. 5,6,7 പൊസിഷനുകളില്‍ റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെ ഇന്ത്യ കളിപ്പിക്കാനാണ് സാധ്യത. അശ്വിന്‍ എന്തായാലും ഇന്ത്യയുടെ പ്ലേയിങ് 11 വേണം.

3

ലോകോത്തര ബൗളറാണവന്‍. അനുഭവസമ്പന്നനായ താരം. അശ്വിനൊപ്പം യുസ് വേന്ദ്ര ചഹാലും വേണം. ഹര്‍ദിക് ഉള്ളപ്പോള്‍ ഒരു പേസര്‍ വേണോ രണ്ട് പേസര്‍മാര്‍ വേണോയെന്നത് ടീം മാനേജ്‌മെന്റിന്റെ തീരുമാനമാണ്. അര്‍ഷദീപ് സിങ് എല്ലാ മത്സരവും കളിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. ഭുവിയും ഇന്ത്യയുടെ പേസ് നിരയില്‍ വേണം'-കനേരിയ പറഞ്ഞു.

'ആരോടും ഒന്നും ചോദിച്ചിട്ടില്ല', സഞ്ജുവാണ് എന്നെ സഹായിച്ചത്!, വെളിപ്പെടുത്തി ചഹാല്‍

4

കനേരിയ തിരഞ്ഞെടുത്ത ടീമില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാവാനാണ് സാധ്യത. മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ പരിഗണിക്കുമോയെന്നത് സംശയമാണ്. രവീന്ദ്ര ജഡേജയും ചഹാലും ഇന്ത്യന്‍ പ്ലേയിങ് 11 എത്താന്‍ സാധ്യത കൂടുതലാണ്. അശ്വിന്റെ കാര്യത്തിലാണ് സംശയം. അശ്വിന് പകരം ദീപക് ഹൂഡ ഇന്ത്യന്‍ പ്ലേയിങ് 11 എത്തിയേക്കും. ഹൂഡ വന്നാല്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെയത് ഗുണം ചെയ്യും.

കനേരിയ തിരഞ്ഞെടുത്ത ഇന്ത്യ 11-രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, യുസ്‌വേന്ദ്ര ചഹാല്‍.

Story first published: Tuesday, August 23, 2022, 10:23 [IST]
Other articles published on Aug 23, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+