Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: ഇന്ത്യ ടീം തിരഞ്ഞെടുപ്പില്‍ കാട്ടിയത് വന്‍ അബദ്ധം, അത് പ്രയാസപ്പെടുത്തുന്നു-കൈഫ്

1

ദുബായ്: ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ രണ്ട് മത്സരവും ജയിച്ച് സൂപ്പര്‍ ഫോറില്‍ പ്രവേശിച്ചെങ്കിലും സൂപ്പര്‍ ഫോറില്‍ പാകിസ്താനോട് തോറ്റു. അഞ്ച് വിക്കറ്റിനാണ് ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചത്. ലാസ്റ്റ് ഓവര്‍ ത്രില്ലറിനൊടുവിലാണ് ഇന്ത്യയുടെ തോല്‍വി. കരുത്തുറ്റ താര നിര ഇന്ത്യക്കൊപ്പമുണ്ടെങ്കിലും എന്തൊക്കെയോ ചില കാര്യങ്ങള്‍ ഇന്ത്യയെ പിന്നോട്ടടിക്കുന്നു.

ടീമിന് സ്ഥിരതയില്ലെന്ന് തന്നെ പറയാം. ബാറ്റിങ് നിരയിലും ബൗളിങ് നിരയിലും ടീമിന് ആധിപത്യം അവകാശപ്പെടാനാവുന്നില്ല. ടോപ് ഓഡര്‍ തിളങ്ങുമ്പോള്‍ മധ്യനിര നിരാശപ്പെടുത്തുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇത്തവണ ഫൈനല്‍ കളിക്കണമെങ്കില്‍ ശ്രീലങ്കയേയും അഫ്ഗാനിസ്ഥാനെയും തോല്‍പ്പിക്കണം. അല്ലാത്ത പക്ഷം ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് നഷ്ടമാവും.

1

ഇപ്പോഴിതാ ഏഷ്യാ കപ്പ് ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യ കാട്ടിയ വലിയ മണ്ടത്തരം ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. അത് ഇന്ത്യ കൂടുതല്‍ പേസര്‍മാരെ ടീമിലേക്ക് പരിഗണിക്കാത്തതാണെന്നാണ് കൈഫ് ചൂണ്ടിക്കാട്ടുന്നത്. ജസ്പ്രീത് ബുംറയുടെയും ഹര്‍ഷല്‍ പട്ടേലിന്റെയും അഭാവത്തില്‍ ഇന്ത്യ പരിഗണിച്ച പേസ് നിര ശക്തമായിരുന്നില്ലെന്ന് തന്നെ പറയാം.

'ഏഷ്യാ കപ്പ് ടീം തിരഞ്ഞെടുപ്പില്‍ ഇന്ത്യ ഒരു അധിക പേസറെ പരിഗണിക്കാതിരുന്നത് വലിയ പിഴവായിപ്പോയി. അര്‍ഷദീപ് യുവതാരമാണ്. ഇത്തരമൊരു വലിയ സമ്മര്‍ദ്ദമുള്ള മത്സരം നേരത്തെ കളിച്ചിട്ടുണ്ടാവില്ല. പാകിസ്താനും ശ്രീലങ്കയുമെല്ലാമായി ആദ്യമായാണ് അര്‍ഷദീപ് കളിക്കുന്നത്. വിന്‍ഡീസ്, ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് എന്നിവര്‍ക്കെതിരെയെല്ലാം കളിച്ചിട്ടുണ്ടെങ്കിലും ഇത്രയും സമ്മര്‍ദ്ദത്തില്‍ കളിക്കേണ്ടി വന്നിട്ടില്ല.

ASIA CUP: റിഷഭിന് വെല്ലുവിളി ഇഷ്ടമാണ്, അവിടെ കളിപ്പിക്കാം!, നിര്‍ദേശിച്ച് സാബ കരീം

2

അവന് പ്രതിഭയുണ്ട്. പക്ഷെ അനുഭവസമ്പത്തില്ല. താരമെന്ന നിലയില്‍ അവന്‍ കൂടുതല്‍ മത്സരങ്ങള്‍ കളിച്ച് പഠിക്കേണ്ടതായുണ്ട്. അതുകൊണ്ടാണ് ഇന്ത്യക്കൊരു അധിക പേസര്‍ വേണമെന്ന് എനിക്ക് തോന്നാന്‍ കാരണം. മുഹമ്മദ് ഷമിയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു'-കൈഫ് പറഞ്ഞു. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍ എന്നിവരെയാണ് ഇന്ത്യ പേസ് നിരയില്‍ ഉള്‍പ്പെടുത്തിയത്.

ബാക്കപ്പ് താരമായി ദീപക് ചഹാറിനെയും ഉള്‍പ്പെടുത്തി. എന്നാല്‍ ഷമിയെ തഴഞ്ഞു. ഇതോടെ ഇന്ത്യന്‍ പേസ് നിരയില്‍ അനുഭവസമ്പത്തുള്ള താരമായി ഭുവനേശ്വര്‍ കുമാര്‍ മാത്രമാണുള്ളത്. ആവേശ് ഖാന്‍ തല്ലുകൊള്ളി ബൗളറായി പ്ലേയിങ് 11 പുറത്താണ്. ഇപ്പോള്‍ ഇന്ത്യക്ക് പകരക്കാരനായി പരിഗണിക്കാന്‍ മറ്റൊരു പേസറില്ലാത്ത അവസ്ഥയാണ്. ഇത് ഇന്ത്യയെ കാര്യമായി ബാധിക്കുന്നുണ്ടെന്നും പറയാം.

3

ദുബായ് പോലൊരു പിച്ചില്‍ ഇന്ത്യ ഒരു കാരണവശാലും നാല് സ്പിന്നര്‍മാരെ കളിപ്പിക്കില്ല. പിന്നെ എന്തിനാണ് ടീമില്‍ ഇത്രയും സ്പിന്നര്‍മാരെ ഉള്‍പ്പെടുത്തിയതെന്നും കൈഫ് ചോദിക്കുന്നു. ' ഒരു അധിക പേസ് ബൗളര്‍ക്ക് പകരം ഇന്ത്യ നാല് സ്പിന്നര്‍മാരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്. ദുബായില്‍ ഇന്ത്യ ഒരു കാരണവശാലും നാല് സ്പിന്നര്‍മാരെ കളിപ്പിക്കില്ല. ആവേഷ് മികച്ച ഫോമിലല്ല. ആവേശും അര്‍ഷദീപും യുവതാരങ്ങളാണ്. മൂന്ന് പേസര്‍മാരോടൊപ്പം ഹര്‍ദിക് പാണ്ഡ്യയുമായി ഇന്ത്യ കളിക്കണമായിരുന്നു. ആവേശ് പുറത്തായതോടെ ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ക്ക് അധികം സമ്മര്‍ദ്ദമാവുന്നു. അവര്‍ തളരുന്നു'-കൈഫ് ചൂണ്ടിക്കാട്ടി.

Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

4

ഹര്‍ദിക് പാണ്ഡ്യയെ മൂന്നാം പേസറാക്കിയാണ് ഇന്ത്യ പാകിസ്താനെതിരേ കളിച്ചത്. ഇത് തിരിച്ചടിയായി മാറുകയും ചെയ്തു. പാകിസ്താനെതിരേ 44 റണ്‍സാണ് ഹര്‍ദിക് വഴങ്ങിയത്. മുഹമ്മദ് റിസ്വാന്റെ വിക്കറ്റ് നേടിയെങ്കിലും കാര്യമായ ഗുണമില്ലാതെ പോയി. ബാറ്റിങ്ങില്‍ ഹര്‍ദിക് ഡെക്കായിരുന്നു. ഇന്ത്യ മൂന്ന് സ്‌പെഷ്യലിസ്റ്റ് പേസര്‍മാരെ കളിപ്പിക്കണമായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കതിന് സാധിക്കുന്നില്ലാത്തത് ടീം തിരഞ്ഞെടുപ്പിലെ പാളിച്ച തന്നെയാണ്.

Story first published: Monday, September 5, 2022, 16:04 [IST]
Other articles published on Sep 5, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+