Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ആവേശ് ഖാന് 'അസുഖം', പകരം ദീപക് ചാഹര്‍! ഇതു മാസ്റ്റര്‍ സ്‌ട്രോക്കെന്നു ഫാന്‍സ്

ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ബൗളിങില്‍ ഇന്ത്യയുടെ ദുരന്തമായി മാറിയ താരമാണ് യുവ പേസര്‍ ആവേശ് ഖാന്‍. ഗ്രൂപ്പൂഘട്ടത്തിലെ രണ്ടു മല്‍സരങ്ങളിലും ബാറ്റര്‍മാര്‍ താരത്തെ പഞ്ഞിക്കിട്ടിരുന്നു. പാകിസ്താനെതിരേ രണ്ടോവര്‍ മാത്രം ബൗള്‍ ചെയ്യിച്ച ആവേശ് ഹോങ്കോങിനെതിരേ നാലോവര്‍ നല്‍കിയപ്പോള്‍ വഴങ്ങിയത് 50ന് മുകളില്‍ റണ്‍സാണ്. ഇതോടെ പ്ലെയിങ് ഇലവനില്‍ നിന്നും പേസറെ ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

1

അതിനിടെയാണ് പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ പോരിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ ആവേശിനു അസുഖമാണെന്നു കോച്ച് രാഹുല്‍ ദ്രാവിഡ് അറിയിച്ചിരിക്കുന്നത്. താരത്തിനു പനിയുണ്ടെന്നും പാകിസ്താനെതിരേ കളിക്കാന്‍ സാധ്യത കുറവാണെന്നുമാണ് ദ്രാവിഡ് പറഞ്ഞത്. ഇതോടെ ആവേശിനെ ടീമില്‍ നിന്നും പുറത്താക്കാന്‍ ഇന്ത്യ പ്രയോഗിച്ച തന്ത്രമാണ് ഇതെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

2

ആവേശ് ഖാനു നല്ല സുഖമില്ല, ചെറുതായി പനിയുണ്ട്. ഇന്നു ടീമിനൊപ്പം പരിശീലനത്തിനു ഇറങ്ങിയില്ല. ഡോക്ടര്‍മാര്‍ സാഹചര്യം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ആവേശിനു അത്ര ഗുരുതരമല്ല, പാകിസ്താനുമായുള്ള മല്‍സരത്തിനു മുമ്പ് ഓക്കെയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായില്ലെങ്കില്‍ ടൂര്‍ണമെന്റിന്റെ പിന്നീടുള്ള ഘട്ടങ്ങളില്‍ ആവേശ് തിരിച്ചെത്തുമെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത്.

3

പരിചയസമ്പന്നനായ മുഹമ്മദ് ഷമിയെപ്പോലും തഴഞ്ഞാണ് മല്‍സര പരിചയം തീരെ കുറഞ്ഞ, കഴിഞ്ഞ പരമ്പരകളിലെല്ലാം നിരാശപ്പെടുത്തിയ ആവേശ് ഖാനെ ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത്. ഇതിനു വലിയ തിരിച്ചടിയും ടീമിനു ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്.

4

ഗ്രൂപ്പുഘട്ടത്തില്‍ എതിര്‍ ബാറ്റിങ് നിരയ്ക്ക് ഒരിക്കല്‍പ്പോലും വെല്ലുവിളി സൃഷ്ടിക്കാന്‍ ആവേശിനു സാധിച്ചിട്ടില്ല. പാകിസ്താനുമായുള്ള ആദ്യ പോരാട്ടത്തില്‍ രണ്ടോവറാണ് അദ്ദേഹത്തെക്കൊണ്ട് രോഹിത് ശര്‍മ ബൗള്‍ ചെയ്യിച്ചത്. ഭാഗ്യം കൊണ്ട് ഒരു വിക്കറ്റ് ലഭിച്ചെങ്കിലും 19 റണ്‍സ് വിട്ടുകൊടുത്തു. ഹോങ്കോങിനെതിരേ ആവേശ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷെ നാലോവറില്‍ 53 റണ്‍സാണ് പേസര്‍ വാരിക്കോരി നല്‍കിയത്.

സൂപ്പര്‍ 4ല്‍ പാകിസ്താന്‍ ഇന്ത്യയെ വീഴ്ത്തും?, തടയാന്‍ രോഹിത്തിനാവില്ല!, മൂന്ന് കാരണങ്ങള്‍

5

അസുഖത്തെ തുടര്‍ന്നു പാകിസ്താനുമായുള്ള സൂപ്പര്‍ ഫോര്‍ പോരില്‍ ആവേശ് ഖാന്‍ കളിക്കാനിടയില്ലെന്നു രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയതോടെ ആരാധകര്‍ വലിയ ആഹ്ലാദത്തിലാണ്. കാരണം താരത്തെ ടീമില്‍ നിന്നൊഴിക്കാണമെന്ന ആവശ്യം നേരത്തേ തന്നെ ശക്തമായിരുന്നു. സോഷ്യല്‍ മീഡിയകളിലൂടെ നിരവധി പേരാണ് ആവേശിനു അസുഖമാണെന്ന ദ്രാവിഡിന്റെ വെളിപ്പെടുത്തലിനോടു പ്രതികരിച്ചിരിക്കുന്നത്.

6

ദീപക് ചാഹറിനെ ഇന്ത്യന്‍ ടീമിലേക്കു കൊണ്ടു വരാനുള്ള ബിസിസിഐയുടെ മാസ്റ്റര്‍ സ്‌ട്രോക്കാണ് ഇതെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററില്‍ കുറിച്ചത്.
ചാഹറിനെ ഏഷ്യാ കപ്പിനുള്ള പ്രധാന ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. മൂന്നു പേരുടെ റിസര്‍വ് ലിസ്റ്റിലാണ് അദ്ദേഹമുള്ളത്. ഈ ലിസ്റ്റിലെ അക്ഷര്‍ പട്ടേല്‍ കഴിഞ്ഞ ദിവസം പ്രധാന ടീമിലേക്കു വന്നു കഴിഞ്ഞു. പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയ രവീന്ദ്ര ജജേയ്ക്കു പകരമാണിത്. സമാനമായി ആവേശിനെ ഒഴിവാക്കി ചാഹറിനെ ഇന്ത്യ ടീമിലേക്കു കൊണ്ടു വരുമോയെന്നാണ് അറിയാനുള്ളത്.

IND vs PAK: 'കരുതിയിരുന്നോ', സൂപ്പര്‍ 4 പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി റിസ്വാന്‍

7

ഇന്ത്യന്‍ ടീമില്‍ നിന്നും ആവേശ് ഖാനെ ഒഴിവാക്കിയെന്നു നേരെയങ്ങ് പറയൂയെന്നായിരുന്നു രാഹുല്‍ ദ്രാവിഡിന്റെ വാക്കുകളോടു ഒരു യൂസര്‍ പ്രതീകരിച്ചത്.
പാകിസ്താനെതിരേ ആവേശ് ഖാന്‍ കളിക്കില്ലെന്നു വളരെ നല്ല രീതിയില്‍ അറിയിച്ചിരിക്കുകയാണെന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.
ഹോങ്കോങുമായുള്ള കഴിഞ്ഞ മല്‍സരത്തിലെ സ്‌പെല്ലിനു ശേഷം ആവേശ് ഖാനു അസുഖമാണെന്നു ഞങ്ങക്കു അറിയാമെന്നും ഒരു യൂസര്‍ കുറിച്ചു.
ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിക്കണമെന്നു ആവേശ് ഖാനോടു പറയേണ്ട ആവശ്യമില്ല. അന്താരാഷ്ട്ര തലത്തില്‍ ഫിറ്റായിട്ടുള്ള താരമല്ല അദ്ദേഹമെന്നും ഒരു യൂസര്‍ ട്വീറ്റ് ചെയ്തു.

Story first published: Sunday, September 4, 2022, 14:45 [IST]
Other articles published on Sep 4, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+