For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs PAK: ഇന്ത്യക്ക് വലിയ ആശ്വാസം, 'മാസ്റ്റര്‍' ടീമിലേക്കെത്തി, പാകിസ്താന്‍ കരുതിയിരുന്നോ!

ഇന്ത്യയുടെ ബാറ്റിങ് നിരയിലാണ് ടീമിന്റെ പ്രതീക്ഷ. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ അഭാവം ടീമിനെ സംബന്ധിച്ച് വലിയ തലവേദനയാണ്.

1

ദുബായ്:ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഇന്ന് നടക്കാനിരിക്കെ ആരാധകര്‍ വലിയ ആവേശത്തിലാണ്. ചിരവൈരി പോരാട്ടത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയെത്തിയിരിക്കുകയാണ്. കോവിഡിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമിനൊപ്പം യുഎഇയിലേക്ക് വരാതിരുന്ന മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍ ടീമിനൊപ്പം ചേരുമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.

ശനിയാഴ്ച നടത്തിയ ദ്രാവിഡിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നുവെന്നും ഇതിനോടകം അദ്ദേഹം ദുബായിലേക്കെത്തിയിട്ടുണ്ടെന്നും ഇന്‍സൈഡ് സ്‌പോര്‍ട്ടാണ് റിപ്പോര്‍ട്ട് ചെയ്തത്. നേരത്തെ ദ്രാവിഡിന്റെ അഭാവത്തില്‍ ഇന്ത്യ വിവിഎസ് ലക്ഷ്മണെ താല്‍ക്കാലിക പരിശീലകനാക്കിയിരുന്നു. എന്നാല്‍ ദ്രാവിഡ് മടങ്ങിയെത്തിയതോടെ പാകിസ്താന്‍ ടീമിനെതിരായ മത്സര ശേഷം ലക്ഷ്മണ്‍ തിരിച്ചുപോകുമെന്നാണ് അറിയാന്‍ കഴിയുന്നത്.

1

ദ്രാവിഡ് ഒപ്പമെത്തുന്നത് വമ്പന്‍ പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് വലിയ ആശ്വാസം നല്‍കുമെന്നുറപ്പ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മക്കും കാര്യങ്ങള്‍ എളുപ്പമാക്കും. ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കമെന്ന നിലയില്‍ ഏഷ്യാ കപ്പിനെ വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യ കാണുന്നത്. ടി20 ഫോര്‍മാറ്റില്‍ത്തന്നെയാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് നടക്കുന്നതും. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പില്‍ കപ്പടിച്ചാല്‍ ടി20 ലോകകപ്പിലേക്കത് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.

ദ്രാവിഡിന് ഇന്ത്യന്‍ ടീമിനൊപ്പം ചേരാനുള്ള എല്ലാ നടപടിക്രമങ്ങളും വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് ബിസിസി ഐ ശ്രമിക്കുന്നത്. ലഭിക്കുന്ന റിപ്പോര്‍ട്ടനുസരിച്ച് പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനായി ദ്രാവിഡ് തന്നെയുണ്ടാവും. ഇന്ത്യയുടെ വിന്‍ഡീസ്, സിംബാബ് വെ പര്യടനത്തില്‍ ദ്രാവിഡ് പരിശീലകനായി ഒപ്പമുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ദ്രാവിഡിനെ ഒപ്പം കൂട്ടേണ്ടത് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്.

ASIA CUP: ഇന്ത്യ vs പാക്, ചിരവൈരി പോരാട്ടത്തിന് മുമ്പ് അറിയണം ഈ 10 റെക്കോഡുകള്‍

2

പാകിസ്താനെതിരേ എന്ത് വിലകൊടുത്തും ഇന്ത്യക്ക് ജയിക്കേണ്ടതായുണ്ട്. അവസാനമായി 2021ലെ ടി20 ലോകകപ്പിലാണ് പാകിസ്താനെ ഇന്ത്യ നേരിട്ടത്. അന്ന് 10 വിക്കറ്റിനാണ് ഇന്ത്യയെ ബാബര്‍ അസമും സംഘവും ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതിന് കണക്കുതീര്‍ക്കാനുറച്ചാവും ഇന്ത്യ ഇറങ്ങുക. രണ്ട് ടീമിനൊപ്പവും മികച്ച താരങ്ങളുണ്ട്. അതുകൊണ്ട് തന്നെ ജയം എളുപ്പമാവില്ല.

3

ദ്രാവിഡിന് പരിശീലകനെന്ന നിലയില്‍ പാകിസ്താനെ തോല്‍പ്പിക്കാനുള്ള അവസരം കൂടിയാണ് മുന്നിലുള്ളത്. ഇന്ത്യയുടെ ടീം കരുത്ത് ശക്തമാണെങ്കിലും പല ആശയക്കുഴപ്പങ്ങളും ടീമിനെ കുഴപ്പിക്കുന്നു. അതില്‍ പ്രധാനം ഓപ്പണിങ്ങില്‍ ആരൊക്കെയെന്നതാണ്. രോഹിത് ശര്‍മക്കൊപ്പം കെ എല്‍ രാഹുലോ വിരാട് കോലിയോ എന്നത് വലിയ ചോദ്യമാണ്. രാഹുല്‍ പരിക്കിന് ശേഷം തിരിച്ചെത്തിയ ശേഷം മികച്ച ഫോമിലല്ല. അതേ സമയം കോലി ഏറെ നാളുകളായി മോശം ഫോമിലാണ്.

ഇനി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ആര് നയിക്കും?, റിഷഭ് വേണ്ട!, അവന്‍ ബെസ്റ്റ്-സാബ കരീം

4

ഒരു മാസത്തെ ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്ന കോലിയില്‍ നിന്ന് വമ്പന്‍ പ്രകടനം തന്നെ ഇന്ത്യ പ്രതീക്ഷിക്കുന്നു. റിഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക് എന്നിവരില്‍ ആരാണ് വിക്കറ്റ് കീപ്പറായി വേണ്ടതെന്നതും ടീമിന് ആശയക്കുഴപ്പം ഉണ്ടാക്കുന്ന ചോദ്യമാണ്. റിഷഭ് പന്ത് തന്നെ വിക്കറ്റ് കീപ്പറായി പ്ലേയിങ് 11 എത്താനാണ് സാധ്യത. ആര്‍ അശ്വിനെ ഇന്ത്യ പ്ലേയിങ് 11 നിന്ന് തഴയാനുള്ള സാധ്യതയുമുണ്ട്.

5

ഇന്ത്യയുടെ ബാറ്റിങ് നിരയിലാണ് ടീമിന്റെ പ്രതീക്ഷ. ബൗളിങ് നിരയില്‍ ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരുടെ അഭാവം ടീമിനെ സംബന്ധിച്ച് വലിയ തലവേദനയാണ്. എന്നാല്‍ ഇതിനെ ബാറ്റിങ് കരുത്തിലൂടെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ബാബര്‍ അസം, മുഹമ്മദ് റിസ്വാന്‍, ഫഖര്‍ സമാന്‍ എന്നിവരില്‍ പ്രതീക്ഷവെച്ചാണ് പാകിസ്താന്‍ ഇറങ്ങുന്നത്. ഇന്ത്യക്ക് വലിയ വെല്ലുവിളി പാകിസ്താന്‍ ഉയര്‍ത്തുമെന്നുറപ്പ്.

Story first published: Sunday, August 28, 2022, 8:06 [IST]
Other articles published on Aug 28, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+