Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'നിങ്ങളിത് കാര്യമായിട്ടാണോ പറയുന്നത്?', കോലിയെ ചൊറിഞ്ഞ മഞ്ജരേക്കറോട് സ്‌റ്റൈറിസ്

1

ദുബായ്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസമാണ് വിരാട് കോലി. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ ഞെട്ടിച്ചിരുന്ന കോലിക്ക് കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. മോശം ഫോമിലുള്ള കോലിയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏഷ്യാ കപ്പിലെ പാകിസ്താനെതിരായ മത്സരത്തില്‍ 35 റണ്‍സാണ് കോലി നേടിയത്. ടി20 ഫോര്‍മാറ്റിലെ മികച്ച പ്രകടനം എന്ന് ഇതിനെ വിശേഷിപ്പിക്കാനാവില്ലെങ്കിലും ആ സാഹചര്യത്തിലെ തരക്കേടില്ലാത്ത പ്രകടനമെന്ന് ഇതിനെ വിശേഷിപ്പിക്കാം.

ഏറെ നാളുകള്‍ക്ക് ശേഷം കോലി തന്റെ പ്രധാപ കാലത്ത് കളിച്ചിരുന്ന ഷോട്ടുകളില്‍ പലതും പാകിസ്താനെതിരേ കളിച്ചു. ഇതെല്ലാം കോലിയുടെ തിരിച്ചുവരവ് സൂചനയാണെന്ന വിലയിരുത്തലിലാണ് ആരാധകര്‍. എന്നാല്‍ പാകിസ്താനെതിരായ മത്സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുന്നതിനിടെ കോലിയുടെ ടീമിലെ സ്ഥാനം സുരക്ഷിതമല്ലെന്ന തരത്തില്‍ പരിഹസിക്കാന്‍ ശ്രമിച്ച സഞ്ജയ് മഞ്ജരേക്കറെ തിരുത്തി മുന്‍ കിവീസ് ഓള്‍റൗണ്ടര്‍ സ്‌കോട്ട് സ്‌റ്റൈറിസ് രംഗത്തെത്തിയത് വൈറലായിരിക്കുകയാണ്.

1

'രണ്ട് വഴികളിലൂടെ ഇതിനെ കാണാനാവും. കോലി സ്വാഭാവികമായും ക്രീസില്‍ നിന്ന് സ്‌കോര്‍ ഉയര്‍ത്തുന്ന താരമാണ്. ഇന്ത്യന്‍ ടീമിന്റെ പുതിയ ആക്രമണ രീതി സമയമെടുത്ത് ബാറ്റ് ചെയ്യാന്‍ അനുവദിക്കുന്നതല്ല. മറ്റൊരു വഴി ഒന്നും നഷ്ടപ്പെടാനില്ലാത്ത പോലെ കളിക്കുകയാണ്. ടീമിന്റെ പദ്ധതിക്കനുസരിച്ച് മാത്രം കളിക്കുക. എന്നാല്‍ പാകിസ്താനെതിരേ വീണ്ടും കളിക്കുന്നതിന് മുമ്പ് എത്ര റണ്‍സ് അവന്‍ ഹോങ്കോങ്ങിനെതിരേ നേടിയെന്നത് നോക്കേണ്ടതായി വരും.

മറ്റൊരു ഇന്ത്യന്‍ ബാറ്റ്സ്മാനും നേടാനാവില്ല, അങ്ങനെയും ചില റെക്കോഡ് സച്ചിനുണ്ട്!, അറിയാമോ?

2

മറ്റൊരു കാര്യം യുവതാരങ്ങള്‍ മികവ് കാട്ടി വളര്‍ന്നുവരുന്നത് കോലിക്കറിയാം. പ്ലേയിങ് 11 മികവ് കാട്ടാന്‍ യുവതാരങ്ങള്‍ കോലിയെ പുഷ് ചെയ്തുകൊണ്ടിരിക്കുകയാണ്. ദീപക് ഹൂഡ കഴിഞ്ഞിടെ സെഞ്ച്വറി നേടിയ താരമാണ്. ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം അവസരത്തിനായി കാത്തിരിക്കുന്നു. അതുകൊണ്ട് തന്നെ തന്റെ സ്ഥാനം സുരക്ഷിതമല്ലെന്ന തിരിച്ചറിവ് കോലിക്കുണ്ട്. എന്നാല്‍ തോറ്റുകൊടുക്കാന്‍ മനസില്ലാത്തവനാണവന്‍'- സഞ്ജയ് പറഞ്ഞു.

ASIA CUP: 'ശക്തര്‍ അവരാണ്, കപ്പടിക്കും', ഫേവറേറ്റുകളെ തിരഞ്ഞെടുത്ത് വാട്‌സണ്‍

3

എന്നാല്‍ സഞ്ജയുടെ അഭിപ്രായത്തോട് വിയോജിപ്പ് അറിയിച്ചാണ് സ്റ്റൈറിസ് സംസാരിച്ചത്. 'ഇന്ത്യന്‍ ടീമിലെ കോലിയുടെ സ്ഥാനത്തിന് ഭീഷണി ഉണ്ടെന്ന് കരുതുന്നില്ല. ഇപ്പോഴും നിങ്ങള്‍ പറഞ്ഞത് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ഹൂഡ, ഇഷാന്‍ തുടങ്ങിയവരെല്ലാം ഭാവിയില്‍ വളര്‍ന്നുവരാനുള്ളവരാണ്. നിങ്ങള്‍ കാര്യമായിത്തന്നെയാണോ ഇക്കാര്യം പറഞ്ഞത്'-മഞ്ജരേക്കറോട് സ്‌റ്റൈറിസ് ചോദിച്ചു.

'ഞാന്‍ ഉദ്ദേശിച്ചത് മികച്ച യുവതാരങ്ങള്‍ പിന്നിലുണ്ടെന്ന തിരിച്ചറിവ് കോലിക്കുണ്ടാവുമെന്നതാണ്. ഓസ്‌ട്രേലിയയില്‍ എന്തായാലും കോലിയെ കൊണ്ടുപോകും. ധീരനായ ഒരാള്‍ക്ക് മാത്രമെ കോലിയെ ഒഴിവാക്കാനാവൂ' എന്നാണ് മഞ്ജരേക്കര്‍ ഇതിന് മറുപടി നല്‍കിയത്.

Story first published: Tuesday, August 30, 2022, 23:12 [IST]
Other articles published on Aug 30, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+