Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യ ഇവരെ സൂക്ഷിക്കണം! പാകിസ്താന്റെ സര്‍പ്രൈസ് ഹീറോയായേക്കും

ഏഷ്യാ കപ്പില്‍ ബദ്ധവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തിനു ദുബായ് ഒരുങ്ങി. ഞായറാഴ്ചയാണ് ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ബ്ലോക്ക്ബസ്റ്റര്‍ ത്രില്ലര്‍. ജസ്പ്രീത് ബുംറയില്ലാതെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറങ്ങുകയെങ്കില്‍ മറുഭാഗത്തു പാക് നിരയില്‍ ഷഹീന്‍ അഫ്രീഡിയുമില്ല.

അവസാനമായി ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തത് കഴിഞ്ഞ വര്‍ഷത്തെ ഐസിസിയുടെ ടി20 ലോകകപ്പിലായിരുന്നു. അന്നു ദുബായില്‍ വച്ച് പാക് പട ഇന്ത്യയെ പത്തു വിക്കറ്റിനു വാരിക്കളയുകയും ചെയ്തു. അന്നത്തെ കനത്ത തോല്‍വിക്കു അതേ വേദിയില്‍ കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഏഷ്യാ കപ്പില്‍ ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്.

1

ഏഷ്യാ കപ്പിലെ ഇതുവരെയുള്ള കണക്കുകളെടുത്താല്‍ പാകിസ്താനെതിരേ ഇന്ത്യക്കു തന്നെയാണ് മുന്‍തൂക്കം. ഇതുവരെ 14 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതില്‍ എട്ടിലും വിജയം ഇന്ത്യക്കായിരുന്നു. പാകിസ്താന്‍ അഞ്ചു മല്‍സരങ്ങളിലും വിജയം നേടി. ഒരു കളി ഉപേക്ഷിക്കപ്പെടുകയായിരുന്നു. ഇത്തവണത്തെ ക്ലാസിക്കില്‍ പാകിസ്താന്റെ ചില കളിക്കാര്‍ സര്‍പ്രൈസ് പ്രകടനത്തിലൂടെ ഇന്ത്യയെ ഞെട്ടിക്കാന്‍ സാധ്യതയുണ്ട്. ഇവര്‍ ആരൊക്കെയാവുമെന്നു നോക്കാം.

നസീം ഷാ

നസീം ഷാ

പരിക്കേറ്റ് ഫാസ്റ്റ് ബൗളര്‍മാരായ ഷഹീന്‍ അഫ്രീഡി, മുഹമ്മദ് വസീം ജൂനിയര്‍ എന്നിവര്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയതിനാല്‍ പേസ് ബൗളിങില്‍ ഹാരിസ് റൗഫിനു മികച്ചൊരു പങ്കാളിയെ ആവശ്യമാണ്. ഈ റോള്‍ നിറവേറ്റാന്‍ സാധിക്കുന്ന താരമാണ് യുവ താരം നസീം ഷാ. 16ാം വയസ്സില്‍ പാക് ടീമിലെത്തിയ നസീം 2019ലായിരുന്നു അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങറിയത്. ലോകമെമ്പാടുമുള്ള ടി20 ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമായിരുന്ന താരം മികച്ച പ്രകടനങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നു.

3

കഴിഞ്ഞ വര്‍ഷത്തെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) ഖുശ്ദില്‍ 153 റണ്‍സെടുത്തിരുന്നു. 25.50 ശരാശരിയില്‍ 182.14 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. കൂടാതെ 6.89 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകളും താരം വീഴ്ത്തി. മധ്യനിരയില്‍ ഫ്‌ളോട്ടറുടെ റോളിലാണ് ഖുശ്ദില്‍ കളിക്കുന്നത്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ താരം കനത്ത നാശം വിതച്ചേക്കും.

Asia Cup 2022: രോഹിത്തിന്റെ കണ്ണ് സച്ചിന്റെ റെക്കോര്‍ഡില്‍! പാകിസ്താനെതിരേ അതു സംഭവിക്കുമോ?

ഖുശ്ദില്‍ ഷാ

ഖുശ്ദില്‍ ഷാ

പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ സെന്‍സേഷനായി മാറിക്കൊണ്ടിരിക്കുകയാണ് ഓള്‍റൗണ്ടര്‍ ഖുശ്ദില്‍ ഷാ. ടൂര്‍ണമെന്റില്‍ അദ്ദേഹമുയര്‍ത്തുന്ന ഭീഷണിയെക്കുറിച്ച് ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ കഴിഞ്ഞയാഴ്ച പറയുകയും ചെയ്തിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ പാകിസ്താനിലെ ഏറ്റവും ശ്രദ്ധേയനായി മാറിയ താരമാണ് ഖുശ്ദില്‍. ബാറ്റിങിലും ബൗളിങിലും ഒരുപോലെ മികച്ച പ്രകടനം നടത്താന്‍ താരത്തിനായിരുന്നു.

5

കഴിഞ്ഞ വര്‍ഷത്തെ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) ഖുശ്ദില്‍ 153 റണ്‍സെടുത്തിരുന്നു. 25.50 ശരാശരിയില്‍ 182.14 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റോടെയായിരുന്നു ഇത്. കൂടാതെ 6.89 ഇക്കോണമി റേറ്റില്‍ 16 വിക്കറ്റുകളും താരം വീഴ്ത്തി. മധ്യനിരയില്‍ ഫ്‌ളോട്ടറുടെ റോളിലാണ് ഖുശ്ദില്‍ കളിക്കുന്നത്. ഇന്ത്യന്‍ ബൗളിങ് നിരയില്‍ താരം കനത്ത നാശം വിതച്ചേക്കും.

സഞ്ജു പഴയ സഞ്ജുവല്ല, എന്താണ് വിജയരഹസ്യം? ടി20 ലോകകപ്പ് കളിക്കുമോ?

ആസിഫ് അലി

ആസിഫ് അലി

നിലവില്‍ പാകിസ്താന്‍ ക്രിക്കറ്റിലെ ഏറ്റവും അപരടകാരിയായ പവര്‍ ഹിറ്റര്‍മാരില്‍ ഒരാളാണ് ആസിഫ് അലി. പരിചയസമ്പന്നനായ ഷുഐബ് മാലിക്കായിരുന്നു നേരത്തേ ടീമിലെ ഏറ്റവും വിശ്വസ്തനായ ഫിനിഷര്‍. എന്നാല്‍ അദ്ദേഹത്തിന്റെ അഭാവത്തില്‍ ഏഷ്യാ കപ്പില്‍ ഈ റോള്‍ വഹിക്കുക ആസിഫായിരിക്കും. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ തന്നെ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ചില തീപ്പൊരി ഇന്നിങ്‌സുകള്‍ താരം കളിച്ചിരുന്നു. ന്യൂസിലാന്‍ഡ്, അഫ്ഗാനിസ്താന്‍ എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. ടി20 ക്രിക്കറ്റില്‍ 151 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റ് ആസിഫിനുണ്ട്.

7

തനിച്ചു മല്‍സരഗതി തന്നെ മാറ്റാന്‍ ശേഷിയുള്ള താരങ്ങളിലൊരാളാണ് ആസിഫ്. ഇന്ത്യന്‍ ബൗളര്‍മാര്‍ ഡെത്ത് ഓവറില്‍ ഏറെ സൂക്ഷിക്കേണ്ട താരമാണ് അദ്ദേഹം. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ഡെത്ത് ഓവറില്‍ എങ്ങനെ പെര്‍ഫോം ചെയ്യുമെന്നു കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.

Story first published: Saturday, August 27, 2022, 9:50 [IST]
Other articles published on Aug 27, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+