
ഫൈനലുള്‍പ്പെടെ 13 മല്‍സരങ്ങളാണ് ടൂര്‍ണമെന്റിലുള്ളത്. നിലവിലെ ചാംപ്യന്‍മാരായ എട്ടാം കിരീടം ലക്ഷ്യമിട്ടാണ് എത്തിയിരിക്കുന്നത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ ഏഷ്യാ കപ്പില്‍ ഇതുവരെ 14 തവണയാണ് ഏറ്റുമുട്ടിയത്. ഇവയില്‍ എട്ടു മല്‍സരങ്ങളില്‍ വിജയം ഇന്ത്യക്കായിരുന്നു അഞ്ചെണ്ണത്തിലും ജയിച്ചുകയറി. ഒരു മല്‍സരം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. ഇന്ത്യയില്‍ ജനിക്കുകയും പാകിസ്താനു വേണ്ടി കളിക്കുകയും ചെയ്ത ചില അപൂര്‍വ്വം ക്രിക്കറ്റര്‍മാരുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ഹനീഫ് മുഹമ്മദ്
പാകിസ്താന്റെ മുന്‍ അന്താരാഷ്ട്ര താരമായ ഹനീഫ് മുഹമ്മദ് ജനിച്ചത് ഇന്ത്യയിലാണ്. 1934ല്‍ ഇന്ത്യയില്‍ ജനിച്ച അദ്ദേഹം വിഭജനത്തിന്റെ സമയത്തു പാകിസ്താനിലേക്കു ചേക്കേറുകയായിരുന്നു. പാകിസ്താന്‍ ക്രിക്കറ്റിലെ ആദ്യത്തെ സൂപ്പര്‍ താരങ്ങളിലൊരാളാണ് ഹനീഫ്. 1952ല്‍ പാക് ടീം കന്നി ടെസ്റ്റ് മല്‍സരം കളിച്ചപ്പോള്‍ അദ്ദേഹം ടീമിന്റെ ഭാഗമായിരുന്നു.
വെസ്റ്റ് ഇന്‍ഡീസുമായുള്ള ഒരു ടെസ്റ്റില്‍ 337 റണ്‍സ് വാരിക്കൂട്ടിയതോടെയാണ് ഹനീഫ് താരപദവിയിലേക്കുയര്‍ന്നത്. പിന്നീട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ലോക റെക്കോര്‍ഡ് സ്‌കോറായ 499 റണ്‍സ് കൂടി നേടിയതോടെ ഹനീഫ് സൂപ്പര്‍ താരമായി മാറി.
Asia Cup: ഭാജിയുടെ വിജയ സിക്‌സ്, സച്ചിന്റെ വിടവാങ്ങല്‍- അവസാന 5 ഇന്ത്യ-പാക് ത്രില്ലറുകള്‍

ആസിഫ് ഇഖ്ബാല്‍
പാകിസ്താന്റെ മറ്റൊരു മുന്‍ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ ആസിഫ് ഇഖ്ബാലിന്റെയും വേരുകള്‍ ഇന്ത്യയിലാണ്. 1934ല്‍ ഹൈദരാബാദിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആഭ്യന്തര ക്രിക്കറ്റില്‍ ഹൈദരാബാദിനു വേണ്ടി ആസിഫ് കളിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 1961ല്‍ അദ്ദേഹത്തിന്റെ കുടുംബം പാകിസ്താനിലേക്കു മാറുകയായിരുന്നു.
1975, 1979ലെ ആദ്യത്തെ രണ്ട് ഐസിസി ലോകകപ്പുകളില്‍ പാകിസ്താന്‍ ടീമിനെ നയിച്ചത് ആസിഫായിരുന്നു. മികച്ച ഓള്‍റൗണ്ടര്‍ കൂടിയായിട്ടാണ് താരം അറിയപ്പെട്ടിരുന്നത്. ഇന്ത്യന്‍ ടെന്നീസിലെ സൂപ്പര്‍ താരം സാനിയാ മിര്‍സ, മുന്‍ ഇന്ത്യന്‍ താരമായ ഗുലാംഅഹമ്മദ് എന്നിവരെല്ലാം ആസിഫിന്റെ ബന്ധുക്കള്‍ കൂടിയാണ്.
ടി20 ഡ്രീം ടീമിലെ 5 പേരുമായി വാട്‌സന്‍- ഇന്ത്യയില്‍ നിന്നും ഒരാള്‍, പാകിസ്താനിലെ രണ്ടു പേര്‍!

മജീദ് ഖാന്‍
ഈ ലിസ്റ്റിലെ മൂന്നാമത്തെയും അവസാനത്തെയും താരം മജീദ് ഖാനാണ്. 1947ല്‍ പഞ്ചാബിലെ ലുധിയാനയിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. വൈകാതെ മജീദിന്റെ കുടുംബം പാകിസ്താനിലേക്കു പോവുകയും ചെയ്തു. 1964ലാണ് അദ്ദേഹം പാകിസ്താനു വേണ്ടി ടെസ്റ്റില്‍ അരങ്ങേറിയത്. ഒരു ടെസ്റ്റിന്റെ ആദ്യദിനം ലഞ്ചിനു മുമ്പ് സെഞ്ച്വറിയടിച്ച നാലു ക്രിക്കറ്റര്‍മാരില്‍ ഒരാള്‍ കൂടിയാണ് മജീദ്. 1976 ന്യൂസിലാന്‍ഡിനെതിരേയായിരുന്നു അദ്ദേഹത്തിന്റെ നേട്ടം.
പാകിസ്താന്റെ മുന്‍ ഇതിഹാസ നായകനും പിന്നീട് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാന്റെ ബന്ധു കൂടിയാണ് മജീദ്. പാകിസ്താനു ലോകകപ്പ് കിരീടം സമ്മാനിച്ച ഏക നായകനാണ് ഇമ്രാന്‍. 1992ലെ ലോകകപ്പിലായിരുന്നു ഇമ്രാനു കീഴില്‍ പാക് പട ലോകം കീഴടക്കിയത്.


Click it and Unblock the Notifications











