Asia Cup 2022: രാഹുലിനു പറ്റിയ പങ്കാളി തന്നെ രോഹിത്, ഡെക്കില്‍ ഇഞ്ചോടിഞ്ച്! സൂര്യയുമുണ്ട്
പരിക്കില്‍ നിന്നും മോചിതനായി ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തിയ ശേഷം വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുലിന് അത്ര ശുഭകരമല്ല കാര്യങ്ങള്‍. ബാറ്റിങിലെ പഴയ മാജിക്ക് ടച്ച് നഷ്ടമായ അദ്ദേഹം വലിയ വിമര്‍ശനങ്ങളാണ് നേരിടുന്നത്. ഏഷ്യാ കപ്പില്‍ ടീമിനായി കളിച്ചുകൊണ്ടിരിക്കുന്ന രാഹുല്‍ ആദ്യ കളിയില്‍ ഫ്‌ളോപ്പായിരുന്നു.
2021നു ശേഷമുള്ള കണക്കുകളെടുത്താല്‍ ടി20യില്‍ ഒരു വലിയ നാണക്കേട് പേറുകയാണ് അദ്ദേഹം. ഏറ്റവുമധികം മല്‍സരങ്ങളില്‍ പൂജ്യത്തിനു പുറത്തായ ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ രാഹുല്‍ തലപ്പത്ത് നില്‍ക്കുകയാണ്.

ഇന്ത്യന്‍ കുപ്പായത്തില്‍ 2021 മുതലുള്ള റെക്കോര്‍ഡ് നോക്കിയാല്‍ കെഎല്‍ രാഹുല്‍ ഡെക്കായത് മൂന്നു തവണയാണ്. ഏഷ്യാ കപ്പില്‍ ഞായറാഴ്ച പാകിസ്താനുമായുള്ള പോരാട്ടത്തില്‍ ഗോള്‍ഡന്‍ ഡെക്കായതോടെയാണ് അദ്ദേഹം ലിസ്റ്റിലെ ഒന്നാമനായത്.
പാകിസ്താനെതിരേ ആദ്യ ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ രാഹുല്‍ പുറത്താവുകയായിരുന്നു. അരങ്ങേറ്റ മല്‍സരം കളിച്ച യുവ പേസര്‍ നസീം ഷായാണ് അദ്ദേഹത്തെ ബൗള്‍ഡാക്കായത്. ഇന്‍സൈ് എഡ്ജായിട്ടായിരുന്നു രാഹുലിന്റെ മടക്കം. ഈ വര്‍ഷം അദ്ദേഹം കളിച്ച ആദ്യത്തെ അന്താരാഷ്ട്ര ടി20 കൂടിയായിരുന്നു ഇത്.
Asia Cup: ഭര്‍ത്താവ് ഇന്ത്യന്‍, ഭാര്യ പാകിസ്താനി! മല്‍സരശേഷം സംഭവിച്ചത്, വീഡിയോ വൈറല്‍

ഏറ്റവുമധികം തവണ ഡെ്ക്കായിട്ടുള്ള് ഇന്ത്യന്‍ താരങ്ങുളുടെ ലിസ്റ്റില്‍ കെഎല്‍ രാഹുലിനു പിറകില്‍ രണ്ടാംസ്ഥാനം മൂന്നു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. ക്യാപ്റ്റനും രാഹുലിന്റെ ഓപ്പണിങ് പങ്കാളിയുമായ രോഹിത് ശര്‍മ തൊട്ടു പിന്നാലെയുണ്ടെന്നതാണ് രസകരം. ഒരു കൡയില്‍ കൂടി ഡെക്കായാല്‍ രോഹിത്തും രാഹുലും ഒരുമിച്ചാവും.
രണ്ടു തവണയാണ് ഹിറ്റ്മാന്‍ ഡെക്കായിട്ടുള്ളത്. രോഹിത്തിനെക്കൂടാതെ ഇന്ത്യയുടെ മിസ്റ്റര്‍ 360യെന്നു വിശേഷിപ്പിക്കപ്പെടുന്ന സൂര്യകുമാര്‍ യാദവ്, സീം ബൗളിങ് ഓള്‍റൗണ്ടര്‍ ശര്‍ദ്ദുല്‍ ടാക്കൂര്‍ എന്നിവരും രണ്ടു തവണ വീതം ഡെക്കായിട്ടുണ്ട്.
ഏഷ്യാ കപ്പിലെടുത്തില്ല, ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അവന്‍ ഉറപ്പായും വേണം!- മുന്‍ താരം

ഡെക്കില്‍ നാണക്കേട് പേറുകയാണെങ്കിലും ഇന്ത്യക്കൊപ്പം കെഎല്‍ രാഹുലിന്റെ ടി20 കരിയര്‍ മികച്ചത് തന്നെയാണ്. ഇതുവരെ 57 ടി20കളിലാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 40.7 ശസാശരിയില്‍ 142 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റില്‍ 1831 റണ്‍സെടുത്തിട്ടുണ്ട്. 16 ഫിഫ്റ്റികളും രണ്ടു സെഞ്ച്വറികളുമടക്കമാണിത്. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 110 റണ്‍സാണ്. രോഹിത് ശര്‍മ കഴിഞ്ഞാല്‍ ഒന്നിലേറെ സെഞ്ച്വറികളുള്ള ഇന്ത്യന്‍ താരവും അദ്ദേഹമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications