
ദുബായിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ക്ലാസിക്ക് പോരാട്ടത്തില്‍ ടോസ് ലഭിച്ചത് ബാബറിനായിരുന്നു. അദ്ദേഹം ബൗളിങും തിരഞ്ഞെടുക്കുകയായിരുന്നു. ടൂര്‍ണമെന്റില്‍ ഇതാദ്യമായാണ് ബാബറിനു ടോസ് ലഭിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മല്‍സരങ്ങളിലും അദ്ദേഹം ടോസ് കൈവിട്ടിരുന്നു.

ഇന്ത്യക്കെതിരായ ഈ മല്‍സരത്തില്‍ ടീമിനു നല്‍കാനുള്ള സന്ദേശം എന്താണെന്നായിരുന്നു രവി ശാസ്ത്രി ബാബര്‍ ആസമിനോടു ചോദിച്ചത്. രഹസ്യമായി (confidentially) കളിക്കൂയെന്നാണ് ടീമിനോടുള്ള സന്ദേശമെന്നായിരുന്നു ബാബറിന്റെ മറുപടി. ഇതു കേട്ടപ്പോള്‍ രവി ശാസ്ത്രിയും രോഹിത് ശര്‍മയും ചിരിക്കുന്നത് കാണാമായിരുന്നു.
കാരണം ബാബര്‍ ഉദ്ദേശിച്ചത് ആത്മവിശ്വാസത്തോടെ (confidently) കളിക്കണമെന്ന സന്ദേശമാണ് താന്‍ ടീമിനു നല്‍കുന്നത് എന്നായിരുന്നു. പക്ഷെ താരത്തിനു പിഴച്ചപ്പോള്‍ അതു ട്രോളര്‍മാര്‍ ഏറ്റെടുക്കുകയും ചെയ്തു.
സൂപ്പര്‍ 4ല്‍ പാകിസ്താന്‍ ഇന്ത്യയെ വീഴ്ത്തും?, തടയാന്‍ രോഹിത്തിനാവില്ല!, മൂന്ന് കാരണങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ബാബര്‍ ആസിനെ പരിഹസിച്ച് രംഗത്തു വന്നിരിക്കുന്നത്. ഇംഗ്ലീഷ് ഭാഷയില്‍ താരത്തിന് അത്ര പിടിയില്ലെന്നു എല്ലാവര്‍ക്കുമറിയാവുന്ന കാര്യമാണ്. പലപ്പോഴും മല്‍സരശേഷം അദ്ദേഹം ഹിന്ദിയിലാണ് സംസാരിക്കാറുമുള്ളത്.
രഹസ്യമായി കളിക്കൂയെന്നാണ് ബാബര്‍ ആസം സ്വന്തം ടീമിനു നല്‍കിയിരിക്കുന്ന നിര്‍ദേശം. അതു ക്രിക്കറ്റാണോ, മറ്റെന്തെങ്കിലും ആണോയെന്നു അറിയില്ലെന്നുമായിരുന്നു ഒരു യൂസറുടെ ട്വീറ്റ്.
IND vs PAK: 'കരുതിയിരുന്നോ', സൂപ്പര്‍ 4 പോരാട്ടത്തിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി റിസ്വാന്‍

അതേസമയം, ഹോങ്കോങുമായുള്ള അവസാന ഗ്രൂപ്പ് മല്‍സരത്തിലെ ടീമില്‍ മൂന്നു മാറ്റങ്ങളോടെയാണ് ഇന്ത്യ ഈ കളിയില്‍ ഇറങ്ങിയത്. പരിക്കേറ്റു പിന്‍മാറിയ രവീന്ദ്ര ജഡേജയ്ക്കു പകരം ടീമിലേക്കു വന്നത് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ്. പേസര്‍ ആവേശ് ഖാനു പകരം സ്പിന്നര്‍ രവി ബിഷ്‌നോയിയും ദിനേശ് കാര്‍ത്തികിനു പകരം റിഷഭ് പന്തും കളിച്ചു. മറുഭാഗത്ത് പാകിസ്താന്‍ ടീമില്‍ ഒരു മാറ്റം വരുത്തിയിരുന്നു. പരിക്കേറ്റ ഷാനവാസ് ദഹാനിക്കു പകരം പേസര്‍ മുഹമ്മദ് ഹസ്‌നെയ്‌നെ കളിപ്പിച്ചു.

പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍, വിരാട് കോലി, സൂര്യകാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, രവി ബിഷ്‌നോയ്, യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്.
പാകിസ്താന്‍- ബാബര്‍ ആസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), ഫഖര്‍ സമാന്‍, ഖുശ്ദില്‍ ഷാ, ഇഫ്തിഖര്‍ അഹമ്മദ്, ശദാബ് ഖാന്‍, ആസിഫ് അലി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, മുഹമ്മദ് ഹസ്‌നെയ്ന്‍, നസീം ഷാ


Click it and Unblock the Notifications











