Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ASIA CUP: കോലി ഇപ്പോഴും സമ്മര്‍ദ്ദത്തില്‍!, മുമ്പ് ഇത് കണ്ടിട്ടില്ല, ചൂണ്ടിക്കാട്ടി ഇന്‍സമാം

1

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്താനെ അഞ്ച് വിക്കറ്റിന് തകര്‍ക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ലോകം കാത്തിരുന്ന ചിരവൈരി പോരാട്ടത്തില്‍ അവസാന ഓവറിലേക്ക് നീണ്ട ആവേശത്തിനൊടുവിലാണ് ഇന്ത്യക്ക് ജയിക്കാനായത്. ഇന്ത്യ ജയിച്ചെങ്കിലും പല സൂപ്പര്‍ താരങ്ങളും ബാറ്റിങ്ങില്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ല. രോഹിത് ശര്‍മയും കെ എല്‍ രാഹുലും വലിയ നിരാശ നല്‍കിയപ്പോള്‍ വിരാട് കോലി 34 പന്തില്‍ 35 റണ്‍സാണ് നേടിയത്.

ഏറെ നാളുകളായി മോശം ഫോമിലായിരുന്ന വിരാട് കോലിയുടെ മടങ്ങിവരവ് ഇന്നിങ്‌സ് എന്ന നിലയില്‍ ആരാധകര്‍ ഈ പ്രകടനത്തെ വാഴ്ത്തുകയും ചെയ്തു. ടി20യിലെ വലിയ പ്രകടനമെന്ന് ഇതിനെ വിളിക്കാനാവില്ലെങ്കിലും ആ സാഹചര്യത്തില്‍ കോലിയുടേത് മികച്ച പ്രകടനം തന്നെയായിരുന്നു. പ്രധാപകാലത്തെ അനുസ്മരിപ്പിക്കുന്ന പല ഷോട്ടുകളും കോലി പാകിസ്താനെതിരേ കളിച്ചു.

1

എന്നാല്‍ കോലിയുടെ മടങ്ങിവരവെന്ന് ഈ പ്രകടനത്തെ വിളിക്കാനാവുമോയെന്ന സംശയം പല പ്രമുഖരും ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇപ്പോഴിതാ കോലി സമ്മര്‍ദ്ദത്തില്‍ത്തന്നെയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖ്. 'വിരാട് ഇപ്പോഴും വലിയ സമ്മര്‍ദ്ദത്തിലാണെന്നാണ് ഞാന്‍ പറയുന്നത്.

35 റണ്‍സെടുത്തതിനാല്‍ത്തന്നെ അവന്‍ നിലയുറപ്പിച്ചിരുന്നു. അവനെപ്പോലൊരു പ്രതിഭാശാലിയായ താരം നിലയുറപ്പിച്ച ശേഷം തെറ്റുകള്‍ വരുത്താനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ പാകിസ്താനെതിരേ അവന്റെ ബാറ്റിങ് കണ്ടപ്പോള്‍ വലിയ ആത്മവിശ്വാസം ഉള്ളതായി തോന്നിയില്ല'-തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഇന്‍സമാം.

ഇന്ത്യ അവസാനമായി ഹോങ്കോങ്ങിനെതിരേ കളിച്ച പ്ലേയിങ് 11 അറിയാമോ?, അഞ്ച് പേര്‍ പുറത്ത്

2

കോലി പുറത്തായത് മോശം ഷോട്ട് കളിച്ചായിരുന്നു. മുഹമ്മദ് നവാസിനെതിരേ ക്രീസില്‍ നിന്ന് കയറി കളിച്ച കോലിക്ക് പിഴച്ചു. വലിയ ഷോട്ട് കളിക്കാനായിരുന്നു കോലി ശ്രമിച്ചതെങ്കിലും അല്‍പ്പം ആശയക്കുഴപ്പത്തിലായ താരം വെറുതേ പന്ത് ഉയര്‍ത്തിവിടുകയാണ് ചെയ്തത്. 35 റണ്‍സൊക്കെ പിന്നിട്ടാല്‍ പഴയ കോലിയായിരുന്നെങ്കില്‍ വലിയ സ്‌കോര്‍ തന്നെ അടിച്ചെടുക്കുമായിരുന്നു.

നിലയുറപ്പിച്ചാല്‍ കോലിയെപ്പോലെ അപകടകാരിയായ മറ്റൊരു ബാറ്റ്‌സ്മാനില്ല. പ്രത്യേകിച്ച് റണ്‍സ് പിന്തുടരുമ്പോള്‍ എതിരാളികള്‍ ഭയക്കേണ്ട താരമാണ് കോലി. അദ്ദേഹത്തിന്റെ റെക്കോഡുകളും മികച്ചതാണ്. എന്നാല്‍ പാകിസ്താനെതിരേ കോലിക്ക് അവസാനം വരെ ക്രീസില്‍ നിന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാന്‍ സാധിച്ചിരുന്നില്ല. പഴയ കോലിയെ ഇപ്പോഴും ഇന്ത്യക്ക് തിരിച്ച് ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം.

3

അതേ സമയം കോലിയെ പിന്തുണച്ചാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് രംഗത്തെത്തിയത്. 'അവന്‍ ഫോമിലേക്ക് തിരിച്ചുന്നതുപോലെയാണ് തോന്നിയത്. മോശം ഫോമിലുള്ള താരത്തില്‍ നിന്ന് വളരെ വിലപ്പെട്ടതാണ് ആ 35 റണ്‍സ്. വിരാടിന്റെ ബാറ്റിങ് കണ്ണെടുക്കാതെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ സമയം ഇതുവരെ തിരിച്ചുവന്നിട്ടില്ല.

4

അവന്‍ റണ്‍സ് നേടുന്നുണ്ടെങ്കിലും പലയ നിലയിലേക്ക് തിരിച്ചെത്താനായിട്ടില്ല. നേരത്തെയായിരുന്നെങ്കില്‍ 150 റണ്‍സ് പിന്തുടരുമ്പോള്‍ അവന്‍ പുറത്താവാനുള്ള സാധ്യത വളരെ കുറവായിരുന്നു. ആ കാലത്തെ വീണ്ടും കൊണ്ടുവരാന്‍ ടി20 ലോകകപ്പിലൂടെ കോലിക്ക് കൊണ്ടുവരാനാവുമെന്ന് കരുതാം. പഴയ മാനസിക നിലയിലേക്ക് കോലി എത്തേണ്ടതായുണ്ട്'- സെവാഗ് പറഞ്ഞു.

IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

5

കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാനാവാത്ത വിരാട് കോലിക്ക് ഏഷ്യാ കപ്പിലെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. ഇന്ന് നടക്കുന്ന ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ കോലിക്ക് വലിയ സ്‌കോര്‍ നേടേണ്ടതായുണ്ട്. ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനുള്ളതിനാല്‍ കോലിക്ക് വലിയ ഷോട്ടുകളോടെ മികവ് കാട്ടേണ്ടതായുണ്ട്. നിരവധി യുവതാരങ്ങള്‍ അവസരത്തിനായി പിന്നില്‍ കാത്ത് നില്‍ക്കുന്നതിനാല്‍ എത്രയും വേഗത്തില്‍ അദ്ദേഹത്തിന് മികവിലേക്ക് എത്തേണ്ടതായുണ്ട്. പാകിസ്താനെതിരായ പ്രകടനം പ്രതീക്ഷ നല്‍കുന്നത് തന്നെയാണ്.

Story first published: Wednesday, August 31, 2022, 8:08 [IST]
Other articles published on Aug 31, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+