ASIA CUP: ഇന്ത്യയുടെ തകര്‍ച്ചക്ക് കാരണം കോലിയും രോഹിത്തും! ചൂണ്ടിക്കാട്ടി ഇന്‍സമാം

ദുബായ്: ഏഷ്യാ കപ്പിലെ നിലവിലെ ജേതാക്കളായെത്തിയ ഇന്ത്യ ഇപ്പോള്‍ ഫൈനല്‍ കാണാതെ പുറത്തായിരിക്കുകയാണ്. ഗ്രൂപ്പ് എയില്‍ രണ്ട് മത്സരവും ജയിച്ച് ഇന്ത്യ ഒന്നാമതായെങ്കിലും സൂപ്പര്‍ ഫോറില്‍ പാകിസ്താനോട് അഞ്ച് വിക്കറ്റിനും ശ്രീലങ്കയോട് ആറ് വിക്കറ്റിനും തോറ്റതോടെ ഫൈനല്‍ ബര്‍ത്ത് ഏറെക്കുറെ നഷ്ടമായിരിക്കുകയാണെന്ന് പറയാം. വലിയ പ്രതീക്ഷകളോടെയെത്തിയ ഇന്ത്യന്‍ താരങ്ങള്‍ തീര്‍ത്തും നിറം മങ്ങുന്ന പ്രകടനമാണ് ഏഷ്യാ കപ്പില്‍ കാഴ്ചവെച്ചത്.
ഇന്ത്യന്‍ ടീമില്‍ ഒത്തിണക്കം നഷ്ടപ്പെട്ടിരിക്കുന്നു. ടി20 ലോകകപ്പിന് രണ്ട് മാസം മാത്രം ദൂരമുള്ളപ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ലെന്ന് പറയാം. ഇന്ത്യന്‍ ടീമിലെ പ്രശ്‌നമെന്തെന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമാകവെ ശരിയായ പ്രശ്‌നം സമ്മര്‍ദ്ദമാണെന്ന് അഭിപ്രായപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ പാകിസ്താന്‍ ഇതിഹാസ നായകന്‍ ഇന്‍സമാം ഉല്‍ ഹഖ്.

ഇന്ത്യയുടെ സീനിയര്‍ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ശരീര ഭാഷയില്‍നിന്ന് തന്നെ സമ്മര്‍ദ്ദം വ്യക്തമാണെന്നാണ് ഇന്‍സമാം ചൂണ്ടിക്കാട്ടുന്നത്. 'വിരാട് കോലിയുടെ ബാറ്റിങ് കണ്ട് അത്ഭുതപ്പെട്ടു. നാല് ഡോട്ട്‌ബോളുകള്‍ക്ക് ശേഷം കോലിയെപ്പോലൊരു മികച്ച താരം സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നതാണ് കണ്ടത്.
സീനിയര്‍ താരങ്ങള്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടതായി കാണുന്നു. കെ എല്‍ രാഹുല്‍ പുറത്തായപ്പോള്‍ രോഹിത് ശര്‍മയുടെ മുഖഭാവം നോക്കുക. ഇതിലൂടെ നമ്മള്‍ സമ്മര്‍ദ്ദത്തിലാണെന്ന് നായകന്‍ ഡ്രസിങ് റൂമിലെ താരങ്ങളോട് പറയുകയാണ് ചെയ്യുന്നത്. സീനിയര്‍ താരങ്ങള്‍ ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിന് അടിമപ്പെടുന്നതാണ് ജൂനിയര്‍ താരങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നത്'-ഇന്‍സമാം പറഞ്ഞു.
IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

ശ്രീലങ്കയ്‌ക്കെതിരേ നാല് ഡോട്ട്‌ബോളുകള്‍ കളിച്ച കോലി സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് അഞ്ചാം പന്തില്‍ മോശം ഷോട്ട് കളിച്ച് പുറത്തായത്. ആ സമയത്ത് കോലി അത്തരമൊരു ഷോട്ട് കളിക്കേണ്ട ആവിശ്യമില്ലായിരുന്നുവെന്ന് തന്നെ പറയാം. കെ എല്‍ രാഹുലും സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് മോശം ഷോട്ട് കളിച്ച് മടങ്ങിയതെന്ന് പറയാം. സീനിയര്‍ താരങ്ങളെന്ന നിലയില്‍ ഇവര്‍ കൂടുതല്‍ ഉത്തരവാദിക്കം കാട്ടാതിരിക്കുന്നത് ഇന്ത്യയുടെ യുവതാരങ്ങളെയും സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന് തന്നെ പറയാം.
പോസിറ്റീവായിട്ട് ഇന്ത്യന്‍ താരങ്ങള്‍ കളിച്ചാല്‍ അതിന്റെ ഫലവും ഉണ്ടാവുമെന്നും ഇന്‍സമാം പറഞ്ഞു. 'സമ്മര്‍ദ്ദം ഏത് കളിക്കാരനും ഉണ്ടാകാം. എന്നാല്‍ അതിനെ മറച്ചുപിടിക്കുകയാണ് വേണ്ടത്. സീനിയര്‍ താരങ്ങള്‍ കളത്തില്‍ സമ്മര്‍ദ്ദം കാട്ടരുത്. അത് യുവതാരങ്ങളെയും സമ്മര്‍ദ്ദത്തിലാക്കും. ക്രിക്കറ്റ് കായികപരമായി മാത്രമല്ല മാനസിക പരമായുള്ള മത്സരം കൂടിയാണിത്. പോസിറ്റീവ് മനോഭാവത്തോടെ കളിച്ചാല്‍ മികച്ച ഫലവും ലഭിക്കും'-ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.
IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

ഇന്ത്യയുടെ ടോപ് ത്രീ ക്ലിക്കാവുന്നില്ലെന്നതാണ് വലിയ പ്രശ്‌നം. രോഹിത്, കെ എല്‍ രാഹുല്‍ ഓപ്പണിങ്ങിന് സ്ഥിരതയില്ല. വിരാട് കോലി മടങ്ങിവരവ് പ്രതീക്ഷ നല്‍കിയെങ്കിലും സ്ഥിരതയില്ല. മധ്യനിരയും മോശം. റിഷഭ് പന്ത് പേരിനൊത്ത പ്രകടനം കാട്ടുന്നില്ല. സൂര്യകുമാര്‍ യാദവ് വമ്പന്‍ ടീമുകള്‍ക്കെതിരേ നിരാശപ്പെടുത്തുന്നു. അവസാന ഓവറുകളില്‍ ദിനേഷ് കാര്‍ത്തികിന് ശേഷം മറ്റാരെന്നതും ചോദ്യം. ഹര്‍ദിക് പാണ്ഡ്യ വെടിക്കെട്ട് താരമെന്ന പേരെടുക്കുമ്പോഴും ശരാശരി 25ല്‍ താഴെയാണെന്നത് ഓര്‍ക്കണം.

എന്തായാലും ഉന്നതങ്ങളിലിരുന്ന ഇന്ത്യയുടെ കണ്ണുതുറപ്പിക്കുന്ന തിരിച്ചടിയാണ് ഏഷ്യാ കപ്പില്‍ ലഭിച്ചത്. നിലവില്‍ നിരവധി പ്രശ്‌നങ്ങള്‍ ടീമിനെ വേട്ടയാടുന്നു. ഇതിനെയെല്ലാം മറികടന്ന് ടി20 ലോകകപ്പില്‍ ശക്തമായി തിരിച്ചുവരവ് നടത്തി കപ്പടിക്കാന്‍ രോഹിത് ശര്‍മക്കും സംഘത്തിനും സാധിക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications