Asia Cup: കാര്‍ത്തികിനോട് കാട്ടുന്നത് വഞ്ചന, പക്ഷെ മറ്റ് വഴിയില്ല, റിഷഭ് കളിക്കണമെന്ന് ആകാശ്

ദുബായ്: ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ തകര്‍പ്പന്‍ ജയം നേടി ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുകയാണ്. ഇന്ന് ഹോങ്കാങ്ങാണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍. താരതമ്യേനെ ദുര്‍ബലരായ ഹോങ്കോങ് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ സാധ്യത കുറവാണ്. മോശം ഫോമിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് ഫോമിലേക്കെത്താനുള്ള സുവര്‍ണ്ണാവസരമാണ്് ഹോങ്കോങ്ങിനെതിരായ മത്സരം.
പാകിസ്താനെതിരേ ഇന്ത്യ ജയിച്ചെങ്കിലും വലിയൊരു ജയമെന്ന് അതിനെ വിശേഷിപ്പിക്കാനാവില്ല. അവസാന ഓവറിലേക്ക് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യ ജയിച്ചത്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് ശക്തമായൊരു തിരിച്ചുവരവ് നടത്താന്‍ ഹോങ്കോങ്ങിനെതിരേ ഇന്ത്യ വമ്പന്‍ ജയം നേടേണ്ടതായുണ്ട്. പാകിസ്താനെതിരായി ഇന്ത്യ കളിച്ച പ്ലേയിങ് 11 നിലനിര്‍ത്തിയാവുമോ ഇന്ത്യ ഹോങ്കോങ്ങിനെതിരേ ഇറങ്ങുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ആദ്യ മത്സരത്തില്‍ റിഷഭ് പന്തിനെയടക്കം ഇന്ത്യ പ്ലേയിങ് 11 പുറത്താണിരുത്തിയത്. രണ്ടാം മത്സരത്തില്‍ റിഷഭ് തിരിച്ചെത്തിയാല്‍ കാര്‍ത്തികിന് പുറത്തിരിക്കേണ്ടി വന്നേക്കും. ഇപ്പോഴിതാ ദിനേഷ് കാര്‍ത്തികിനോട് ചെയ്യുന്നത് വഞ്ചനായണെങ്കിലും റിഷഭ് ഹോങ്കോങ്ങിനെതിരേ കളിക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.
'ഹോങ്കോങ്ങിനെതിരേ ഇന്ത്യയുടെ പ്ലേയിങ് 11 എന്തെങ്കിലും മാറ്റം വേണോ?. ഒരു മാറ്റമാണ് ഞാന്‍ കാണുന്നത് എന്നാല്‍ അതിന് സാധ്യത കുറവാണ്. എങ്കിലും റിഷഭ് പന്ത് പ്ലേയിങ് 11 എത്തണം. രവീന്ദ്ര ജഡേജയാണ് നാലാം നമ്പറില്‍ കളിച്ചത്. എന്നാല്‍ റിഷഭ് എത്തിയാല്‍ ജഡേജ ഏഴാം നമ്പറിലേക്ക് പോവുകയും കാര്‍ത്തികിന് പുറത്തിരിക്കേണ്ടിയും വരും. ഇത് അനീതിയാണ്. റിഷഭിനെ ഏഴാം നമ്പറില്‍ കളിപ്പിക്കുകയെന്നതും എളുപ്പമല്ല. അതുകൊണ്ട് തന്നെ ഇന്ത്യ പ്ലേയിങ് 11 മാറ്റം വരുത്താതെ മുന്നോട്ട് പോകാനാണ് സാധ്യത'-ആകാശ് ചോപ്ര പറഞ്ഞു.
ഇന്ത്യ അവസാനമായി ഹോങ്കോങ്ങിനെതിരേ കളിച്ച പ്ലേയിങ് 11 അറിയാമോ?, അഞ്ച് പേര്‍ പുറത്ത്

ഇന്ത്യ ഭാവി നായകനെന്ന നിലയില്‍ പോലും പരിഗണിക്കുന്ന താരമാണ് റിഷഭ് പന്ത്. അതുകൊണ്ട് തന്നെ ആദ്യ മത്സരത്തില്‍ റിഷഭിനെ ഇന്ത്യ പുറത്തിരുത്തിയത് പലര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നതിലും അപ്പുറമായിരുന്നു. പല മുന്‍ താരങ്ങളും ഇതിനെ വിമര്‍ശിക്കുകയും ചെയ്തു. നാലാം നമ്പറില്‍ ജഡേജയെ പരിഗണിക്കാനുള്ള ഇന്ത്യയുടെ തന്ത്രം ഭാഗ്യത്തിനാണ് പാളാതെയിരുന്നത്. എന്നാല്‍ എപ്പോഴും ഈ ഭാഗ്യം ഇന്ത്യക്ക് പ്രതീക്ഷിക്കാനാവില്ല.

ആദ്യ മത്സരത്തില്‍ ടോസ് ഭാഗ്യം ഇന്ത്യയെ തുണച്ചപ്പോള്‍ ആദ്യം പന്തെറിയാനാണ് തീരുമാനിച്ചത്. ഹോങ്കോങ്ങിനെതിരേ ഇന്ത്യ ടോസ് ലഭിച്ചാല്‍ എന്താവും ചെയ്യാന്‍ പോവുകയെന്നതിനെപ്പറ്റിയും ആകാശ് പറഞ്ഞു. 'ഹോങ്കോങ്ങിനെതിരേ ഇന്ത്യ ടോസ് നേടിയാല്‍ ബാറ്റ് ചെയ്യാനാണ് സാധ്യത. എന്നാല്‍ ഇന്ത്യ ആദ്യം പന്തെറിയാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
എതിര്‍ ടീമിനെ നിസാരരായി കാണുന്നത് അത്ര ഗുണം ചെയ്യില്ല. 2018ലെ അവരുടെ ഓപ്പണിങ് കൂട്ടുകെട്ട് 172 റണ്‍സായിരുന്നു. റണ്‍സ് നേടാന്‍ കഴിവുള്ളവര്‍ അവര്‍ക്കൊപ്പവുമുണ്ട്. അതുകൊണ്ട് ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ തോറ്റാല്‍ വലിയ ചോദ്യം ഉയരും. സാഹസം കാട്ടി ഇന്ത്യ കുഴപ്പത്തിലാവാനും സാധ്യതയുണ്ട്'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.
IND vs AUS: ടീം പ്രഖ്യാപനം അടുത്ത ആഴ്ച, സഞ്ജുവെത്തും!, സാധ്യതാ ടീമിനെ അറിയാം

ടി20 ലോകകപ്പിന് രണ്ട് മാസം മാത്രം ശേഷിക്കെ റിഷഭിനെ ഇന്ത്യ ടി20 ഫോര്‍മാറ്റില്‍ നിന്ന് തഴയുന്നത് ടീമിന് തിരിച്ചടിയായി മാറിയേക്കും. ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ളവനാണ് റിഷഭ്. അതുകൊണ്ട് തന്നെ ടീമിലെ എക്‌സ് ഫാക്ടറെന്ന് വിളിക്കാം. ഫോമിലേക്കെത്തിയാല്‍ മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ റിഷഭിന് സാധിക്കും. അപൂര്‍വ്വ പ്രതിഭയുള്ള താരമാണ് റിഷഭെങ്കിലും ഇന്ത്യ നിലവില്‍ കാര്‍ത്തികിന്റെ അനുഭവസമ്പത്തിന് മുന്‍തൂക്കം നല്‍കിയാണ് മുന്നോട്ട് പോകുന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications