Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഹൂഡ, അശ്വിന്‍, അഷ്ദീപ് ടീമില്‍, സഞ്ജു ഇല്ല!- ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു

ഈ മാസം ആരംഭിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയെ ക്യാപ്റ്റനും കെഎല്‍ രാഹുലിനെ വൈസ് ക്യാപ്റ്റനുമാക്കി ശക്തമായ 15 അംഗ സംഘത്തെയാണ് ചേതന്‍ ശര്‍മയ്ക്കു കീഴിലുള്ള സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിരിക്കുന്നത്.

മോശം ഫോമിലാണെങ്കിലും മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയെ ഇന്ത്യന്‍ സംഘത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. പരിക്കു കാരണം സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ടൂര്‍ണമെന്റില്‍ കളിക്കുന്നില്ല. 27നാണ് ഏഷ്യാ കപ്പിനു യുഎഇയില്‍ തുടക്കമാവുന്നത്. 28ന് ചിരവൈരികളായ പാകിസ്താനുമായിട്ടാണ് ഇന്ത്യയുടെ ആദ്യ അങ്കം.

1

സമീപകാലത്തു കളിച്ച മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടുള്ള ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെ ഏഷ്യാ കപ്പ് സംഘത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്. വെസ്റ്റ്് ഇന്‍ഡീസിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ട യുവ പേസര്‍ അര്‍ഷ്ദീപ്
സിങും ടീമില്‍ ഇടം നേടി.
പരിചയ സമ്പന്നനായ ആര്‍ അശ്വിനാണ് ടീമിലെ മറ്റൊരു സര്‍പ്രൈസ് താരം. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം മറ്റൊരു വമ്പന്‍ ടൂര്‍ണമെന്റില്‍ കൂടി താരത്തിനു നറുക്കു വീണിരിക്കുകയാണ്.

2

സഞ്ജു സാംസണിനു ഏഷ്യാ കപ്പ് ടീമിന്റെ ഭാഗമാവാന്‍ സാധിച്ചില്ല. ഇഷാന്‍ കിഷനും അവസരം ലഭിച്ചില്ല. റിഷഭ് പന്ത് തന്നെയാണ് ടീമിന്റെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍. വെറ്ററന്‍ താരം ദിനേശ് കാര്‍ത്തിക് ബാക്കപ്പ് വിക്കറ്റ് കീപ്പറുമാവും.
ശ്രേയസ് അയ്യരെ ടീമിലുള്‍പ്പെടുത്തിയില്ലെന്നതു ശ്രദ്ധേയമാണ്. പ്രധാന ടീമിന്റെ ഭാഗമല്ലെങ്കിലും ബാക്കപ്പ് താരങ്ങളുടെ ലിസ്റ്റില്‍ അ്‌ദ്ദേഹമുണ്ട്. അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍ എന്നിവരും ബാക്കപ്പ് താരങ്ങളുടെ ലിസ്റ്റിലാണുള്ളത്.

IND vs WI: ആരൊക്കെ ഹിറ്റ്?, ആരൊക്കെ ഫ്‌ളോപ്പ്?, സഞ്ജു ഫ്‌ളോപ്പോ?, പ്രകടനങ്ങള്‍ നോക്കാം

3

കുറച്ചു കാലമായി ബാറ്റിങില്‍ തുടരെ നിരാശപ്പെടുത്തുന്ന വിരാട് കോലി ഏഷ്യാ കപ്പില്‍ യഥാര്‍ഥ ഫോമിലേക്കു മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഏഷ്യാ കപ്പിലും ഫ്‌ളോപ്പായാല്‍ അതു അദ്ദേഹത്തിന്റെ ടി20 ലോകകപ്പ് പ്രതീക്ഷകളും അവതാളത്തിലാക്കുമെന്നുറപ്പാണ്. കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയിലായിരുന്നു കോലി അവസാനമായി കളിച്ചത്.

4

സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന യുഎഇയിലെ പിച്ചുകളുടെ സ്വഭാവം കണക്കിലെടുത്ത് സ്പിന്നര്‍മാര്‍ക്കു പ്രധാന്യം നല്‍കിയുള്ള ടീമിനെയാണ് ഇന്ത്യ ഏഷ്യാ കപ്പിനു അയക്കുന്നത്. നാലു സ്പിന്നര്‍മാര്‍ ടീമിന്റെ ഭാഗമാണ്. സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയെയും പാര്‍ട്ട്‌ടൈം ബൗളറായി ഇന്ത്യക്കു ഉപയോഗിക്കാം.
മൂന്നു പേസര്‍മാരാണ് ഇന്ത്യന്‍ ടീമിലുള്ളത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിലെ നാലാമത്തെ സീം ബൗളിങ് ഓപ്ഷന്‍.

IND vs WI: 'സ്ഥിരം നായകനാവാം', ആഗ്രഹം തുറന്ന് പറഞ്ഞ് ഹര്‍ദിക്, ക്യാപ്റ്റനായാല്‍ പൊളിക്കും!

ഇന്ത്യന്‍ ടീം

ഇന്ത്യന്‍ ടീം

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, രവി ബിഷ്‌നോയ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍.

ബാക്കപ്പ് താരങ്ങള്‍- ശ്രേയസ് അയ്യര്‍, അക്ഷര്‍ പട്ടേല്‍, ദീപക് ചാഹര്‍.

Story first published: Monday, August 8, 2022, 21:57 [IST]
Other articles published on Aug 8, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+