Asia Cup 2022: ഞാന്‍ ഔട്ടാണ്! ക്രീസ് വിട്ട് ഫഖര്‍ സമാന്‍, കണ്ണുതള്ളി ഇന്ത്യയും ആരാധകരും
ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തില്‍ ഇന്ത്യക്കു ലഭിച്ച ലക്കി വിക്കറ്റിനെക്കുറിച്ചാണ് ഇപ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ സംസാരവിഷയം. ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തു നിന്നും യാതൊരു അപ്പീല്‍ പോലുമില്ലാതിരുന്നിട്ടും ഔട്ടാണെന്നു സ്വയം സമ്മതിച്ച് പാകിസ്താന്‍ താരം ഫഖര്‍ സമാന്‍ ക്രീസ് വിട്ടത് അപൂര്‍വ്വ നിമിഷമായി മാറി.
ഫാസ്റ്റ് ബൗളര്‍ ആവേശ് ഖാനായിരുന്നു അപ്രതീക്ഷിത വിക്കറ്റ് ലഭിച്ചത്. ഫഖര്‍ സ്വയം ക്രീസ് വിട്ടില്ലായിരുന്നെങ്കില്‍ അങ്ങനെയൊരു വിക്കറ്റ് ഇന്ത്യയുടെ അക്കൗണ്ടിലേക്കു വരികയും ചെയ്യില്ലായിരുന്നു.

പാകിസ്താന്‍ ഇന്നിങ്‌സിലെ ആറാമത്തെ ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. കളിയില്‍ ആവേശ് ഖാന്റെ ആദ്യത്തെ ഓവര്‍ കൂടിയായിരുന്നു ഇത്. മുഹമ്മദ് റിസ്വാനും ഫഖര്‍ സമാനുമായിരുന്നു ക്രീസില്‍. ആദ്യ ബോളില്‍ ഫഖര്‍ സിംഗിളെടുത്തു. തൊട്ടടുത്ത ബോള്‍ റിസ്വാന്‍ സിക്‌സറിലേക്കു പായിച്ചു. ഡീപ്പ് മിഡ് വിക്കറ്റിലൂടെയായിരുന്നു താരത്തിന്റെ വെടിച്ചില്ല് കണക്കെയുള്ള ഷോട്ട്. മൂന്നാമത്തേത് യോര്‍ക്കറായിരുന്നു. പക്ഷെ മിഡ് വിക്കറ്റിലെ വലിയ ഗ്യാപ്പിലൂടെ റിസ്വാന്‍ അതിവേഗം ബോളിനെ ബൗണ്ടറി കടത്തി.

ആവേശ് ഖാനെ എന്തിനു ടീമിലെടുത്തുവെന്നു ആരാധര്‍ മനസ്സില്‍ ചോദിച്ചുകൊണ്ടിരുന്ന നിമിഷായിരുന്നു അത്. പക്ഷെ പിന്നീട് അവിശ്വസനീയ ടേണിങ് പോയിന്റാണ് കണ്ടത്. നാലാമത്തെ ബോളില്‍ മുഹമ്മദ് റിസ്വാന്‍ സിംഗിള്‍ കണ്ടെത്തി. അഞ്ചാത്തേത് ഓഫ് സ്റ്റംപിന് പുറത്തേക്കു പോയ ഒരു ഷോര്‍ട്ട് പിച്ച് ബോളായിരുന്നു. നിരുപദ്രവകാരിയെന്നു തോന്നിച്ച പബോള്‍. പക്ഷെ ഫഖര്‍ അതു ബാക്ക് വേര്‍ഡ് പോയിന്റിലേക്കു കട്ട് ചെയ്യാന്‍ ശ്രമിച്ചെങ്കിലും കണക്ടായില്ല. ബോള്‍ നേരെ ദിനേശ് കാര്‍ത്തികിന്റെ ഗ്ലൗസില്‍.കാര്‍ത്തികിന്റെ മുഖത്ത് ഭാവമാറ്റമൊന്നുമില്ല. ആവേശും അങ്ങനെ തന്നെ.
Asia Cup 2022: മുന്‍ ചാംപ്യന്‍മാരടക്കം പുറത്താവും! ഫൈനല്‍ സാധ്യതയുള്ള ടീമുകളെ അറിയാം

പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഫഖര്‍ ക്രീസ് വിടുകയായിരുന്നു. ഇന്ത്യന്‍ താരങ്ങളുടെ മുഖത്ത് അപ്പോള്‍ ആശ്ചര്യവും പിന്നാലെ സന്തോഷവും കാണാമായിരുന്നു. ഫഖര്‍ ക്രീസ് വിട്ടപ്പോഴാണ് അംപയര്‍ അത് ഔട്ടാണാണെന്നു വിധിച്ചത്. ബോള്‍ ബാറ്റില്‍ ഉരസിയിരുന്നുവെന്നു ബൗളറോ വിക്കറ്റ് കീപ്പറോ അറിഞ്ഞില്ല. അതിനാല്‍ തന്നെ ആരും അപ്പീല്‍ ചെയ്തതുമില്ല.
Asia Cup 2022: രോഹിത്തോ, ബാബറോ? കൂടുതല്‍ റണ്‍സെടുക്കുക ആരാവും? പ്രവചിച്ച് മുന്‍ താരം

പക്ഷെ ഫഖറിന്റെ തീരുമാനമായിരുന്നു ശരിയെന്നു പിന്നീട് റീപ്ലേകള്‍ കാണിച്ചുതന്നു. ബോള്‍ ബാറ്റില്‍ ഉരസിയിരുന്നതായി അള്‍ട്രാ എഡ്ജില്‍ തെളിയുകയായിരുന്നു. ആറു ബോളില്‍ രണ്ടു ബൗണ്ടറികളടക്കം 10 റണ്‍സാണ് ഫഖര്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications