ASIA CUP: വമ്പന്‍ ജയം തേടി ഇന്ത്യ, മടക്ക ടിക്കറ്റ് നല്‍കാന്‍ അഫ്ഗാന്‍, പ്രിവ്യൂ, സാധ്യതാ 11

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറിലെ തങ്ങളുടെ അവസാന മത്സരത്തിനൊരുങ്ങി ഇന്ത്യ. എട്ടാം തീയ്യതി അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ നേരിടുന്നത്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്താനോട് അഞ്ച് വിക്കറ്റിനും ശ്രീലങ്കയോട് ആറ് വിക്കറ്റിനും തോറ്റ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനോട് വമ്പന്‍ ജയം നേടേണ്ടതായുണ്ട്. ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചതാണ്. ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാന്‍-പാകിസ്താന്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ പാകിസ്താന്‍ തോല്‍പ്പിച്ചാല്‍ ഇന്ത്യക്കും അഫ്ഗാനും നാട്ടിലേക്ക് ടിക്കറ്റെടുക്കാം.
നിലവിലെ ചാമ്പ്യന്മാരായി ഏഷ്യാ കപ്പിനെത്തി നാണംകെട്ട പ്രകടനം കാഴ്ചവെച്ച ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. എന്നാല്‍ ഇന്ത്യക്കത് എളുപ്പമായിരിക്കില്ലെന്നുറപ്പ്. വമ്പനടിക്കാരായ ബാറ്റ്‌സ്മാന്‍മാരും മികച്ച സ്പിന്നര്‍മാരും ഒപ്പമുള്ള അഫ്ഗാനിസ്ഥാന്‍ ഇന്ത്യയെ അട്ടിമറിച്ചാലും അത്ഭുതപ്പെടാനാവില്ല.

ഇന്ത്യയുടെ താരസമ്പത്ത് മറ്റെല്ലാവരെക്കാളും മുന്നിലാണ്. എന്നാല്‍ ആര്‍ക്കും സ്ഥിരതയോടെ കളിക്കാനാവുന്നില്ല. രോഹിത് ശര്‍മ- കെ എല്‍ രാഹുല്‍ എന്നിവര്‍ക്ക് ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനാവുന്നില്ല. വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയെങ്കിലും സ്ഥിരത പ്രശ്‌നമാണെന്ന് തന്നെ പറയാം. ഇന്ത്യയുടെ ടോപ് ഓഡറില്‍ പൊളിച്ചെഴുത്ത് അത്യാവശ്യമാണ്. വെടിക്കെട്ട് താരങ്ങള്‍ ടോപ് ഓഡറിലേക്കെത്തേണ്ടതായുണ്ട്.
മധ്യനിരയില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷകളുണ്ടായിരുന്നെങ്കിലും പ്രധാന മത്സരങ്ങളില്‍ അവര്‍ നിരാശപ്പെടുത്തുന്നു. സൂര്യകുമാര്‍ യാദവിന് വെടിക്കെട്ട് കാഴ്ചവെക്കാന്‍ സാധിക്കുന്നില്ല. ഹോങ്കോങ്ങിനെതിരേ വെടിക്കെട്ട് ബാറ്റിങ് നടത്തിയപ്പോള്‍ പാകിസ്താനും ശ്രീലങ്കയ്ക്കുമെതിരേ തിളങ്ങാനായില്ല. റിഷഭ് പന്ത് ടീമിന് ബാധ്യതയായി മാറുന്നു. ഇന്ത്യ ധോണിക്ക് പകരക്കാരനായി വളര്‍ത്തിക്കൊണ്ടുവന്ന റിഷഭ് ഇപ്പോള്‍ പരിമിത ഓവറില്‍ തുടര്‍ച്ചയായി നിരാശപ്പെടുത്തുന്നു.
IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

ദിനേഷ് കാര്‍ത്തികിനെ പുറത്തിരുത്തി ഇന്ത്യ മുന്നോട്ട് പോകുന്നതിനെതിരേ വ്യാപക വിമര്‍ശനം ഇതിനോടകം ഉയരുന്നു. ഹര്‍ദിക് പാണ്ഡ്യക്കും സ്ഥിരതയില്ല. പാകിസ്താനെതിരേ ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയെങ്കിലും പിന്നീടുള്ള മത്സരങ്ങളിലെ ഹര്‍ദിക്കിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. അഫ്ഗാനിസ്ഥാനെതിരേ ഇറങ്ങുമ്പോഴും ഹര്‍ദിക്കിന്റെ മികവില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്നു.

ദീപക് ഹൂഡയെ പന്തെറിയിക്കാന്‍ രോഹിത് ശര്‍മ താല്‍പര്യപ്പെടുന്നില്ലെങ്കില്‍ ഇന്ത്യ അക്ഷര്‍ പട്ടേലിനെ പ്ലേയിങ് 11 ഉള്‍പ്പെടുത്തുന്നതാവും കൂടുതല്‍ നന്നാവുക. ഫിനിഷര്‍ റോളില്‍ തിളങ്ങാന്‍ ഹൂഡക്ക് സാധിക്കുന്നില്ല. ദിനേഷ് കാര്‍ത്തികിനെ ഇന്ത്യ പ്ലേയിങ് 11ല്‍ തിരികെ എത്തിക്കേണ്ടതാണ്. കഴിഞ്ഞ മത്സരങ്ങളില്ലെല്ലാം ഇന്ത്യ അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യക്ക് കാര്‍ത്തികിനെ പ്ലേയിങ് 11 എത്തിക്കേണ്ടത് അത്യാവശ്യമാണ്.
ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

ബൗളിങ് നിരയില്‍ ഇന്ത്യക്ക് വലിയ തലവേദന. ഭുവനേശ്വര്‍ കുമാറും അര്‍ഷദീപ് സിങ്ങും പേസ് നിരയില്‍ തിളങ്ങുന്നില്ല. റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഇരുവരും മടികാട്ടുന്നില്ല. ന്യൂബോളില്‍ ഇന്ത്യക്ക് വിക്കറ്റ് വീഴ്ത്താന്‍ സാധിക്കുന്നില്ല. സ്പിന്‍ നിരയിലും വലിയ ഇംപാക്ട് സൃഷ്ടിക്കാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ല.
അതേ സമയം മുഹമ്മദ് നബി നയിക്കുന്ന അഫ്ഗാന്റെ ആയുധം സ്പിന്നാക്രമാണ്. റാഷിദ് ഖാന്‍, മുജീബുര്‍ റഹ്‌മാന്‍, മുഹമ്മദ് നബി എന്നിവര്‍ സ്പിന്‍ നിരയില്‍ വിറപ്പിക്കാനുണ്ടാവും. തല്ലിത്തകര്‍ക്കാന്‍ അഫ്ഗാന്‍ ഓപ്പണര്‍മാരുണ്ടാവും. ഹസ്‌റത്തുല്ല സസായി, റഹ്‌മാനുല്ല ഗുര്‍ബാസ് എന്നിവരുടെ ബാറ്റിങ്ങിനെ ഇന്ത്യ കരുതിയിറങ്ങണം. പാകിസ്താനെതിരേ അഫ്ഗാന്‍ ജയിച്ചാല്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ തീപാറുമെന്നുറപ്പ്.

സാധ്യതാ പ്ലേയിങ് 11: അഫ്ഗാനിസ്ഥാന്‍- ഹസ്റത്തുല്ല സസായ്, റഹ്‌മാനുല്ല ഗുര്‍ബാസ്, ഇബ്രാഹി സദ്രാന്‍, നജീബുല്ല സദ്രാന്‍, മുഹമ്മദ് നബി (ക്യാപ്റ്റന്‍), റാഷിദ് ഖാന്‍, കരിം ജനത്, സമീയുല്ല ഷിന്‍വാരി, നവീന്‍ ഉല്‍ ഹഖ്, മുജീബുര്‍ റഹ്‌മാന്‍, ഫസലാഖ് ഫറൂഖി
ഇന്ത്യ-കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, ദിനേഷ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ആവേശ് ഖാന്‍/ ദീപക് ചഹാര്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications