Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: ഇന്ത്യ കളിച്ചത് 12 പേരുമായി! ചൂണ്ടിക്കാട്ടിയത് മുന്‍ പാക് കോച്ച്

ഏഷ്യാ കപ്പില്‍ ചിരവൈരികളായ പാകിസ്താനെ വീഴ്ത്തി ഇന്ത്യ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ഞായറാഴ്ച രാത്രി നടന്ന സൂപ്പര്‍ പോരില്‍ അഞ്ചു വിക്കറ്റിനായിരുന്നു പാക് പടയെ രോഹിത് ശര്‍മയും സംഘവും മറികടന്നത്. ഇതോടെ കഴിഞ്ഞ വര്‍ഷം ഇതേ ഗ്രൗണ്ടില്‍ വച്ച് ഐസിസിയുടെ ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ വന്‍ തോല്‍വിക്കു ഇന്ത്യ കണക്കുതീര്‍ക്കുകയും ചെയ്തു. അന്നു പത്തു വിക്കറ്റിനായിരുന്നു പാക് ടീമിന്റെ വിജയം. ഏകപക്ഷീയമായ വിജയമായിരുന്നു പാകിസ്താന്‍ അന്നു കൈക്കലാക്കിയതെങ്കില്‍ ഇത്തവണ ഇന്ത്യ കഷ്ടിച്ചാണ് ജയിച്ചുകയറിയത്.

1

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യന്‍ വിജയശില്‍പ്പി. മൂന്നു വിക്കറ്റുമായി ആദ്യം ബൗളിങില്‍ മിന്നിച്ച അദ്ദേഹം പിന്നീട് 17 ബോളില്‍ പുറത്താവാതെ 33 റണ്‍സും അടിച്ചെടുക്കുകയായിരുന്നു. അവസാന ഓവറില്‍ യിക്കാന്‍ ഏഴു റണ്‍സ് വേണമെന്നിരിക്കെ നാലാമത്തെ ബോള്‍ സിക്‌സറിലേക്കു പായിച്ച് ഹാര്‍ദിക് ഇന്ത്യക്കു നാടകീയ ജയം സമ്മാനിക്കുകയായിരുന്നു.
മല്‍സരത്തില്‍ ഹാര്‍ദിക്കിന്റെ പ്രകടനത്തെ പുകഴ്ത്തിയിരിക്കുകയാണ് പാകിസ്താന്റെയും സൗത്താഫ്രിക്കയുടെയും മുന്‍ കോച്ച് മിക്കി ആര്‍തര്‍.

2

ഹാര്‍ദിക് പാണ്ഡ്യ ടീമിലുണ്ടെങ്കില്‍ ഇന്ത്യ 12 പേരുമായി കളിക്കുന്നതു പോലെയാണ് തോന്നുക. സൗത്താഫ്രിക്കന്‍ ടീമിനോടൊപ്പമുള്ള എന്റെ സമയമാണ് ഇതു ഓര്‍മിപ്പിക്കുന്നത്. അന്നു ഞങ്ങള്‍ക്കു ജാക്വസ് കാലിസുണ്ടായിരുന്നു. നിങ്ങളുട നാലു സീമര്‍മാരില്‍ ഒരാളാവുകയും ബാറ്റിങില്‍ ടോപ്പ് ഫൈവില്‍ കളിക്കാന്‍ സാധിക്കുകയും ചെയ്യുന്ന ഒരാള്‍ നിങ്ങള്‍ക്കുമുണ്ടെന്നും മിക്കി ആര്‍തര്‍ പറഞ്ഞു.

IND vs PAK: 'ഇതൊക്കെ എന്ത്', ഇന്ത്യയുടെ ഒറ്റയാന്‍, ഹര്‍ദിക്ക് ഷോയുടെ ത്രില്ലില്‍ ഫാന്‍സ്

3

ഹാര്‍ദിക് പാണ്ഡ്യ കൂടുതല്‍ കൂടുതല്‍ പക്വതയാര്‍ജിച്ചുകൊണ്ടിരിക്കുന്നത് ഞാന്‍ കണ്ടതാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനൊപ്പമുള്ള അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ഗംഭീരവുമായിരുന്നു. സ്വന്തം ടീമിനെ വളരെ നന്നായിട്ട് കൈകാര്യം ചെയ്യാന്‍ ഹാര്‍ദിക്കിനു കഴിഞ്ഞു. സമ്മര്‍ദ്ദഘട്ടങ്ങളില്‍ വളരെ നന്നായി പെര്‍ഫോം ചെയ്തതുമായും മിക്കി ആര്‍തര്‍ കൂട്ടിച്ചേര്‍ത്തു.

IND vs PAK: ഹിറ്റ്മാന്‍ ഫ്‌ളോപ്പ്, ഹര്‍ദിക് ബംബര്‍ ഫിറ്റ്, സൂപ്പര്‍ താരങ്ങളുടെ പ്രകടന റേറ്റിങ് ഇതാ

4

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പില്‍ പൂര്‍ണ ഫിറ്റല്ലാതെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കു വേണ്ടി കളിച്ചത്. ഇതേ തുടര്‍ന്നു ചുരുക്കം ചിലര്‍ ഓവര്‍ മാത്രമേ അദ്ദേഹം ബൗള്‍ ചെയ്തിരുന്നുള്ളൂ. എന്നാല്‍ ടൂര്‍മെന്റിനു ശേഷം പൂര്‍ണ ഫിറ്റ്‌നസ് തിരിച്ചുപിടിക്കുന്നതിനായി ഹാര്‍ദിക് മാസങ്ങളോളം ക്രിക്കറ്റില്‍ നിന്നും മാറിനിന്നു. മാര്‍ച്ച് അവസാനത്തോടെ ഐപിഎല്ലില്‍ കളിച്ചുകൊണ്ടാണ് അദ്ദേഹം ശക്തമായ തിരിച്ചുവരവ് നടത്തിയത്. മടങ്ങിവരവിനു ശേഷം തന്റെ പ്രതാപകാലത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

Story first published: Monday, August 29, 2022, 20:19 [IST]
Other articles published on Aug 29, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+