'രണ്ട് തോല്‍വികൊണ്ട് ഇന്ത്യ മോശമാകില്ല', ശക്തമായി തിരിച്ചെത്തും!, ദ്രാവിഡ് പറയുന്നു

ദുബായ്: ഏഷ്യാ കപ്പിലെ നിലവിലെ ചാമ്പ്യന്മാരായെത്തിയ ഇന്ത്യക്ക് ശക്തമായ തിരിച്ചടിയാണ് ടൂര്‍ണമെന്റില്‍ ലഭിച്ചത്. വലിയ പ്രതീക്ഷകളോടെയെത്തിയ ഇന്ത്യ ഫൈനല്‍ കാണാതെയാണ് പുറത്തായത്. സൂപ്പര്‍ ഫോറില്‍ പാകിസ്താനോട് അഞ്ച് വിക്കറ്റിനും ശ്രീലങ്കയോട് 6 വിക്കറ്റിനുമാണ് ഇന്ത്യ തോറ്റത്. ഇതോടെ ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായി. പാകിസ്താനും ശ്രീലങ്കയും തമ്മിലാണ് ഫൈനല്‍ മത്സരം.
രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയിലിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലാം പിഴച്ചു. വിരാട് കോലിയുടെ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് ആശ്വസിക്കാനായുള്ളത്. ടി20 ലോകകപ്പ് ആരംഭിക്കാനിരിക്കെ ഇന്ത്യയുടെ പ്രകടനത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണുയര്‍ന്നത്. ഇപ്പോഴിതാ രണ്ട് തോല്‍വികൊണ്ട് ഇന്ത്യ മോശമാകില്ലെന്നും ശക്തമായി തിരിച്ചെത്തുമെന്നും പറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡ്.

'ടി20യില്‍ ചെറിയ സ്‌കോറാണെങ്കിലും മറികടക്കുക പ്രയാസമാണ്. പാകിസ്താനെതിരേ ആദ്യ മത്സരത്തില്‍ ചെറിയ സ്‌കോറായിരുന്നെങ്കിലും ജയിക്കാന്‍ പ്രയാസപ്പെട്ടു. എല്ലാം ഇന്ത്യക്കനുകൂലമായതിനാലാണ് ഞങ്ങള്‍ ജയിച്ചത്. പ്രതിരോധിക്കാന്‍ പ്രയാസമുള്ള പിച്ചിലാണ് രണ്ട് മത്സരങ്ങള്‍ ഞങ്ങള്‍ തോറ്റത്. അവസാന ഓവര്‍ വരെ മത്സരം കൊണ്ടുപോകാന്‍ ഞങ്ങള്‍ക്കായി.

അതൊരു ന്യായീകരണമല്ല. ഞങ്ങള്‍ ഇനിയും പഠിക്കുകയാണ്. രണ്ട് മത്സരങ്ങള്‍ തോറ്റതുകൊണ്ട് ഞങ്ങള്‍ മോശം ടീമാകുന്നില്ല. കഴിഞ്ഞ 8-9 മാസത്തോളമായി മികച്ച ക്രിക്കറ്റ് കളിക്കുന്ന ടീമാണ് ഞങ്ങള്‍. പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ടീമിന്റെ സംതുലിതാവസ്ഥയെ ചെറുതായി ബാധിച്ചിരുന്നു'-ദ്രാവിഡ് പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെയാണ് ഏഷ്യാ കപ്പിലൂടെ ലഭിച്ചതെങ്കിലും ടി20 ലോകകപ്പിന് മുമ്പ് നന്നായി മുന്നൊരുക്കം നടത്താന്‍ ഈ തോല്‍വികള്‍ സഹായിക്കും.
IND vs PAK: 'ഇപ്പോഴും അത് മനസിലാവുന്നില്ല', ഇന്ത്യയുടെ പ്ലേയിങ് 11 വിമര്‍ശിച്ച് ഗവാസ്‌കര്‍

ഇന്ത്യന്‍ ടീമിന്റെ താരസമ്പത്ത് മറ്റാരെക്കാളും മുന്നിലാണ്. എന്നാല്‍ ഫിറ്റ്‌നസും ഫോമുമാണ് പ്രശ്‌നം. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ക്ക് പിന്നാലെ രവീന്ദ്ര ജഡേജയും പരിക്കിന്റെ പിടിയിലാണ്. ഇത് ടി20 ലോകകപ്പില്‍ ഇന്ത്യയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുന്നു. എന്നാല്‍ വിരാട് കോലി ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

ഏഷ്യാ കപ്പിലെ തോല്‍വി ഇന്ത്യയുടെ ദൗര്‍ബല്യങ്ങളെ തുറന്ന് കാട്ടുന്നു. ഇതിനനുസരിച്ച് ഇന്ത്യക്ക് ടി20 ലോകകപ്പിലേക്ക് മുന്നൊരുക്കം നടത്താനാവും. ഇന്ത്യയുടെ പേസ് നിരയില്‍ മാറ്റം അനിവാര്യം. മുഹമ്മദ് ഷമിയെപ്പോലെ സീനിയര്‍ പേസര്‍മാര്‍ ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയേക്കും. മറ്റൊരു പ്രധാന പ്രശ്‌നം ബാറ്റിങ് നിരയുടെ സ്ഥിരതയില്ലായ്മയാണ്. കെ എല്‍ രാഹുല്‍ -രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് വലിയ സ്‌കോര്‍ നേടേണ്ടതായുണ്ട്.
ASIA CUP: 'മൂക്കാതെ പഴുത്തു', റിഷഭിന് ഇപ്പോഴും അത് മനസിലായിട്ടില്ല, പുറത്താക്കണം-സഞ്ജയ്

മധ്യനിരയില്‍ റിഷഭ് പന്ത് കൂടുതല്‍ മികവ് കാട്ടേണ്ടിയിരിക്കുന്നു. അവസാന ഓവറുകളില്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടതും ഇന്ത്യക്ക് പ്രധാനപ്പെട്ടതാണ്. ദിനേഷ് കാര്‍ത്തികിനെ ഫിനിഷര്‍ റോളില്‍ ഇന്ത്യ വളര്‍ത്തിക്കൊണ്ടുവരുന്നുണ്ട്. ലോകകപ്പില്‍ തെറ്റുകള്‍ തിരുത്തി ശക്തമായ തിരിച്ചുവരവ് നടത്താന്‍ ഇന്ത്യക്ക് സാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications