Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup 2022: പാകിസ്താനെ കണ്ടു പഠിക്കണം! മൂന്നു കാര്യങ്ങള്‍ ഇന്ത്യക്കു 'കോപ്പിയടിക്കാം'

കിരീടമുറപ്പിച്ച് യുഎഇയില്‍ വിമാനമിറങ്ങിയ ടീം ഇന്ത്യ നാണംകെട്ടാണ് ഏഷ്യാ കപ്പില്‍ നിന്നും മടങ്ങിയത്. കിരീടം പോയിട്ട് ഫൈനല്‍ പോലും കാണാന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനുമായില്ല. കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിന്റെ തനിയാവര്‍ത്തനം കൂടിയാണിത്. അന്നും കിരീട ഫേവറിറ്റുകളായി വന്ന ഇന്ത്യ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ തോറ്റ് പുറത്താവുകയായിരുന്നു.

1

ഏഷ്യാ കപ്പിന്റെ സൂപ്പര്‍ ഫോറിലെ മൂന്നുകളികളില്‍ ഒന്നില്‍ മാത്രമേ ഇന്ത്യക്കു ജയിക്കാനായുള്ളൂ. ഇതാണ് ടീമിനു ഫൈനല്‍ നഷ്ടമാക്കിയത്. ഗ്രൂപ്പുഘട്ടത്തില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ വീഴ്ത്തിയെങ്കിലും സൂപ്പര്‍ ഫോറില്‍ ഇതിനു അവര്‍ കണക്കു ചോദിക്കുകയും ചെയ്തു.

2

പ്രതിഭകളുടെ കാര്യത്തില്‍ പാകിസ്താനേക്കാള്‍ ഒരുപടി മുന്നിലായിട്ടും കളിക്കളത്തില്‍ ഇന്ത്യക്കു ഈ മികവ് പ്രകടിപ്പിക്കാനായില്ല. ഇന്ത്യ ഫൈനല്‍ ടിക്കറ്റില്ലാതെ നാട്ടിലേക്കു മടങ്ങിയപ്പോള്‍ പാകിസ്താന്‍ കലാശക്കളിയില്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടുകയാണ്. ഇന്ത്യക്കു തീര്‍ച്ചയായും ചില കാര്യങ്ങള്‍ പാകിസ്താനെ കണ്ട് പഠിക്കാന്‍ കഴിയും. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ബാറ്റിങിലെ ആഴം

ബാറ്റിങിലെ ആഴം

പാകിസ്താന്‍ ടീമിന്റെ ബാറ്റിങിലെ ആഴം ഇന്ത്യക്കു കണ്ടുപഠിക്കാവുന്നതാണ്. സൂപ്പര്‍ ഫോറില്‍ അഫ്ഗാനിസ്താനെതിരായ ത്രില്ലര്‍ പാക് ടീമിന്റെ ബാറ്റിങ് എത്രത്തോളം ആഴത്തിലുള്ളതാണെന്നു നമുക്ക് കാണിച്ചുതരുന്നു. ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്നു. ബൗണ്ടറികളോ, സിക്‌സറോയില്ലാതെ ഇതു നേടിയെടുക്കുക അസാധ്യമാണ്. അഫ്ഗാന്‍ ജയിക്കുമെന്ന് എല്ലാവരും ഉറപ്പാക്കിയെങ്കിലും ആദ്യ രണ്ടു ബോളും സിക്‌സറിലേക്കു പറത്തി യുവ പേസര്‍ നസീം ഷാ ടീമിനു നാടകീയ ജയം സമ്മാനിക്കുകയായിരുന്നു.

4

ഇന്ത്യന്‍ ടീമിന്റെ കാര്യമെടുത്താല്‍ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ് തുടങ്ങിയ വാലറ്റക്കാര്‍ക്കു സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാന്‍ സാധിക്കുമെങ്കിലും സിക്‌റുകളടക്കമുള്ള വമ്പന്‍ ഷോട്ടുകള്‍ പായിക്കാന്‍ സാധിക്കുമോയെന്നു സംശയമാണ്. ഇത്തരം ഷോട്ടുകള്‍ക്കു കെല്‍പ്പുള്ള ഇന്ത്യന്‍ താരങ്ങളാണ് ദീപക് ചാഹറും ഹര്‍ഷല്‍ പട്ടേലും. അതുകൊണ്ടു തന്നെ ഇവര്‍ക്കു ടി20യില്‍ അവസരങ്ങള്‍ നല്‍കാന്‍ ഇന്ത്യ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ടതുണ്ട്.

റിഷഭിനൊപ്പം അരങ്ങേറി, ഇപ്പോള്‍ അഡ്രസില്ല!, ഇന്ത്യയുടെ നാല് പേര്‍

സര്‍പ്രൈസ് നീക്കങ്ങള്‍

സര്‍പ്രൈസ് നീക്കങ്ങള്‍

ഏഷ്യാ കപ്പില്‍ ബാറ്റിങില്‍ പാകിസ്താന്റെ ചില സര്‍പ്രൈസ് നീക്കങ്ങള്‍ എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ചിരുന്നു. ഇന്ത്യക്കെതിരായ സൂപ്പര്‍ ഫോര്‍ മാച്ചില്‍ സ്പിന്നര്‍ മുഹമ്മദ് നവാസിനെ മുന്‍നിരയിലേക്കു പ്രൊമോട്ട് ചെയ്ത പാക് തന്ത്രം ക്ലിക്കായിരുന്നു. 20 ബോളില്‍ 42 റണ്‍സ് വാരിക്കൂട്ടിയ താരം മധ്യ ഓവറുകളില്‍ ഇന്ത്യന്‍ ബൗളിങിനെ നിര്‍വീര്യമാക്കിയിരുന്നു. കളിയിലെ ടേണിങ് പോയിന്റായതും നവാസിന്റെ തീപ്പൊരി ഇന്നിങ്‌സായിരുന്നു.

6

അഫ്ഗാനിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മാച്ചിലും പാക് ടീം അതുപോലെയൊരു അപ്രതീക്ഷിത പ്രൊമോഷന്‍ ബാറ്റിങ് ലൈനപ്പില്‍ പരീക്ഷിച്ചിരുന്നു. അന്നു സ്പിന്നര്‍ ഷദാബ് ഖാനെയായിരുന്നു പാക് ടീം നേരത്തേ ക്രീസിലേക്ക് അയച്ചത്. വിലപ്പെട്ട ഇന്നിങ്‌സ് കളിച്ച ഷദാബ് ടീമിന്റെ വിജയത്തില്‍ നിര്‍ണായക ഇന്നിങ്‌സ് കളിക്കുകയും ചെയ്തു. സമാനമായ തന്ത്രങ്ങള്‍ ഇന്ത്യക്കും ടി20 ഫോര്‍മാറ്റില്‍ പരീക്ഷിക്കാവുന്നതാണ്.

IND vs AUS T20: രോഹിത്-കോലി ഓപ്പണിങ്, സഞ്ജു അഞ്ചാമന്‍, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

വേഗമേറിയ പേസര്‍മാര്‍

വേഗമേറിയ പേസര്‍മാര്‍

ഇന്ത്യയുടെയും പാകിസ്താന്റെയും ഫാസ്റ്റ് ബൗളര്‍മാര്‍ തമ്മിലുള്ള പ്രധാന വ്യത്യാസം ബൗളിങിലെ വേഗതയായിരുന്നു. പാക് ടീമില്‍ 140കിമിക്കു മുകളില്‍ ബൗള്‍ ചെയ്യാന്‍ ശേഷിയുള്ള പല ബൗളര്‍മാരുമുണ്ട്. പക്ഷെ ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും 140 പ്ലസ് വേഗതയില്‍ ബൗള്‍ ചെയ്യുന്നവരില്ല. ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ തുടങ്ങിയവരെല്ലാം 130-135 കിമി വേഗതയില്‍ ബൗള്‍ ചെയ്യുന്നവരാണ്. വേഗതയേക്കാള്‍ ബൗളിങില്‍ വേരിയേഷനുകളില്‍ ശ്രദ്ധിക്കുന്നവരാണ് ഇവര്‍.

8

പക്ഷെ വരാനിരിക്കുന്ന ടി20 ലോകകപ്പ് നടക്കുന്ന ഓസ്‌ട്രേലിയന്‍ പിച്ചുകളില്‍ ആവശ്യം വേഗമേറിയ ബൗളര്‍മാരാണ്. മീഡിയം പേസര്‍മാര്‍ അവിടെ നന്നായി തല്ലുവാങ്ങുമെന്നു പാകിസ്താന്റെ മുന്‍ ഇതിഹാസ പേസര്‍ വസീം അക്രം അടുത്തിടെ ചൂണ്ടിക്കാണിക്കുകയും ചചെയ്തിരുന്നു. അതുകൊണ്ടു തന്നെ ടി20 ലോകകപ്പില്‍ 140ന് മുകളില്‍ വേഗതയില്‍ സ്ഥിരമായി ബൗള്‍ ചെയ്യുന്ന പേസര്‍മാരെ ഇന്ത്യ കൊണ്ടു വന്നേ തീരൂ.

Story first published: Sunday, September 11, 2022, 15:17 [IST]
Other articles published on Sep 11, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+