Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Asia Cup: എല്ലാവര്‍ക്കും വാരിക്കോരി അവസരം, എന്തു കൊണ്ട് അവനും ആയിക്കൂടെന്നു ഗവാസ്‌കര്‍

ഏഷ്യാ കപ്പില്‍ ഇതുവരെ കളിച്ച രണ്ടു മല്‍സരങ്ങളിലും ബാറ്റിങില്‍ ക്ലിക്കാവാതിരുന്ന ഇന്ത്യയുടെ സ്റ്റാര്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുലിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. താരത്തെ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കണമെന്നു പോലും ആവശ്യങ്ങളുയരുന്നുണ്ട്.

1

പാകിസ്താനെതിരായ സൂപ്പര്‍ പോരാട്ടത്തില്‍ ഗോള്‍ഡന്‍ ഡെക്കായാണ് രാഹുല്‍ ക്രീസ് വിട്ടത്. ഹോങ്കോങിനെതിരേയാവട്ടെ തട്ടിയും മുട്ടിയും കളിച്ച താരം 39 ബോളില്‍ 36 റണ്‍സെടുത്തു മടങ്ങുകയും ചെയ്തു. എന്നാല്‍ ഈ പ്രകടനങ്ങളുടെ പേരില്‍ രാഹുലിനെ എഴുതിത്തള്ളരുതെന്നും പിന്തുണ നല്‍കണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.

2

കെഎല്‍ രാഹുല്‍ ഒരു ക്ലാസ് പ്ലെയര്‍ തന്നെയാണ്. ഇന്ത്യക്കു വേണ്ടി കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഗംഭീര പ്രകടനമാണ് താരം നടത്തിയിട്ടുള്ളത്. മറ്റു കളിക്കാര്‍ക്കു നിങ്ങള്‍ക്കു കൂടുതല്‍ അവസരങ്ങള്‍ നല്‍കാമെങ്കില്‍ എന്തുകൊണ്ട് രാഹുലിനും നല്‍കാന്‍ കഴിയില്ലെന്നും സുനില്‍ ഗവാസ്‌കര്‍ ചോദിക്കുന്നു.
രാഹുല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്. നിങ്ങള്‍ അദ്ദേഹത്തിനു കൂടുതല്‍ അവസരങ്ങള്‍ കൊടുക്കണം. കാരണം ടി20 ഫോര്‍മാറ്റില്‍ രാഹുലിന്റെ ശേഷി എന്താണെന്നു നമ്മളെല്ലാം കണ്ടു കഴിഞ്ഞതാണെന്നും ഗഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ASIA CUP: ലോക തോല്‍വി!, വീണ്ടും നിരാശപ്പെടുത്തി രാഹുല്‍, ആരാധകര്‍ കട്ട കലിപ്പില്‍

3

ഈ വര്‍ഷം ഇന്ത്യക്കു വേണ്ടി കെഎല്‍ രാഹുല്‍ കളിച്ച ആദ്യത്തെ ടി20 കൂടിയിയായിരുന്നു ഏഷ്യാ കപ്പില്‍ പാകിസ്താനുമായുള്ള മല്‍സരം. കഴിഞ്ഞ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി കളിച്ച ശേഷം താരത്തിന്റെ ആദ്യ മല്‍സരവും ഇതായിരുന്നു. ഐപിഎല്ലിനു പിന്നാലെ സൗത്താഫ്രിക്കയുമായി നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയ്ക്കു തൊട്ടുമുമ്പായിരുന്നു രാഹുലിനു പരിക്കേറ്റത്. തുടര്‍ന്നു വിദഗ്ധ ചികില്‍സയ്ക്കായി താരം ജര്‍മനിയിലേക്കു പോവുകയും ചെയ്തിരുന്നു.

4

ശസ്ത്രക്രിയ കഴിഞ്ഞ് ഫിറ്റ്‌നസ് വീണ്ടെടുത്ത് മടങ്ങിവരാന്‍ തയ്യാറെടുക്കവെ രാഹുലിനു കൊവിഡും പിടിപെട്ടു. ഇതേ തുടര്‍ന്നു വെസ്റ്റ് ഇന്‍ഡീസ് പര്യടനവും നഷ്ടമായി. സിംബാബ്‌വെയുമായുള്ള ഏകദിന പരമ്പര കളിച്ചാണ് രാഹുല്‍ മല്‍സരരംഗത്തേക്കു തിരിച്ചെത്തിയത്.

ദാദയ്ക്കു പിറകെ ഇന്ത്യയെ നയിക്കാന്‍ സച്ചിനും! കപ്പ് നിലനിര്‍ത്തുമോ മാസ്റ്റര്‍ ബ്ലാസ്റ്റര്‍?

5

കെഎല്‍ രാഹുല്‍ പരിക്കില്‍ നിന്നും മോചിതനായാണ് ഇപ്പോള്‍ തിരിച്ചുവന്നിരിക്കുന്നത്. അതുകൊണ്ടു തന്നെ താരം ശരിയായ താളത്തിലേക്കു ഇനിയുമെത്തിയിട്ടുമില്ല. പക്ഷെ വൈകാതെ രാഹുല്‍ പഴയ താളം വീണ്ടെടുക്കും. അതു സംഭവിക്കുന്നതോടെ എതിരാളികളെ സംബന്ധിച്ച് വിനാശകരമായിരിക്കുമെന്നും സുനില്‍ ഗവാസ്‌കര്‍ നിരീക്ഷിച്ചു.
ഏഷ്യാ കപ്പിനു ശേഷം ടി20 ലോകകപ്പിനു മുമ്പ് പഴയ ഫോം വീണ്ടെടുക്കാനായി ഒരുപാട് അവസരങ്ങള്‍ രാഹുലിനു മുന്നിലുണ്ട്. ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായി നാട്ടില്‍ വൈറ്റ് ബോള്‍ പരമ്പരകള്‍ ഇന്ത്യ ലോകകപ്പിനു മുമ്പ് കളിക്കുന്നുണ്ട്.

Story first published: Thursday, September 1, 2022, 18:45 [IST]
Other articles published on Sep 1, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+