Asia Cup 2022: കളിപ്പിക്കില്ലെങ്കില്‍ എന്തിനു കൊണ്ടു പോയി? റിഷഭ് ഫാന്‍സ് കട്ടക്കലിപ്പില്‍
ഏഷ്യാ കപ്പില്‍ പാകിസ്താനെതിരായ പോരാട്ടത്തില്‍ റിഷഭ് പന്തിനെ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും തഴഞ്ഞതിനെതിരേ ആരാധകരോഷം. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തിനെതിരേ ആഞ്ഞടിച്ചിരിക്കുന്നത്. റിഷഭിനു പകരം വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികിനെ ഇന്ത്യ കളിപ്പിക്കുകയായിരുന്നു.
റിഷഭ്, കാര്‍ത്തിക് ഇവരിലൊരാള്‍ക്കു മാത്രമേ പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുകയുള്ളൂവെന്നു നേരത്തേ തന്നെ വ്യക്തമായിരുന്നു. ഒടുവില്‍ റിഷഭിനെ പുറത്തിരുത്തി കൂടുതല്‍ മല്‍സര പരിചയമുള്ള ഡിക്കെയ്ക്കു ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് മുന്‍തൂക്കം നല്‍കുകയായിരുന്നു.

റിഷഭ് പന്തിനെ ഇന്ത്യ കളിപ്പിക്കുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ് യുഎഇയിലേക്കു കൊണ്ടു പോയതെന്നായിരുന്നു ഒരു യൂസര്‍ ട്വിറ്ററിലൂടെ ചോദിച്ചത്.
ഗുഡ്‌നൈറ്റ് ഗയ്‌സ്, പോയി കിടന്ന് ഉറങ്ങൂയെന്നു മറ്റൊരു യൂസര്‍ കുറിച്ചു.
റിഷഭ് പന്തില്ലാത്തതിനാല്‍ വളരെയധികം വിഷമം തോന്നുന്നുവെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.

റിഷഭ് പന്തിനെ പുറത്തിരുത്തിയത് ഇന്ത്യയുടെ വലിയ കോള്‍ തന്നെയാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പിലെ ബാറ്റിങ് ലൈനപ്പിനെക്കുറിച്ചുള്ള സൂചനയാണ് ഇതു നല്‍കുന്നത്. ഒരു പവര്‍ ഫിനിഷറായി ഡിക്കെയെ എങ്ങനെയാണ് ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നത് എന്നും ഇതു കാണിച്ചുതരികയാണെന്നു പ്രമുഖ കമന്റേറ്റര്‍ ഹര്‍ഷ ഭോഗലെ ട്വീറ്റ് ചെയ്തു.
Asia Cup 2022: പുറത്തിരുത്തി ഇന്ത്യ അവന്റെ വര്‍ഷങ്ങള്‍ പാഴാക്കി! തുറന്നടിച്ച് പാക് കോച്ച്

എന്റെ ഫേവറിറ്റ് താരം കൂടിയായ റിഷഭ് പന്തിനെ ഇന്ത്യ പുറത്തിരുത്തുമെന്നത് ഞാന്‍ കുറച്ചു കാലമായി പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യമാണ്. ടി20യില്‍ അദ്ദേഹത്തിനു ടീമിലെ സ്ഥാനത്തിനു ഗ്യാരണ്ടിയില്ല. ടെസ്റ്റില്‍ ഇതിനകം ഗോട്ടിലേക്കു (goat) അടുത്തു കൊണ്ടിരിക്കുന്ന റിഷഭ് ഏകദിനത്തിലും മികച്ച താരമാണ്. പക്ഷെ ടി20യില്‍ അവിഭാജ്യ ഘടകമല്ലെന്നു ഒരു യൂസര്‍ കുറിച്ചു.

Asia Cup 2022: മുന്‍ ചാംപ്യന്‍മാരടക്കം പുറത്താവും! ഫൈനല്‍ സാധ്യതയുള്ള ടീമുകളെ അറിയാം
റിഷഭ് പന്തിനെ ഇന്ത്യന്‍ ഇലവനില്‍ കാണാന്‍ സാധിക്കുന്നില്ലെന്നത് വലിയ സര്‍പ്രൈസ് തന്നെയാണെന്നായിരുന്നു മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ കമന്ററിക്കിടെ പ്രതികരിച്ചത്.
വിരാട് കോലിയും കെഎല്‍ രാഹുലും ഇന്ത്യന്‍ ലൈനപ്പിലേക്കു വന്നതോടെ റിഷഭ് പന്തിനു ടീമില്‍ ഇടമില്ല. നിങ്ങള്‍ക്കു സ്‌കൈയെയോ കാര്‍ത്തിക്കിനെയോ ഒഴിവാക്കാന്‍ കഴിയില്ല. ഫിനിഷിങ് റോളുകളിലൂടെ അവര്‍ മധ്യനിരയില്‍ തങ്ങളുടേതായ ഇടം നേടിയെടുത്തിരിക്കുകയാണെന്നായിരുന്നു ഒരു ട്വീറ്റ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications